Pages

About

.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് രക്ഷ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി തിരുവനന്തപുരം ജില്ലാതല സ്കൂള്‍ കലോത്സവം അറബിക് തര്‍ജുമയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരത്തിനു അര്‍ഹത നേടിയ അഫ്സന അലിക്ക് അഭിനന്ദനങ്ങള്‍ .. ഈ വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രക്ഷിതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു .സെപ്റ്റംബര്‍ 10 നകം രക്ഷിതാക്കള്‍ രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കണം. . . .

21 December 2016

നവകേരളം

നവകേരള മിഷന്‍ പ്രവര്‍ത്തനത്തിനു 
ആവേശകരമായ തുടക്കം 
 അമിതമായ രാസവളത്തിന്റെ ഉപയോഗം കാരണം വിശക്കുന്നവന് ആഹാരത്തിന്‌ മുന്നില്‍ ഭയത്തോടെ മാത്രമേ ഇരിക്കാന്‍ കഴിയൂ എന്ന് ശ്രീ .എം .വിന്‍സെന്റ് എം.എല്‍ .എ .ബാലരാമപുരം ഗ്രാമപഞ്ചായത്ത് നവകേരള മിഷന്‍ പ്രവര്‍ത്തനം നമ്മുടെ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു .അദ്ദേഹം .ജനപ്രതിനിധികളും നാടുകാരും കുട്ടികളും കുടുംബശ്രീ പ്രവര്‍ത്തകരും തുടങ്ങി എല്ലാവരും ഒത്തുചേര്‍ന ഹരിതാഭമായ ചടങ്ങാണ് നടന്നത്.നാടിനെ ഹരിതാഭാമാക്കാനും സ്കൂളിനെ പ്ലാസ്ടിക് വിമുക്തമാക്കാനുമുള്ള പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി .തുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി .

ഉദ്ഘാടന സമ്മേളനം
..............................................................................................................................................................................................................................

20 December 2016

ഹൈടെക് --2




ഹൈടെക് --1

ഹൈടെക് പദവിയിലേക്ക് 
ആലോചനായോഗം നടന്നു 
നമ്മുടെ സ്കൂളിനെ ഹൈടെക് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ ബഹുജന പിന്തുണ ഉറപ്പാക്കാന്‍ 2016 ഡിസംബര്‍ 5 തിങ്കളാഴ്ച വൈകിട്ട് സ്കൂളില്‍ യോഗം ചേര്‍ന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ,ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍,പി ടി എ -എം പി ടി എ ഭാരവാഹികള്‍ ,പൂര്‍വവിദ്യാര്‍ഥികള്‍ ,സന്നദ്ധ സംഘടന നേതാക്കള്‍ ,വ്യാപാരി സുഹൃത്തുക്കള്‍ ,റെസിടെന്റ്സ്  അസോസിയേഷന്‍ ഭാരവാഹികള്‍,മാധ്യമ പ്രവര്‍ത്തകര്‍  ,ഹൈസ്ക്കൂള്‍ -ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ,എന്നിവര്‍ പങ്കെടുത്തു

.യോഗ തീരുമാനങ്ങള്‍ 



  •  .കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം 
  • പി  ടി എ കേസ് പിന്‍വലിപ്പിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണം .
  • ഡിസംബര്‍ 10 ശനിയാഴ്ച പൂര്‍വ വിദ്യാര്‍ഥികള്‍ ,അധ്യാപകര്‍ ,പൊതുപ്രവര്‍ത്തകര്‍ 
  •   എന്നിവരുടെ വിപുലമായ യോഗം ചേരണം .ഉദ്ഘാടനത്തിന് ബഹു .എം എല്‍        എ         യെ ക്ഷണിക്കണം .
  • നോട്ടീസ് ,ഫ്ലെക്സ് ബോര്‍ഡുകള്‍ ,മൈക് ,വരുന്നവര്‍ക്ക് ചായ ,വട എന്നിവ നല്‍കണം .
  • ഹൈടെക് വിഷന്‍ പേപ്പര്‍ ,സ്കൂള്‍ ചരിത്രം എന്നിവ നല്‍കണം .
  • യോഗത്തില്‍ വെച്ച് ഹൈടെക് ആകാന്‍ ആദ്യ സംഭാവന മുന്‍ പി ടി എ പ്രസിഡന്റ്‌ എസ് കെ സുരേഷ് ചന്ദ്രന്‍ ഹെഡ്മാസ്റര്‍ക്ക് കൈമാറി .

13 December 2016

ഭിന്നശേഷി ദിനാചരണം


അതിഥിയായി എത്തിയത് വൈകല്യത്തെ 
ജീവിതം കൊണ്ട് തോല്‍പ്പിച്ച സലാഹുദീന്‍ 


2016 ലെ  ഭിന്നശേഷി ദിനാചരനത്തിന് അതിഥിയായി എത്തിയത് വൈകല്യത്തെ ജീവിതം കൊണ്ട് തോല്‍പ്പിച്ച ബാലരാമപുരം ചാമവിള ബിസ്മി മന്‍സിലില്‍ എം സലാഹുദീന്‍ .മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് ഇടതു കാലും വലതു കയ്യും തളര്‍ന്നെങ്ങിലും ജീവിതത്തോട് തളരാന്‍ സലാഹുദീന്‍ കൂട്ടാക്കിയില്ല .കൂട്ടുകാരുടെ തോളില്‍ ഇരുന്നും സൈക്കിളില്‍ കയറിയും സ്കൂളില്‍ എത്തി .പത്താം ക്ലാസ്  പൂര്‍ത്തിയാക്കി സ്വന്തമായി പഠിച്ചു,കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.പിന്നെ അധ്യാപകനായി .നാടുകൂട്ടം എന്ന വാട്ട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വനിരയിലുള്ള സലാഹുദീന്‍ എന്ന ഈ പോരാളിയുടെ സാന്നിധ്യം ഈ വര്‍ഷത്തെ ഭിന്ന ശേഷി ദിനാച്ചരണത്തെ അര്‍ത്ഥ വത്താക്കി .
2016 ലെ ഭിന്നശേഷി ദിനാചരണത്തില്‍ അതിഥിയായി എത്തിയ പൂര്‍വ വിദ്യാര്‍ഥി എം .സലാഹുദീന്‍ കുട്ടികളോടൊപ്പം
...............................................................................................................................................................................................................................

മൈന്‍ഡ് റിഫ്രെഷ്മെന്‍റ് ട്രെയിനിംഗ്

പരീക്ഷാ പേടി മാറ്റാന്‍ 
മൈന്‍ഡ് റിഫ്രെഷ്മെന്‍റ്  പരിശീലനം 

ഒന്‍പതു ,പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈന്‍ഡ് റിഫ്രെഷ്മെന്‍റ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈന്‍ഡ് റിഫ്രെഷ് മെന്‍റ് പരിശീലകന്‍ ശ്രീ .പാന്ധ്യരാജ് നല്‍കിയ പരിശീലനത്തില്‍ മുന്നൂറില്‍ ഏറെ കുട്ടികള്‍ പങ്കെടുത്തു .ഡിസംബര്‍ 5 നായിരുന്നു പരിപാടി
.
ശ്രീ .പാണ്ഡ്യ rഅജ നല്‍കിയ പരിശീലനം
........................................................................................................................................................................................................................

21 November 2016

പ്രഭാത ഭക്ഷണം


വിശപ്പ് രഹിത വിദ്യാലയത്തിനു തുടക്കമായി

വിശപ്പ് രഹിത വിദ്യാലയത്തിനു തുടക്കം
..................................................................................................................................................................................................................


