നിംസ് മെഡിസിറ്റി
ദന്തരോഗനിര്‍ണയപരിപാടി
നെയ്യാറ്റിന്‍കര താലൂക്കിലെ ആതുരസേവനസേവന രംഗത്തെ മികച്ച സ്ഥാപനമായ ആറാലുംമൂട് നിംസ് മെഡിസിറ്റി ഒന്ന് മുതല്‍ അഞ്ച് വരെ കുട്ടികള്‍ക്ക് വേണ്ടി ദന്ത രോഗ നിര്‍ണയ ക്യാമ്പ് നടത്തി .120 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു .95 കുട്ടികളെ വിദഗ്ദ പരിശോധനക്കായി നിംസ് ആശുപത്രിയിലെ സൗജന്യ ഡെന്റല്‍ ക്ലിനിക്കില്‍ റെഫര്‍ ചെയ്തു .ഒക്ടോബര്‍ 7 നായിരുന്നു ക്യാമ്പ് .ഡോ .അശ്വതി എം ഡി എസ് ,ഡോ ഗോകുല്‍ നാഥ് ,ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികളായ ലിസ എം തോമസ് ,ശംലി ,വീണ ജെ ലാല്‍ ,സന ഷൌക്കത്ത് അലി ,ശബ്നം ,സുമി ,വിദ്യശ്രീ ,ശരണ്യ ,ഹാഫിസ് ,നന്ദു ,നേഴ്സ് ശോഭ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി .ദന്ത പരിചരണ ബോധ വല്‍ക്കരണവും നടത്തി .
No comments:
Post a Comment