അതിഥിയായി എത്തിയത് വൈകല്യത്തെ
ജീവിതം കൊണ്ട് തോല്‍പ്പിച്ച സലാഹുദീന്‍
2016 ലെ ഭിന്നശേഷി ദിനാചരനത്തിന് അതിഥിയായി എത്തിയത് വൈകല്യത്തെ ജീവിതം കൊണ്ട് തോല്‍പ്പിച്ച ബാലരാമപുരം ചാമവിള ബിസ്മി മന്‍സിലില്‍ എം സലാഹുദീന്‍ .മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് ഇടതു കാലും വലതു കയ്യും തളര്‍ന്നെങ്ങിലും ജീവിതത്തോട് തളരാന്‍ സലാഹുദീന്‍ കൂട്ടാക്കിയില്ല .കൂട്ടുകാരുടെ തോളില്‍ ഇരുന്നും സൈക്കിളില്‍ കയറിയും സ്കൂളില്‍ എത്തി .പത്താം ക്ലാസ് പൂര്‍ത്തിയാക്കി സ്വന്തമായി പഠിച്ചു,കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.പിന്നെ അധ്യാപകനായി .നാടുകൂട്ടം എന്ന വാട്ട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വനിരയിലുള്ള സലാഹുദീന്‍ എന്ന ഈ പോരാളിയുടെ സാന്നിധ്യം ഈ വര്‍ഷത്തെ ഭിന്ന ശേഷി ദിനാച്ചരണത്തെ അര്‍ത്ഥ വത്താക്കി .

No comments:
Post a Comment