നമ്മുടെ സ്കൂള്‍ ഇനി വിശപ്പില്ലാത്ത പള്ളിക്കൂടം .വിശപ്പ് രഹിത വിദ്യാലയ പദ്ധതിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആര്‍ .എസ് .വസന്തകുമാരി തുടക്കം കുറിച്ചു .ഇനി മുതല്‍ കുട്ടികള്‍ക്ക് രാവിലെ ഭക്ഷണവും ലഭിക്കും .സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്കൂള്‍ ഉച്ച ഭക്ഷണ പരിപാടിക്ക് പുറമേ ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നാണ് ഇതിനു തുക കണ്ടെത്തുന്നത് .ഇപ്പോള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും എല്ലാ ദിവസവും വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഉച്ച ഭക്ഷണവും നല്കുന്നുണ്ട് .
ഭക്ഷണ വിതരനോത്ഘാടനത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആര്‍ ഷാമിലബീവി ,വിദ്യാഭ്യാസ  സ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേര്‍സന്‍
 എല്‍ ശോഭന ,അംഗം എ എം സുധീര്‍ ,എച് എം സി ക്രിസ്തുദാസ് ,
എസ് എം സി ചെയര്‍മാന്‍ എം എസ് ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു .

15 November 2016

ഫീല്‍ഡ് ട്രിപ്പ്‌

കൃഷി പാഠം പഠിക്കാന്‍
 കാര്‍ഷിക സര്‍വ കലാശാലയുടെ പടികടന്ന് ..


നാടെങ്ങും ജൈവ പച്ചക്കറിയുടെ ആവശ്യകത ചര്‍ച്ച ചെയ്യുമ്പോള്‍ അതെ കുറിച്ച് പഠിക്കാന്‍ ഞങ്ങള്‍ കാര്‍ഷിക സര്‍വ കലാ ശാലയുടെ പടികടന്നു .2016 നവംബര്‍ 7 നാണ് അറുപത് കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന സംഘം വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍ എത്തിയത് .രാവിലെ പത്ത് മണിയോടെ രണ്ട് വാഹനങ്ങളില്‍ എത്തിയ ഞങ്ങളെ കോളേജ് അധികൃതര്‍ വരവേറ്റു .കാര്‍ഷിക കോളേജിന്റെ ചരിത്രം വിവരിക്കുന്ന സി ഡി പ്രദര്‍ശനം ആയിരുന്നു ആദ്യം .തുടര്‍ന്ന് സാധാരണയായി കൃഷി ചെയ്യുന്ന ചീര ,വാഴ ,വെണ്ട ,പയര്‍വര്‍ഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന കീടങ്ങളെ കുറിച്ചുള്ള മൂസിയം കണ്ടു .ക്രോപ് മൂസിയത്തില്‍ എത്തിയ കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഇല്ലാത്തതും മറ്റ് ഇന്ത്യന്‍ സംസ്ഥാനത്തെ വിവിധയിനം കൃഷി ഇനങ്ങള്‍ പരിചയപ്പെട്ടു .അവിടെ നാലാം വര്‍ഷ വിദ്യാര്തികള്‍ ജൈവ കീട നാശിനി ഉത്പാദനം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി .ഉച്ചഭക്ഷണ ത്തിനു ശേഷം പന്നി ഫാം സന്ദര്‍ശിച്ചു .തുടര്‍ന്ന് വിവിധയിനം തെങ്ങിന്‍ തൈകള്‍ ഉല്‍പ്പാദനം പരിചയപ്പെട്ടു .ബട്ടിംഗ് ,ഗ്രാഫ്റിംഗ് ,ലയെരിംഗ് എന്നിവയിലും കുട്ടികള്‍ ധാരണ നേടി .അധ്യാപകരായ സോജ ,ഹാരിട്മിനി ,ഷീജ ,എ .എസ്. മന്‍സൂര്‍ ,ലീന എന്നിവര്‍ കുട്ടികളെ അനുഗമിച്ചു ...................................................................................................................................................................

കലോത്സവം

       സ്കൂള്‍ കലോത്സവം --ദൃശ്യങ്ങളിലൂടെ 



കലോത്സവം

സ്കൂള്‍ കലോത്സവം 
സര്‍ഗാത്മകതയുടെ പകല്‍

സ്കൂള്‍ കലോത്സവം ബാലചലചിത്ര പുരസ്കാര ജേതാവ് ദേവു കൃഷണ എസ് .നാഥ് ഉദ്ഘാടനം ചെയ്യുന്നു
.........................................................................................................................................................................................................................
താളമേളലയങ്ങള്‍ കൊണ്ട് സമ്മിശ്രമായിരുന്നു നവബര്‍ 4 ന്‍റെ പകല്‍ .അന്നാ യിരുന്നു ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവം. 3 ആം തിയതി രചനാ മത്സരങ്ങള്‍ പൂര്‍ത്തിയായി .നടനകലയിലെ വിവിധയിനം മത്സരങ്ങള്‍ വെള്ളിയാഴ്ച നടന്നു .രാവിലെ 10 നു ബാലചലച്ചിത്ര പുരസ്കാര ജേതാവ് കുമാരി ദേവു കൃഷ്ണ എസ് നാഥ് വിശിഷ്ട അതിഥിയായി ഉദ്ഘാടന സമ്മേളനം ചേര്‍ന്നു .ഗ്രാമ പഞ്ചായത്ത് അംഗം എ .എം സുധീര്‍ അധ്യക്ഷന്‍ ആയി .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആര്‍ ,എസ് .വസന്തകുമാരി ഉദ്ഘാടക ആയി. .ജനപ്രതിനിധികളും പങ്കെടുത്തു പ്രിന്‍സിപ്പല്‍ എസ് അമൃതകുമാരി  ആശംസകള്‍ നേര്‍ന്നു .തുടര്‍ന്ന്  മൂന്ന് വേദികളില്‍ മത്സരം നടന്നു .
വൈകിട്ട് 5 മണിയോടെ മത്സരങ്ങള്‍ സമാപിച്ചു 

14 November 2016

പഠനയാത്ര

അടിച്ച് പൊളിച്ച് 
കുട്ടികളുടെ പഠനവിനോദ യാത്ര 
പഠന വിനോദ യാത്രയില്‍ പങ്കെടുത്ത കുട്ടികള്‍ നിയമസഭാ മൂസിയത്തിനു മുന്നില്‍
...................................................................................................................................................................................................................
യു .പി .വിഭാഗം കുട്ടികളുടെ പഠന -വിനോദ യാത്ര നവംബര്‍ 2 ബുധനാഴ്ച  നടന്നു .രാവിലെ 7 ന് സ്കൂളില്‍ നിന്ന് യാത്ര തിരിച്ചു .രാവിലെ നിയമസഭാ നടപടികള്‍ നേരില്‍ കാണാന്‍ നിയമ സഭയില്‍ എത്തി .നേരത്തെ പ്രവേശന പാസ് എടുത്തിരുന്നതിനാല്‍ പ്രവേശനം എളുപ്പമായി .നിയമസഭാ നടപടികളുടെ നേര്‍ക്കാഴ്ച കുട്ടികള്‍ക്ക് പുതിയ അനുഭവമായി .നിയമസഭ ചരിത്ര മൂസിയവും സന്ദര്‍ശിച്ചു .തുടര്‍ന്ന് ശാസ്ത്ര സാങ്കേതിക മൂസിയത്തില്‍ എത്തി .സി ഡി പ്രദര്‍ശനം കണ്ട ശേഷം സയന്‍സ് മൂസിയവും സയന്‍സ് പാര്‍ക്കും കണ്ടു .പിന്നീട് കാഴ്ച ബംഗ്ലാവില്‍ എത്തി .4 മണി വരെ കുട്ടികള്‍ അവിടെ ചെലവഴിച്ചു .5 മണിയോടെ പാവ മൂസിയത്തില്‍ എത്തി .വൈകിട്ടോടെ ബീച്ചില്‍ എത്തി .രാത്രി 8 മണിയോടെ സ്കൂളില്‍ തിരിചെത്തി .


