ആടിയും പാടിയും വടംവലിച്ചും കലമുടച്ചും
കുട്ടികള്‍ ഓണത്തെ വരവേറ്റു .
ഓണം അവധിക്ക് മുന്‍പുള്ള അവസാനദിനം ആഹ്ലാദത്തിന്റെ ആയിരുന്നു .രാവിലെ വരവേറ്റത് തന്നെ ഹയര്‍സെക്കന്‍ഡറി കുട്ടികളുടെ ചെണ്ടമേളത്തോടെ ആയിരുന്നു .കുട്ടികള്‍ വന്നതാവട്ടെ കൈ നിറയെ നാട്ടുപൂക്കളുടെ കൂട്ടവുമായി .ഓരോ ക്ലാസ്സിലും നിശ്ചയിച്ചു നല്കിയ അളവില്‍ കുട്ടികള്‍ പൂക്കളം ഒരുക്കി .പിന്നെ വിധി നിര്‍ണയം .യു പി യിലെ അധ്യാപകര്‍ ഹൈസ്കൂളിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും മികച്ച പൂക്കളങ്ങള്‍ കണ്ടെത്തി .ഹൈസ്കൂള്‍ അധ്യാപകരാണ് യു പി യിലെ മികച്ച പൂക്കളം കണ്ടെത്തിയത് .രാവിലെ 11 മണിയോടെ ചെണ്ട മേളം അതിന്‍റെ പാരമ്യതയില്‍ എത്തി .പൂക്കളം ഒരുക്കി തളര്‍ന്നവര്‍ക്ക് അധ്യാപകര്‍ വിഭവസമൃദമായ സദ്യഒരുക്കി .കുട്ടികള്‍ തന്നെ വിളമ്പുകാരായത് കൌതുക കാഴ്ചയായി .അതിഥികളായി നാല് മുന്‍ അധ്യാപകരും എത്തി .മുന്‍ ഹെഡ് മാസ്റര്‍ എന്‍ ശശിധരന്‍ നായര്‍ ,ശാന്ത ടീച്ചര്‍ ,രവീന്ദ്രന്‍സര്‍ ,ഓമന ടീച്ചര്‍ അവരും കുട്ടികളോടൊപ്പം സദ്യ ഉണ്ടു
ഉച്ച കഴിഞ്ഞ് ഓണപ്പാട്ടോടെ കലാപരിപാടികള്‍ക്ക് തുടക്കമായി .സംഘമായി അവര്‍ പാടുപാടി .സ്കൂള്‍ മുറ്റത്ത് ചുവടു വെച്ച് തിരുവാതിര കളിച്ചു .ഓണത്തിന്‍റെ വരവറിയിച്ചു സ്കൂള്‍ മുറ്റത്ത് കെട്ടിയ ഊഞ്ഞാലില്‍ ആടാന്‍ കുട്ടികളും അധ്യാപകരും തിരക്ക് കൂട്ടി .മത്സരങ്ങള്‍ തുടങ്ങിയതോടെ അരങ്ങ് ഒന്നുകൂടെ ഉണര്‍ന്നു .ചാക്കില്‍ ഓട്ടം ,വടം വലി ,കലമുടക്കല്‍ എന്നിവ ആവേശകരമായ മത്സരമായിരുന്നു .
കുട്ടികളും അധ്യാപകരും കേരളീയവേഷം ധരിച്ച് സ്കൂളില്‍ എത്തിയതും നൂതന മാതൃക ആയി

No comments:
Post a Comment