Pages

About

.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് രക്ഷ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി തിരുവനന്തപുരം ജില്ലാതല സ്കൂള്‍ കലോത്സവം അറബിക് തര്‍ജുമയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരത്തിനു അര്‍ഹത നേടിയ അഫ്സന അലിക്ക് അഭിനന്ദനങ്ങള്‍ .. ഈ വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രക്ഷിതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു .സെപ്റ്റംബര്‍ 10 നകം രക്ഷിതാക്കള്‍ രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കണം. . . .

15 August 2016

സ്വാതന്ത്ര്യദിനാചരണം

ധീര സ്മരണകള്‍ ഉയര്‍ത്തി
സ്വാതന്ത്ര്യദിനാചരണം 

സ്വാതന്ത്ര്യത്തിന്‍റെ അമൃതം നുകരാന്‍ നമ്മെ പ്രാപ്തരാക്കിയ ഒരു തലമുറയുടെ ത്യാഗത്തിനു മുന്നില്‍ നമുക്ക് ശിരസ്  നമിക്കാം -
സ്വാതന്ത്ര്യത്തിന്‍റെ എഴുപതാം പിറന്നാളില്‍ നമ്മുടെ കുട്ടികള്‍ എടുത്ത പ്രതിഞ്ജ ധീരസ്മരണകള്‍ ഉണര്‍തുന്നതായിരുന്നു   .അത്യന്തം ആവേശ കരമായിരുന്നു ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാചരണം .ആഗസ്റ്റ്‌ 10 ,11 തിയതികളില്‍ വിവിധ മത്സരങ്ങള്‍ നടന്നു .ക്വിസ് മത്സരവും പ്രസംഗ മത്സരവും മികച്ച നിലവാരം  പുലര്‍ത്തി .ആഗസ്ത് 15 നു രാവിലെ സ്വാതന്ത്ര്യ ദിന പരിപാടികള്‍ തുടങ്ങി .ആദ്യം പ്രതിഞ്ജ ,തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അമൃതകുമാരി ത്രിവര്‍ണ പതാക ഉയര്‍ത്തി.ഹെഡ്മാസ്റര്‍ സി ക്രിസ്തു ദാസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി .കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു .പ്രസംഗം തമിഴിലും മലയാളത്തിലും കുട്ടികള്‍ നടത്തി .തുടര്‍ന്ന് വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു .സ്വാതന്ത്ര്യ സ്മൃതി യാത്ര നഗരം ചുറ്റി .ദേശഭക്തി ഗാനങ്ങള്‍ പാടിയും പ്ലക്കാര്‍ഡുകള്‍ പിടിച്ചും നടന്ന യാത്ര പുതിയ സന്ദേശം പകര്‍ന്നു നല്‍കി .രാജ്യം നേരിടുന്ന വര്‍ഗീയത ,ഇല്ലാതാക്കാന്‍ ഒറ്റക്കെട്ടായി കുട്ടികള്‍ അണിനിരക്കണമെന്ന് എസ് എം സി ചെയര്‍മാന്‍  എം എസ് ഹുസൈന്‍ പറഞ്ഞു .ഹൈസ്കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ 10 സിയിലെ ഗൌരിയും 10 ബി യിലെ രഞ്ജിത് രാജും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി .യു .പി ക്വിസ് മത്സരത്തില്‍ മുഹമ്മദ്‌ സിനാനും സുഭാഷും ഒന്നും രണ്ടും സ്ഥാനവും പ്രസംഗത്തില്‍ സുനിത ചന്ദ്രികയും സഹീദ ഫാത്തിമയും ഒന്നും രണ്ടും സ്ഥാനങ്ങളും എല്‍ പി പതാക നിര്‍മാണത്തില്‍ ഫര്‍ഹാനയും വിസ്മയയും എല്‍ പി ക്വിസ് മത്സരത്തില്‍ ഐശ്വര്യയും ശാലോം സി ദാസും സമ്മാനങ്ങള്‍ നേടി .ദിനാചരണത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും റിഫ്രഷ്‌മെന്‍റ് നല്കി .കായിക അദ്ധ്യാപകന്‍ ശ്രീ .ബോവസിനായിരുന്നു ദിനാചരണ ചുമതല .

No comments:

Post a Comment