30 October 2016

പൂര്‍വ്വ വിദ്യാര്‍ഥി സംഗമം

പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍ 
സ്കൂളിന് ഗുണകരമാകണം

അനേകായിരം പ്രതിഭകളെ നാളിതുവരെ നമ്മുടെ സ്കൂള്‍ വാര്‍ത്തെടുത്തിട്ടുണ്ട് .അവരെല്ലാം ഒരിക്കല്‍ കൂടി കണ്ടു മുട്ടിയാല്‍ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു .ഈ മോഹം വെറുതെയല്ല .ഒരു പൊതു വിദ്യാലയത്തെ നാടിന്‍റെ പൊതു മണ്ഡലത്തില്‍ മികവിന്‍റെ കേന്ദ്രമാക്കി നിലനിര്‍ത്താനുള്ള ഒരു സ്വപ്നം .സ്വപ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വികസനം യാഥാര്‍ത്ഥ്യമാകൂ എന്ന ധാരണ അരക്കിട്ടുറപ്പിക്കാന്‍ .
ഇപ്പോള്‍ ഇത്തരത്തില്‍ കൂടി ചേരലുകള്‍ നടക്കുന്നില്ലെന്ന് ഇതിനു അര്‍ത്ഥമില്ല .ഓരോ വര്‍ഷവും പഠിച്ചിറങ്ങിയവര്‍ കണ്ടു മുട്ടുന്നുണ്ട് .കൂടി ചേരുന്നുണ്ട് .എന്നാല്‍ അതിനൊക്കെ അപ്പുറം ചില ലക്ഷ്യങ്ങലോടെ ഒന്ന് കൂടിയാലോ ?
അങ്ങനെ കൂടുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ വേണം .


  • ഒരു ചെറിയ ആഡിട്ടോറിയം 
  • ഒരു സ്കൂള്‍ ബസ് 
  • പൂര്‍വവിദ്യാര്‍ഥികള്‍ പുനര്‍നിര്‍മിക്കുന്ന സ്മാര്‍ട്ട് ക്ലാസ് മുറികള്‍ 
  • എല്ലാ ക്ലാസ് മുറിയിലും അലമാരകള്‍ -പൂര്‍വ വിദ്യാര്‍ഥികള്‍ വക 
  • മനോഹരമായ സ്റ്റേജ് 
  • കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സ്റ്റീല്‍ പാത്രം ,കപ്പ് 
  • എല്ലാ ക്ലാസ്സിലും ഫാനും ടൂബ് ലൈറ്റും 
  • ക്ലാസ്സുകളില്‍ വാര്‍ത്താ ബോര്‍ഡുകള്‍ .
  • ലൈബ്രറിയില്‍ ആനുകാലികങ്ങള്‍ .
  • മുറ്റത്ത്‌ ഒരു പൂന്തോട്ടം
  • മെച്ചപ്പെട്ട ലാബ് ഒരുക്കല്‍  


അങ്ങനെ എന്തെല്ലാം ആലോചിക്കാം .കൂടിയിരുപ്പുകള്‍ സര്‍ഗാത്മകവും വികസനോന്മുഖവും ആകണം .അതിനു നമുക്ക് ഒന്നിക്കാം

1980 ലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ മെമ്മറീസ് ഓഫ് 80  യില്‍ പങ്കെടുത്തവര്‍ .അന്നത്തെ അധ്യാപകരോടൊപ്പം സ്കൂള്‍ മുറ്റത്ത്‌ ഒത്തുകൂടിയപ്പോള്‍ .പൂര്‍വ വിദ്യാര്‍ഥി ആര്‍ടിസ്റ്റ് ജിനന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു .
----------------------------------------------------------------------------------------------------------------------------------------------------------------

വായനക്കളരി

അസര്‍ ഹോം അപ്ളയന്‍സസ്- മലയാള മനോരമ 
വായനക്കളരി  തുടങ്ങി 

ബാലരാമപുരത്തെ പ്രമുഖ ഗ്രഹോപകരണസ്ഥാപനമായ അസര്‍ ഹോം അപ്ലയന്‍സസ്  മലയാള മനോരമ ദിനപത്രവുമായി സഹകരിച്ചു നടപ്പിലാക്കുന്ന വായന കളരിക്ക് ഒക്ടോബര്‍ 26 നു തുടക്കമായി .സ്ഥാപന ഉടമ ശ്രീ .സക്കീര്‍ ഹുസൈന്‍ കുട്ടികള്‍ക്ക് പത്രം  നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു .മുന്‍ പി ടി എ പ്രസിഡന്റ് ശ്രീ എസ് .കെ സുരേഷ് ചന്ദ്രന്‍ ,മലയാള മനോരമ പ്രവര്‍ത്തകര്‍ ,റിപ്പോര്‍ട്ടര്‍ ബാലരാമപുരം സുനില്‍ ,പ്രിന്‍സിപ്പല്‍ എസ് അമൃത കുമാരി ,ഹെഡ്മാസ്റര്‍ സി ക്രിസ്തു ദാസ് ,എസ് അനന്ത  പദ്മജ ,എ എസ് മന്‍സൂര്‍ ,അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു .ഇതോടെ കുട്ടികളുടെ വായനാ സംസ്കാരം വളര്‍ത്താന്‍ ഉതകൂന്ന മംഗളം ,മാധ്യമം ,ദേശാഭിമാനി എന്നീ ദിന പത്രങ്ങള്‍ക്കൊപ്പം മലയാള മനോരമയും സ്കൂളില്‍  ഇടം പിടിച്ചു .അസര്‍ ഹോം അപ്ലയന്‍സസ് തന്നെയാണ് നേരത്തെ മാധ്യമം പത്രവും  സ്പോന്‍സര്‍ ചെയ്തത് .

മലയാള മനോരമ ഇനി കുട്ടികള്‍ക്കും സ്വന്തം .
.............................................................................................................................................................................................................................

23 October 2016

പ്രണാമം

എന്‍.എസ് .ലെജുവിനെ അനുസ്മരിച്ചു 

ധീരജവാന്  പിന്മുറക്കാരുടെ  പ്രണാമം  .

അവന്‍ എനിക്ക് ജീവനായിരുന്നു .അവനെ ഞാന്‍ രാജ്യത്തിന് വേണ്ടി നല്‍കി --ധീരജവാന്‍ എന്‍ .എസ്.ലെജുവിന്റെ  മാതാവ് സുലോചന വിറയാര്‍ന്ന സ്വരത്തില്‍ ഇത് പറഞ്ഞപ്പോള്‍ കേട്ട് നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു .മാവോയിസ്റ്റുകളുമായുള്ള ഏറ്റു മുട്ടലില്‍ വീരമൃത്യു വരിച്ച എന്‍ .എസ് .ലെജുവിന് പിന്മുറക്കാരുടെ സ്മരണയായി സംഘടിപ്പിച്ച പ്രണാമം 2016 എന്ന പരിപാടിയാണ് വികാര നിര്‍ഭരമായ രംഗത്തിനു സാക്ഷിയായത് .രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ഭരണകൂടങ്ങള്‍ സ്ടാപിക്കാന്‍ ഒരുങ്ങുന്നവരോട് പൊരുതി വീരമൃത്യു വരിച്ചതില്ലൂടെ  എന്‍റെ കൂടി പൂര്‍വ വിദ്യാലയം ചരിത്രത്തില്‍ ഇടം പിടിച്ചെന്നു പ്രണാമം ഉദ്ഘാടനം ചെയ്ത
 എം എല്‍ എ ശ്രീ. എം വിന്‍സെന്റ് പറഞ്ഞു .പി ടി എ പ്രസിഡന്റ്‌
എം ഷാനവാസ് അധ്യക്ഷന്‍ ആയി .എ .എസ് മന്‍സൂര്‍ അനുസ്മരണപ്രമേയം അവതരിപ്പിച്ചു .നെയ്യാറ്റിന്‍കര ഡി വൈ എസ് പി ശ്രീ .എം .കെ സുള്‍ഫിക്കര്‍ മുഖ്യപ്രഭാഷണം നടത്തി .ആര്‍ .എസ് വസന്തകുമാരി ,ശ്രീമതി .എസ് .കെ പ്രീജ ,ശ്രീ .ഡി സുരേഷ്കുമാര്‍ ,എ എം സുധീര്‍ ,പ്രമീള കുമാരി ,
എം എസ് ഹുസൈന്‍ ,എന്നിവര്‍ പ്രസംഗിച്ചു .സ്കൂളിന്‍റെ ഉപഹാരം പ്രിന്‍സിപ്പല്‍ ശ്രീമതി .എസ് അമൃതകുമാരി ,സി .ക്രിസ്തു ദാസ് എന്നിവര്‍ ചേര്‍ന്ന് ലെജുവിന്റെ മാതാവ് സുലോച്ചനക്ക് സമ്മാനിച്ചു .
2016 മാര്‍ ച്ച് 3 നു ഛത്തീസ്ഗഡ്‌ സംസ്ഥാനത്തെ സുക്മ ജില്ലയിലെ കിസ്ഥാരാം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ടബ്ബാമാര്‍ഗ ഗ്രാമത്തില്‍ വെച്ചാണ് 24 കാരനായ ലെജു വീരമൃത്യു വരിച്ചത്‌ ...

