ചിങ്ങപ്പുലരിയില്‍ കര്‍ഷകദിനാചരണം
ആര്‍ .ജി .അരുണ്‍ ദേവിനെ ആദരിച്ചു
ആര്‍ .ജി .അരുണ്‍ ദേവിനെ ആദരിച്ചു
2016 ആഗസ്റ്റ് 17 .ചിങ്ങം ഒന്ന് .ഞങ്ങളുടെ സ്കൂള്‍ തികച്ചും വേറിട്ട ഒരു പ്രവര്‍ത്തനത്തിന് സാക്ഷിയായി .ചിങ്ങമാസത്തിന്‍റെ വരവും കൊയ്തുകാലത്തിന്റെ സമ്പന്നതയും കുട്ടികളെ ഓര്‍മിപ്പിക്കാന്‍ ഒരു എളിയ ശ്രമം .ഒപ്പം കാര്‍ഷികവൃത്തിയുടെ അന്തസ്സ് അറിയിക്കാന്‍
കുട്ടി കര്‍ഷകരെ ആദരിക്കാന്‍ എല്ലാം അസ്സംബിളി വേദിയായി .
പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇങ്ങനെ .എസ് ആര്‍ ജിയില്‍ ചെറിയ ആലോചന .കുട്ടികര്‍ഷരെ കണ്ടെത്താനും മികച്ച കര്‍ഷകനെ സ്കൂളിലേക്ക് വിളിക്കാനും തീരുമാനം .28 കുട്ടികളുടെ ലിസ്റ്റ് അധ്യാപകര്‍ കൈമാറി .അധ്യാപകരായ ശ്രീ.ബോവസും മന്‍സൂറും അവരെയും കൂട്ടി വീടുകളിലേക്ക് .അവര്‍ ചെയ്ത കൃഷിപ്പണിയുടെ ,വിളവെടുപ്പിന്റെ നേര്‍ക്കാഴ്ച അറിയാന്‍ .എല്ലാവരുടെയും വീട്ടില്‍ പോകാനായില്ല .ചില കുട്ടികളുടെ കൃഷിപ്പണിയില്‍ അഭിമാനം തോന്നി .അന്നുതന്നെ കര്‍ഷകനെ തേടിയുള്ള യാത്ര .ഒടുവില്‍ നന്ദിനി ഫാം ഉടമ ശ്രീ,അരുണ്‍ ദേവില്‍ അന്വേഷണം ചെന്നെത്തി .നിരവധി പുരസ്കാരം വാങ്ങിയ ,ഐ എസ് ആര്‍ ഒ യില്‍ നിന്ന് വിരമിച്ച ,എലാവരുടെയും എ പി ജെയെ ഏറെ സ്നേഹിച്ച അദ്ദേഹം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു .കുട്ടി കര്‍ഷകരെ എങ്ങനെ ആദരിക്കും എന്നായി അടുത്ത ചിന്ത .കൃഷി ആഫീസര്‍ ശ്രീ .ശശികുമാര്‍ സാറിനെ ഫോണില്‍ വിളിച്ചു .വന്നാല്‍ കുറെ വിത്ത് പാക്കറ്റ് തരാം .അതും ശ്രീ .മന്‍സൂര്‍ സര്‍ തന്നെ പോയി ശേഖരിച്ചു .ചിങ്ങം ഒന്നിന് രാവിലെ തന്നെ ശ്രീ ,.അരുണ്‍ദേവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .ആര്‍ എസ് വസന്തകുമാരി യും സ്കൂളില്‍ എത്തി .ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ കൂടി പങ്കെടുത്ത അസ്സംബിളി .ചി ട്ടവട്ടതിനപ്പുറം കര്‍ഷകദിനാചരണപ്രതിജ്ഞ ,കര്‍ഷകനെ ആദരിക്കല്‍ ,കുട്ടികര്‍ഷര്‍ക്ക് അനുമോദനം ,വിത്ത് നല്‍കി ആദരിക്കല്‍ .ഒപ്പം അരുണ്‍ദേവ് കൊണ്ടുവന്ന ഒരു മുറം ജൈവ പച്ചക്കറിയുടെ സമര്‍പ്പണവും .എല്ലാം കൊണ്ടും ആഘോഷമായിരുന്നു ചിങ്ങം ഒന്നിന്‍റെ പ്രഭാതം .


No comments:
Post a Comment