പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു ,
ദേശീയ വിര വിമുക്ത ദിനാചരണത്തിന്‍റെ ഭാഗമായി ആഗസ്റ്റ് 10 നു കുട്ടികള്‍ക്ക് വിരഗുളിക വിതരണം ചെയ്തു .പഞ്ചായത്ത് തല ഉദ്ഘാടനം ബാലരാമപുരം ഗവ .ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ,എസ് .വസന്തകുമാരി ഉദ്ഘാടനം ചെയ്തു .ബ്ലോക്കംഗം ഡി ,സുരേഷ് കുമാര്‍ അധ്യക്ഷന്‍ ആയി .ബ്ലോക്കംഗം എസ് .ജയചന്ദ്രന്‍ ,പഞ്ചായത്ത് അംഗങ്ങളായ എ എം സുധീര്‍ ,ഐ കെ സുപ്രിയ ,ചീഫ് മെഡിക്കല്‍ ആഫീസര്‍ ആര്‍ ,എം ബൈജു ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ഷാമില ബീവി ,പ്രിന്‍സിപ്പല്‍ എസ്ഗി അമൃത കുമാരി എന്നിവര്‍ പ്രസംഗിച്ചു .ഹെഡ് മാസ്റര്‍ സി .ക്രിസ്തുദാസ് സ്വാഗതവും ഷാജിലാല്‍ നന്ദിയും പറഞ്ഞു .സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഒരു ഗുളിക വീതം നല്‍കി .

No comments:
Post a Comment