സ്കൂളിന്‍റെ ഉപഹാരം എന്‍ എസ് ലെജുവിന്റെ മാതാവ് സുലോചനക്ക് സമ്മാനിക്കുന്നു
....................................................................................................................................................................................................................

9 October 2016

ക്വിസ് ഫെസ്റ്റിവല്‍

ഒഡീസിയ -ദേശാഭിമാനി 
അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ 



2016 അധ്യനവര്‍ഷതെ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ സബ്ജില്ലാ മത്സരം ഈ വര്‍ഷം നമ്മുടെ സ്കൂളില്‍ നടന്നു .മിമിക്രി കലാകാരനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പുലിയൂര്‍ ജയകുമാര്‍ ആയിരുന്നു ഉദ്ഘാടകന്‍ .എത്രമേല്‍ എത്രമേല്‍ എന്‍റെയീ കേരളം സത്യത്തില്‍ എത്രമേല്‍ മാറിയെന്നോ   എന്ന കവി ശ്രീ .പ്രഭാവര്‍മയുടെ കവിത ആലപിച്ചുകൊണ്ടായിരുന്നു ഉദ്ഘടനം നിര്‍വഹിച്ചത് .ഉപജില്ലയിലെ 65 സ്ക്കൂള്‍ തല മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചവരും രക്ഷിതാക്കളും അധ്യാപകരും പൊതു പ്രവര്‍ത്തകരും ഫെസ്റ്റിവലില്‍ എത്തി .രാവിലെ 10 ന് ഉദ്ഘാടന സമ്മേളനം നടന്നു .11 മുതല്‍ മത്സരങ്ങള്‍ ആരംഭിച്ചു .12 . 30 നു സമാപന സമ്മേളനം ശ്രീ ,കെ ആന്‍സലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു .വിജയികള്‍ക്ക് കാഷ് അവാര്‍ഡ് ,ഫലകം ,സാക്ഷ്യ പത്രം എന്നിവ നല്‍കി .സര്‍വശ്രീ .ആര്‍ .എസ്  വസന്തകുമാരി ,ആര്‍ ഷാമിലബീവി ,കല്ലിയൂര്‍ ശ്രീധരന്‍ ,എം .എം ബഷീര്‍ ,പാറക്കുഴി സുരെന്ദ്രന്‍ ,വി .മോഹനന്‍ ,ഡി .സുരേഷ് കുമാര്‍ ,എസ് ജയചന്ദ്രന്‍ ,എ.എം .സുധീര്‍ ,ഹെഡ്മാസ്റര്‍ സി ,ക്രിസ്തുദാസ്‌ ,പി ടി എ പ്രസിഡന്റ്‌ എം .ഷാനവാസ് ,പി കെ ശ്രീകുമാര്‍ ,ആര്‍ .ചന്ദ്രശേഖരന്‍ ,എസ് .ഷിജി ,എ എസ് മന്‍സൂര്‍ ,നന്ദകുമാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കാളികളായി .ക്വിസ് മാസ്റര്‍ മാരായി സബ്ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപകര്‍ എത്തി .

8 October 2016

ഗാന്ധിജയന്തിവാരാചരണം

വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഒരുക്കി 
ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു 



2016 ഒക്ടോബേര്‍ 2 മുതല്‍ 8 വരെയായിരുന്നു ഈ വര്‍ഷത്തെ ഗാന്ധി ജയന്തി വാരാചരണം .തികച്ചും വേറിട്ടതും ഗാന്ധിയുടെ ജീവിതവും സന്ദേശവും കുട്ടികളില്‍ എത്തിക്കുകയും ചെയ്യുന്നതാവണം പരിപാടികള്‍ എന്ന പൊതുധാരണ യുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത് .ഗാന്ധി കലാ സാഹിത്യ മത്സരങ്ങള്‍ ,ഗാന്ധി ക്വിസ് ,സാന്ത്വന സ്പര്‍ശം ,സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂടിരുപ്പുകാര്‍ക്കും ഭക്ഷണ വിതരണം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍ .


  • ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ 
  • 1.ബാലരാമപുരം സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം കുട്ടികള്‍ കൊണ്ടുവന്നു .അവ 6 ആം തിയതി വിതരണം ചെയ്തു .നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് .വീരേന്ദ്രകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത് സന്തോഷകരമായ അനുഭവമായി .രോഗികളോട് സുഖം അന്വേഷിച്ചും കൂടിരിപ്പുകാരോട് കുശലം പറഞ്ഞും കുട്ടികള്‍ കുറെ സമയം ചെലവഴിച്ചു .ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ എസ് ഐ ഷാജിലാല്‍ ,ഹെല്‍ത്ത്‌ നേഴ്സ് സരിത എന്നിവരും ആശുപത്രി ജീവനക്കാരും കുട്ടികളെ സ്വീകരിച്ചു .
  • 2 .3 മുതല്‍ 7 വരെ തിയതികളില്‍ കു ട്ടികള്‍ സ്കൂളും പരിസരവും ശുചിയാക്കി .കുട്ടികള്‍ക്ക് എല്ലാ ദിവസവും നാരങ്ങ വെള്ളം നല്‍കി .സമാപനദിവസം പാല്‍ പായസം നല്‍കി .
  • 3.ബാലരാമപുരം ആര്‍ .സി തെരുവ് പണ്ടാര തോപ്പ് വീട്ടില്‍ എസ്.ശ്രീദേവി ക്ക് ഗാന്ധി ദര്‍ശന്‍ ക്ല്ബ് അംഗങ്ങള്‍ സ്വരൂപിച്ച തുക വീട്ടിലെത്തി കൈമാറി .2013 മാര്‍ച്ചിലാണ് ശ്രീദേവി പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കി സ്കൂള്‍ വിട്ടത് .ചെറിയ അസുഖവും സാമ്പത്തിക പരാധീനതയും കാരണം ഒരു വര്‍ഷം പഠനം നിലച്ചു .ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ട അവള്‍ക്കു രോഗികളായ അമ്മയും വലിയമ്മയും അമ്മുമ്മയും ആയിരുന്നു .ആര്‍ .സി ചര്‍ച്ച് കേന്ദ്രമാക്കി പ്രവത്തിക്കുന്ന സൈന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അര സെന്റില്‍ നിര്‍മിച്ച് നല്‍കിയ ഒറ്റ മുറി വീട്ടിലായിരുന്നു നാലുപേരും താമസിച്ചിരുന്നത് .അഞ്ച് മാസം മുമ്പ് അമ്മുമ്മയും മരിച്ചു .ശ്രീദേവി ഒരു വര്‍ഷത്തെ ബ്രെയ്ക്ക് കഴിഞ്ഞ് കോട്ടുകാല്‍ സ്ക്കൂളില്‍ വി എച് എസ് സി ക്ക് ചേര്‍ന്നു .ഈ വര്‍ഷം ധനുവച്ചപുരം ഐ ടി ഐ യില്‍ ചേര്‍ന്ന ശ്രീദേവി ഇക്കാര്യങ്ങള്‍ അന്നത്തെ ക്ലാസ് ടീച്ചറായിരുന്ന പ്രമീള ടീച്ചറെ അറിയിക്കുകയായിരുന്നു .കരുണ വറ്റാത്ത ഗാന്ധി ദര്‍ശന്‍ ക്ല്ബ് അംഗങ്ങള്‍ കണ്‍വീനറായ ടീച്ചറുടെ സഹായത്തോടെ അവളെ സഹായിക്കാന്‍ തീരുമാനിച്ചു .സമാഹരിച്ച തുക കുട്ടികള്‍ വീട്ടിലെത്തി കൈമാറി .

..................................................................................................................................................................

ദന്തരോഗ നിര്‍ണയം

നിംസ് മെഡിസിറ്റി 
ദന്തരോഗനിര്‍ണയപരിപാടി 




 നെയ്യാറ്റിന്‍കര താലൂക്കിലെ ആതുരസേവനസേവന രംഗത്തെ മികച്ച സ്ഥാപനമായ ആറാലുംമൂട് നിംസ് മെഡിസിറ്റി ഒന്ന് മുതല്‍  അഞ്ച് വരെ കുട്ടികള്‍ക്ക് വേണ്ടി ദന്ത രോഗ നിര്‍ണയ ക്യാമ്പ് നടത്തി .120 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു .95 കുട്ടികളെ വിദഗ്ദ പരിശോധനക്കായി നിംസ് ആശുപത്രിയിലെ സൗജന്യ ഡെന്റല്‍ ക്ലിനിക്കില്‍ റെഫര്‍ ചെയ്തു .ഒക്ടോബര്‍ 7 നായിരുന്നു ക്യാമ്പ് .ഡോ .അശ്വതി എം ഡി എസ് ,ഡോ ഗോകുല്‍ നാഥ് ,ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികളായ ലിസ എം തോമസ്‌ ,ശംലി ,വീണ ജെ ലാല്‍ ,സന ഷൌക്കത്ത് അലി ,ശബ്നം ,സുമി ,വിദ്യശ്രീ ,ശരണ്യ ,ഹാഫിസ് ,നന്ദു ,നേഴ്സ്  ശോഭ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി .ദന്ത പരിചരണ ബോധ വല്‍ക്കരണവും നടത്തി .









5 October 2016

ഓസോണ്‍ ദിനാചരണം

ഓസോണ്‍ ദിന സെമിനാര്‍   







ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍ നടന്നു .കേരളശാസ്ത്രസാഹിത്യ പരിഷദ്  നിര്‍വാഹക സമിതി അംഗം ശ്രീ .വിജയകുമാര്‍ വിഷയം അവതരിപ്പിച്ചു .സയന്‍സ് ക്ലബ്ബിലെ കുട്ടികള്‍ പങ്കെടുത്തു .കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി .ഓസോണ്‍ പാളികള്‍ നില നിര്‍ത്തുന്നതിനു നാം സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കി .തുടര്‍ന്ന് ഇന്‍ലാന്‍ഡ്‌ മാസിക തയ്യാറാക്കാന്‍ തീരുമാനിച്ചു ..

24 September 2016

ഓണാഘോഷം

ഓണാഘോഷത്തിന്റെ ദൃശ്യ  വിരുന്നിലേക്ക് എല്ലാവര്‍ക്കും സ്വാഗതം..
ബാലരാമപുരം സ്കൂളില്‍ നടന്ന ആഘോഷങ്ങള്‍ ഒന്ന് കണ്ടു നോക്കൂ .. അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ ....



10 September 2016

ഓണം പൊന്നോണം

ആടിയും പാടിയും വടംവലിച്ചും കലമുടച്ചും 
കുട്ടികള്‍ ഓണത്തെ വരവേറ്റു .


 ഓണം അവധിക്ക് മുന്‍പുള്ള  അവസാനദിനം ആഹ്ലാദത്തിന്റെ ആയിരുന്നു .രാവിലെ വരവേറ്റത് തന്നെ ഹയര്‍സെക്കന്‍ഡറി കുട്ടികളുടെ ചെണ്ടമേളത്തോടെ ആയിരുന്നു .കുട്ടികള്‍ വന്നതാവട്ടെ കൈ നിറയെ നാട്ടുപൂക്കളുടെ കൂട്ടവുമായി .ഓരോ ക്ലാസ്സിലും നിശ്ചയിച്ചു നല്കിയ അളവില്‍ കുട്ടികള്‍ പൂക്കളം ഒരുക്കി .പിന്നെ വിധി നിര്‍ണയം .യു പി യിലെ അധ്യാപകര്‍ ഹൈസ്കൂളിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും മികച്ച പൂക്കളങ്ങള്‍ കണ്ടെത്തി .ഹൈസ്കൂള്‍ അധ്യാപകരാണ് യു പി യിലെ മികച്ച പൂക്കളം കണ്ടെത്തിയത് .രാവിലെ 11 മണിയോടെ ചെണ്ട മേളം അതിന്‍റെ പാരമ്യതയില്‍ എത്തി .പൂക്കളം ഒരുക്കി തളര്‍ന്നവര്‍ക്ക് അധ്യാപകര്‍ വിഭവസമൃദമായ സദ്യഒരുക്കി .കുട്ടികള്‍ തന്നെ വിളമ്പുകാരായത് കൌതുക കാഴ്ചയായി .അതിഥികളായി നാല് മുന്‍ അധ്യാപകരും എത്തി .മുന്‍ ഹെഡ് മാസ്റര്‍ എന്‍ ശശിധരന്‍ നായര്‍ ,ശാന്ത ടീച്ചര്‍ ,രവീന്ദ്രന്‍സര്‍ ,ഓമന ടീച്ചര്‍ അവരും കുട്ടികളോടൊപ്പം സദ്യ ഉണ്ടു                                                                      
ഉച്ച കഴിഞ്ഞ്‌ ഓണപ്പാട്ടോടെ കലാപരിപാടികള്‍ക്ക് തുടക്കമായി .സംഘമായി അവര്‍ പാടുപാടി .സ്കൂള്‍ മുറ്റത്ത്‌ ചുവടു വെച്ച് തിരുവാതിര കളിച്ചു .ഓണത്തിന്‍റെ വരവറിയിച്ചു സ്കൂള്‍ മുറ്റത്ത്‌ കെട്ടിയ ഊഞ്ഞാലില്‍ ആടാന്‍ കുട്ടികളും അധ്യാപകരും തിരക്ക് കൂട്ടി .മത്സരങ്ങള്‍ തുടങ്ങിയതോടെ അരങ്ങ് ഒന്നുകൂടെ ഉണര്‍ന്നു .ചാക്കില്‍ ഓട്ടം ,വടം വലി ,കലമുടക്കല്‍ എന്നിവ ആവേശകരമായ മത്സരമായിരുന്നു .

കുട്ടികളും അധ്യാപകരും കേരളീയവേഷം ധരിച്ച് സ്കൂളില്‍ എത്തിയതും നൂതന മാതൃക ആയി
                                             




ഗതാഗതം

ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് 
ബോധവല്‍ക്കരണം നടന്നു .

ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനു കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 75 കുട്ടികള്‍ക്ക് നാട്പാക്കിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു .നാട്പാക് ഡയരക്ടര്‍ ഡോ .ബി ജി .ശ്രീദേവി ഉദ്ഘാടനം ചെയ്തു .നെയ്യാറ്റിന്‍കര ഡി വൈ എസ് പി ശ്രീ .എം കെ സുള്‍ഫിക്കര്‍ ,സി ഐ ജി .സന്തോഷ്‌കുമാര്‍,എസ് ഐ എസ് എം പ്രദീപ്കുമാര്‍  ,എന്നിവര്‍പ്രസംഗിച്ചു .പ്രിന്‍സിപ്പല്‍ അമൃത കുമാരി അധ്യക്ഷയായി .ടി ,വി സതീഷ്‌ സ്വാഗതം പറഞ്ഞു .ക്ലാസുകള്‍ക്ക് ബി സുബിന്‍ ,ടി വി ശശികുമാര്‍ ,ഡോ .ജസ്റ്റിന്‍ ബൈസല്‍ ,എന്നിവര്‍ നേതൃത്വം നല്‍കി .ഹെഡ്മാസ്റര്‍ സി ക്രിസ്തു ദാസ് പങ്കെടുത്തു .2016 സെപ്തംബര്‍ 7 നായിരുന്നു പരിപാടി .


ചിത്രആല്‍ബം

ഒരു അധ്യാപകദിനത്തിന്‍റെ അനര്‍ഘസുന്ദര നിമിഷത്തിന്‍റെസ്മരണക്ക് ..അപൂര്‍വ അധ്യാപക സംഗമത്തിലെ ഒരു സ്നാപ് 


5 September 2016

അധ്യാപകദിനാചരണം

അക്ഷരഭാവിക്കായി അധ്യാപകദിനത്തില്‍ 
അധ്യാപക കൂട്ടായ്മ 



1998 ല്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി ആയി മാറിയപ്പോള്‍ പ്രിന്‍സിപ്പല്‍ ആയി മാറിയ മികച്ച ഇന്‍ഗ്ലീഷ് അധ്യാപിക കുസുമകുമാരി അമ്മ ടീച്ചര്‍ ,ഭര്‍ത്താവും മുന്‍ഹെഡ്മാസ്തരും ആയ ഗോപാലകൃഷ്ണന്‍ സാര്‍ ,,മുന്‍ പ്രഥമ അധ്യാപകന്‍ രാധാകൃഷണന്‍ നായര്‍,വിജയധരന്‍സര്‍ ,കലാകാരനും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന പീതാംബരന്‍സര്‍ ,സുമംഗല ടീച്ചര്‍ ,കഴിഞ്ഞ വര്‍ഷം വിരമിച്ച ഗീത ടീച്ചര്‍ ,രാധാമണി ടീച്ചര്‍ ,കോമളവല്ലി അമ്മ ,രാജാമണിസര്‍  ,വേലപ്പന്‍ ആശാരി ,അബ്ദുല്‍ കലാം ആസാദ് ,ജി .പുഷ്പവതി ,എന്‍ ഡി വസന്ത ,.കൃഷ്ണന്‍ കുട്ടി ,സി ലീല ,അബ്ദുല്‍ അസീസ്‌ ,മുന്‍ പ്രഥമ അദ്ധ്യാപിക പ്രസന്നദാസ് ,കൊച്ചുകുഞ്ഞന്‍ നാടാര്‍ ,ഭാര്യയും അധ്യാപികയുമായ ക്രിസ്ടി ഫ്ലോറി ,കെ ,ഗോപി ,മുന്‍ അധ്യാപികയും ഡി ഇ ഒ യുമായി വിരമിച്ച ശാന്തടീച്ചര്‍ അങ്ങനെ വിദ്യാലയ മുറ്റം വിട്ടിറങ്ങിയവരുടെ ഒത്തു ചേരലായി ,2016 സെപ്തംബര്‍ 5 ലെ അധ്യാപക ദിനാചരണം .ഗത കാല സ്മരണകള്‍ പങ്കുവെച്ചും പരസ്പരം ആശ്ലേഷിച്ചും സൗഹൃദം പങ്കിട്ടും അവര്‍ ഒത്തുകൂടിയപ്പോള്‍ അത് അക്ഷര ഭാവിയുടെ അധ്യാപക കൂട്ടായ്മയായി മാറി .നൂറ്റാണ്ടു പിന്നിട്ട നമ്മുടെ സ്കൂളിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് മുന്നേനടന്നവര്‍ക്ക് ഒത്തു കൂടാന്‍ അവസരം ഒരുക്കിയത് .പ്രായാദിക്യം ബാധിച്ചവര്‍ ശിഷ്യന്മാരുടെ സഹായത്തോടെയാണ് സംഗമത്തിന് എത്തിയത് .

3500 കുട്ടികളും 113 അധ്യാപകരുമുള്ള ഈ വിദ്യാലയത്തെ വെറുമൊരു ആള്‍കൂട്ടതിനപ്പുറം മനുഷ്യനന്മയുടെ വറ്റാത്ത ഉറവയാക്കി മാറ്റാന്‍ അധ്യാപക സമൂഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത്‌ അംഗം എസ്. കെ പ്രീജ പറഞ്ഞു .

പങ്കെടുത്ത എലാ അധ്യാപകരെയും പൊന്നാട ചാര്‍ത്തി ആദരിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ .എസ് വസന്തകുമാരി അധ്യക്ഷയായി .ഗ്രാമ പഞ്ചായത്തംഗം എ എം സുധീറും ഐ കെ സുപ്രിയയും ചേര്‍ന്ന് അധ്യാപകര്‍ക്ക് റോസാ പുഷ്പങ്ങള്‍ നല്‍കി വരവേറ്റു .പി  ടി എ പ്രസിഡന്റ് എം ഷാനവാസ് ,ബ്ലോക്കംഗം ഡി സുരേഷ് കുമാര്‍ ,എസ് ജയചന്ദ്രന്‍ ,എസ് കെ സുരേഷ് ചന്ദ്രന്‍ ,എ എം ഇസ്മയില്‍ ,എ എസ് മന്‍സൂര്‍ ,ഡോ.ബോവസ് എന്നിവര്‍ പ്രസംഗിച്ചു .ഹെഡ് മാസ്റെര്‍ സി ക്രിസ്തുദാസ്‌ സ്വാഗതവും പ്രിന്‍സിപ്പല്‍ അമൃത കുമാരി നന്ദിയും പറഞ്ഞു ,കുമാരി ഹിസാന ഫാത്തിമ ഈ ദിനത്തില്‍ പ്രഥമഅധ്യാപികയായി .കുട്ടികള്‍ ക്ലാസുകള്‍ നയിച്ചു .അസ്സെംബ്ളി നടത്തിയതും അധ്യാപകര്‍ തന്നെ .
എല്ലാ വര്‍ക്കും സ്നേഹ വിരുന്നും  ഒരുക്കിയിരുന്നു 

2 September 2016

അധ്യാപക ദിനം അപൂർവ്വാനുഭവമാക്കണം

അധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.
പ്രശസ്‌തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്‌നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട്‌ പുണ്യം ചെയ്യിച്ച ജ്‌ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന്‌ എത്രയെത്ര വിശേഷണങ്ങള്‍.1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.
ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.
“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.
ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന്‌ പഠിക്കുന്നവരാണല്ലോ. നമ്മുടെ സംസ്‌കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക്‌ കല്‍പിച്ചു നല്‍കിയിട്ടുള്ള സ്‌ഥാനവും ഔന്നത്യവും സാമൂഹ്യനിര്‍മിതിയില്‍ അവര്‍ക്കുള്ള നിര്‍ണായക ഉത്തരവാദിത്വവും നാം മനസിലാക്കണം.മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ്‌ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അധ്യാപകരില്‍നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അധ്യാപകര്‍തന്നെയാണ്‌ മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ്‌ പ്രാഥമിക കളരികളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടത്‌.  
വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമമങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ്‌ അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്‌നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന്‌ ധാരാളം വായിക്കാനും തയാറെടുക്കുവാനും സമയം വേണമെന്നിരിക്കെ ബിസിനസു കാര്യത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന്‌ അനിവാര്യമാണ്‌.
''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.

25 August 2016

പരിശീലനം

പോലീസിനൊപ്പം കൂട്ടുകൂടാം 
ഗതാഗത കുരുക്കഴിക്കാന്‍ 

തലസ്ഥാന ജില്ലയിലെ പ്രധാന വാണിജ്യ നഗരമായ ബാലരാമപുരം നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ പോലിസിനോപ്പം കുട്ടികളും  കൂട്ടുകൂടുന്നു .തിരക്കേറിയ രാവിലെയും വൈകിട്ടുമാണ്  കുട്ടികള്‍ പോലിസീനൊപ്പം ചേര്‍ന്ന് ട്രാഫിക് നിയന്ത്രിക്കുന്നത്‌ .ഇതിനുള്ള ഒന്നാം ഘട്ട പരിശീലനം ആഗസ്ത് 25 നു  നടന്നു .നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. സുരേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു .

നാട്പാക്കിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം നടന്നത് .കുട്ടികള്‍ക്ക് തൊപ്പി ,ജാക്കെറ്റ് ,ദിശാബോര്‍ഡ്‌ എന്നിവയുടെ വിതരണം ഇതോടൊപ്പം നടന്നു .രാവിലെ 10 മണിക്ക് തുടങ്ങിയ പരിശീലനം ഉച്ചവരെ നീണ്ടു .
ഉദ്ഘാടന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി എസ് .അമൃതകുമാരി സ്വാഗതംപറഞ്ഞു .ഹെഡ്മാസ്റര്‍ സി .ക്രിസ്തുദാസ് അധ്യക്ഷന്‍ ആയി .ബാലരാമപുരം എസ് ഐ സതീഷ്കുമാര്‍ ,റിട്ടയര്‍ എസ് പി ശ്രീ .ടി വി സതീഷ്‌ ,അജിത ,ശ്രീനാഥ് ,പി .വിജയന്‍ എന്നിവര്‍ പങ്കെടുത്തു .എ എസ് മന്‍സൂര്‍ നന്ദി പറഞ്ഞു .രണ്ടാം ഘട്ടമായി ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് സെപ്തംബര്‍ രണ്ടാം വാരം പരിശീലനം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു .

22 August 2016

കര്‍ഷകദിനാചരണം

ചിങ്ങപ്പുലരിയില്‍ കര്‍ഷകദിനാചരണം 
ആര്‍ .ജി .അരുണ്‍ ദേവിനെ ആദരിച്ചു




2016 ആഗസ്റ്റ്‌ 17 .ചിങ്ങം ഒന്ന് .ഞങ്ങളുടെ സ്കൂള്‍ തികച്ചും വേറിട്ട ഒരു പ്രവര്‍ത്തനത്തിന് സാക്ഷിയായി .ചിങ്ങമാസത്തിന്‍റെ വരവും കൊയ്തുകാലത്തിന്റെ സമ്പന്നതയും കുട്ടികളെ ഓര്‍മിപ്പിക്കാന്‍ ഒരു എളിയ ശ്രമം .ഒപ്പം കാര്‍ഷികവൃത്തിയുടെ അന്തസ്സ് അറിയിക്കാന്‍ 
കുട്ടി കര്‍ഷകരെ ആദരിക്കാന്‍ എല്ലാം അസ്സംബിളി വേദിയായി .
പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇങ്ങനെ .എസ് ആര്‍ ജിയില്‍ ചെറിയ ആലോചന .കുട്ടികര്‍ഷരെ കണ്ടെത്താനും മികച്ച കര്‍ഷകനെ സ്കൂളിലേക്ക് വിളിക്കാനും തീരുമാനം .28 കുട്ടികളുടെ ലിസ്റ്റ് അധ്യാപകര്‍ കൈമാറി .അധ്യാപകരായ ശ്രീ.ബോവസും മന്‍സൂറും അവരെയും കൂട്ടി വീടുകളിലേക്ക് .അവര്‍ ചെയ്ത കൃഷിപ്പണിയുടെ  ,വിളവെടുപ്പിന്റെ നേര്‍ക്കാഴ്ച അറിയാന്‍ .എല്ലാവരുടെയും വീട്ടില്‍ പോകാനായില്ല .ചില കുട്ടികളുടെ കൃഷിപ്പണിയില്‍ അഭിമാനം തോന്നി .അന്നുതന്നെ കര്‍ഷകനെ തേടിയുള്ള യാത്ര .ഒടുവില്‍ നന്ദിനി ഫാം ഉടമ ശ്രീ,അരുണ്‍ ദേവില്‍ അന്വേഷണം ചെന്നെത്തി .നിരവധി പുരസ്കാരം വാങ്ങിയ ,ഐ എസ് ആര്‍ ഒ യില്‍ നിന്ന് വിരമിച്ച ,എലാവരുടെയും എ പി ജെയെ ഏറെ സ്നേഹിച്ച അദ്ദേഹം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു .കുട്ടി കര്‍ഷകരെ എങ്ങനെ ആദരിക്കും എന്നായി അടുത്ത ചിന്ത .കൃഷി ആഫീസര്‍ ശ്രീ .ശശികുമാര്‍ സാറിനെ ഫോണില്‍ വിളിച്ചു .വന്നാല്‍ കുറെ വിത്ത് പാക്കറ്റ് തരാം .അതും ശ്രീ .മന്‍സൂര്‍ സര്‍ തന്നെ പോയി ശേഖരിച്ചു .ചിങ്ങം  ഒന്നിന് രാവിലെ തന്നെ ശ്രീ ,.അരുണ്‍ദേവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .ആര്‍ എസ് വസന്തകുമാരി യും  സ്കൂളില്‍ എത്തി .ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ കൂടി പങ്കെടുത്ത അസ്സംബിളി .ചി ട്ടവട്ടതിനപ്പുറം കര്‍ഷകദിനാചരണപ്രതിജ്ഞ ,കര്‍ഷകനെ ആദരിക്കല്‍ ,കുട്ടികര്‍ഷര്‍ക്ക് അനുമോദനം ,വിത്ത് നല്‍കി ആദരിക്കല്‍ .ഒപ്പം അരുണ്‍ദേവ് കൊണ്ടുവന്ന ഒരു മുറം ജൈവ പച്ചക്കറിയുടെ സമര്‍പ്പണവും .എല്ലാം കൊണ്ടും ആഘോഷമായിരുന്നു ചിങ്ങം ഒന്നിന്‍റെ പ്രഭാതം .

15 August 2016

യുറീക്ക വിജ്ഞാനോത്സവം

യുറീക്ക വിജ്ഞാനോത്സവം 
അധ്യാപക പരിശീലനം നടന്നു
ഈ വര്‍ഷത്തെ യുറീക്ക വിജ്ഞാനോല്‍സവതിന്റെ ഭാഗമായുള്ള അധ്യാപക പരിശീലം നടന്നു .സൂക്ഷ്മ ജീവികള്‍ എന്നതാണ് ഈ വിജ്ഞാനോല്‍സവത്തിന്റെ പ്രമേയം .രാജ്യത്താകമാനം സൂക്ഷ്മ ജീവികള്‍ പരത്തുന്ന ജീവികളെ കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്താനാണ് ഈ വിഷയം തെരഞ്ഞെടുത്തത് .മൈക്രോസ്കോപ്പിന്റെ ഉപയോഗം ,അവയിലൂടെ സൂക്ഷ്മജീവികളെ നിരീക്ഷിക്കാനുള്ള ധാരണ എന്നിവ നല്‍കാന്‍ പരിശീലനം സഹായിച്ചു .ഉപജില്ലയിലെ വിവിധ സ്കൂലുകളില്‍നിന്നു അധ്യാപകര്‍ പങ്കെടുത്തു .സര്‍വശ്രീ .മധുസൂദനന്‍ ,വിജയകുമാര്‍ ,പ്രദീഷ് ,എ എസ് മന്‍സൂര്‍ .അമ്പു എന്നിവര്‍ നേതൃത്വം നല്‍കി ...

സ്വാതന്ത്ര്യദിനാചരണം

ധീര സ്മരണകള്‍ ഉയര്‍ത്തി
സ്വാതന്ത്ര്യദിനാചരണം 

സ്വാതന്ത്ര്യത്തിന്‍റെ അമൃതം നുകരാന്‍ നമ്മെ പ്രാപ്തരാക്കിയ ഒരു തലമുറയുടെ ത്യാഗത്തിനു മുന്നില്‍ നമുക്ക് ശിരസ്  നമിക്കാം -
സ്വാതന്ത്ര്യത്തിന്‍റെ എഴുപതാം പിറന്നാളില്‍ നമ്മുടെ കുട്ടികള്‍ എടുത്ത പ്രതിഞ്ജ ധീരസ്മരണകള്‍ ഉണര്‍തുന്നതായിരുന്നു   .അത്യന്തം ആവേശ കരമായിരുന്നു ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാചരണം .ആഗസ്റ്റ്‌ 10 ,11 തിയതികളില്‍ വിവിധ മത്സരങ്ങള്‍ നടന്നു .ക്വിസ് മത്സരവും പ്രസംഗ മത്സരവും മികച്ച നിലവാരം  പുലര്‍ത്തി .ആഗസ്ത് 15 നു രാവിലെ സ്വാതന്ത്ര്യ ദിന പരിപാടികള്‍ തുടങ്ങി .ആദ്യം പ്രതിഞ്ജ ,തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അമൃതകുമാരി ത്രിവര്‍ണ പതാക ഉയര്‍ത്തി.ഹെഡ്മാസ്റര്‍ സി ക്രിസ്തു ദാസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി .കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു .പ്രസംഗം തമിഴിലും മലയാളത്തിലും കുട്ടികള്‍ നടത്തി .തുടര്‍ന്ന് വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു .സ്വാതന്ത്ര്യ സ്മൃതി യാത്ര നഗരം ചുറ്റി .ദേശഭക്തി ഗാനങ്ങള്‍ പാടിയും പ്ലക്കാര്‍ഡുകള്‍ പിടിച്ചും നടന്ന യാത്ര പുതിയ സന്ദേശം പകര്‍ന്നു നല്‍കി .രാജ്യം നേരിടുന്ന വര്‍ഗീയത ,ഇല്ലാതാക്കാന്‍ ഒറ്റക്കെട്ടായി കുട്ടികള്‍ അണിനിരക്കണമെന്ന് എസ് എം സി ചെയര്‍മാന്‍  എം എസ് ഹുസൈന്‍ പറഞ്ഞു .ഹൈസ്കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ 10 സിയിലെ ഗൌരിയും 10 ബി യിലെ രഞ്ജിത് രാജും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി .യു .പി ക്വിസ് മത്സരത്തില്‍ മുഹമ്മദ്‌ സിനാനും സുഭാഷും ഒന്നും രണ്ടും സ്ഥാനവും പ്രസംഗത്തില്‍ സുനിത ചന്ദ്രികയും സഹീദ ഫാത്തിമയും ഒന്നും രണ്ടും സ്ഥാനങ്ങളും എല്‍ പി പതാക നിര്‍മാണത്തില്‍ ഫര്‍ഹാനയും വിസ്മയയും എല്‍ പി ക്വിസ് മത്സരത്തില്‍ ഐശ്വര്യയും ശാലോം സി ദാസും സമ്മാനങ്ങള്‍ നേടി .ദിനാചരണത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും റിഫ്രഷ്‌മെന്‍റ് നല്കി .കായിക അദ്ധ്യാപകന്‍ ശ്രീ .ബോവസിനായിരുന്നു ദിനാചരണ ചുമതല .

12 August 2016

വിരഗുളിക വിതരണം


പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു ,

ദേശീയ വിര വിമുക്ത ദിനാചരണത്തിന്‍റെ ഭാഗമായി ആഗസ്റ്റ്‌  10 നു കുട്ടികള്‍ക്ക് വിരഗുളിക വിതരണം ചെയ്തു .പഞ്ചായത്ത് തല ഉദ്ഘാടനം ബാലരാമപുരം ഗവ .ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ,എസ് .വസന്തകുമാരി ഉദ്ഘാടനം ചെയ്തു .ബ്ലോക്കംഗം ഡി ,സുരേഷ് കുമാര്‍ അധ്യക്ഷന്‍ ആയി .ബ്ലോക്കംഗം എസ് .ജയചന്ദ്രന്‍ ,പഞ്ചായത്ത് അംഗങ്ങളായ  എ എം സുധീര്‍ ,ഐ കെ സുപ്രിയ ,ചീഫ്  മെഡിക്കല്‍ ആഫീസര്‍ ആര്‍ ,എം ബൈജു ,പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ആര്‍ ഷാമില ബീവി ,പ്രിന്‍സിപ്പല്‍ എസ്ഗി അമൃത കുമാരി എന്നിവര്‍ പ്രസംഗിച്ചു .ഹെഡ് മാസ്റര്‍ സി .ക്രിസ്തുദാസ് സ്വാഗതവും ഷാജിലാല്‍ നന്ദിയും പറഞ്ഞു .സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഒരു ഗുളിക വീതം നല്‍കി .

7 August 2016

ഇനിയൊരു യുദ്ധം വേണ്ട

ഹിരോഷിമ ദിനത്തില്‍ കുരുന്നു കൂട്ടായ്മ 


യുദ്ധവിരുദ്ധ വികാരം ഉണര്‍ത്തി സംഘടിപ്പിച്ച ഹിരോഷിമ -നാഗസാക്കി ദിനാചരണം വേറിട്ട അനുഭവമായി .തമിഴ് ,മലയാളം ,ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ കുട്ടികള്‍ നടത്തിയ വിവിധ പരിപാടികള്‍ യുദ്ധ കൊതിയന്മാര്‍ക്കുള്ള താക്കീതും യുദ്ധക്കെടുതിയുടെ അനുസ്മരണവുമായി മാറി .ആഗസ്റ്റ്‌ 6 ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരുന്നു .ഈ ദിനത്തില്‍ സ്പെഷ്യല്‍ അസ്സംബിളി നടത്തി .പ്രാര്‍ഥനയും പ്രതിജ്ഞയും  കഴിഞ്ഞ് ദിനാചരണത്തിലേക്ക് കടന്നു .മുന്‍കൂട്ടി തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും പിടിച്ചാണ് കുട്ടികള്‍ അസ്സംബിളിക്ക് എത്തിയത് .പത്ത് സിയിലെ ഗൌരി ആര്‍ .ജെ മലയാളത്തിലും പത്ത് എ യിലെ സുഹാന ഹുസൈന്‍ ഇന്‍ക്ലീഷിലും അഞ്ച് ടി യിലെ സുനിത ചന്ദ്രിക തമിഴിലും പ്രഭാഷണം നടത്തി .പത്ത് എ യിലെ ആരതി യുദ്ധ വിരുദ്ധസന്ദേശം നല്‍കി .സോഷ്യല്‍ സയന്‍സ് ക്ലബ്ബുകാര്‍ അവതരിപ്പിച്ച ശാന്തിഗീതം ഏറെ പുതുമയുള്ളതായി .അധ്യാപകരാണ് ശാന്തിഗീതം രചിച്ചത് .ആഗസ്ത് 8 ,9 തിയതികളില്‍ വീഡിയോ പ്രദര്‍ശനം ,ക്വിസ് മത്സരം എന്നിവ നടത്തും .പ്രവര്‍ത്തങ്ങള്‍ക്ക് അധ്യാപകരായ പ്രമീള ,ഗീത ,ഷീജ എന്നിവര്‍ നേതൃത്വം നല്‍കി .ഹെഡ് മാസ്റര്‍  സി .ക്രിസ്തുദാസ് ആമുഖ പ്രസംഗം നടത്തി .

3 August 2016

ജൂലായ് മാസത്തെ

പ്രധാന പരിപാടികൾ

 ഭീമാ  തേജസ്വിനീ ഉദ്‌ഘാടനം മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ മലയിൻകീഴ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഉദ്‌ഘാടനം ചെയ്യുന്നു 
                      വിജയോല്സവത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എസ .കെ പ്രീജ 
                       ക്ലാസ് പി ടി എ യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ .സി .ക്രിസ്തുദാസ്
                 ദേശീയ ഡി വെർമിങ് ദിനാചരണ ബോധവൽക്കരണം ശ്രീ .ഷാജിലാൽ
             സ്‌കൂൾ ബ്ലോഗിന്റെ ഉദ്‌ഘാടനം ബ്ളോക് മെമ്പർ ശ്രീ .ഡി .സുരേഷ് കുമാർ
                                    ചക്ക വണ്ടിക്ക് സ്‌കൂളിൽ നൽകിയ സ്വീകരണം