കൃഷി പാഠം പഠിക്കാന്‍
കാര്‍ഷിക സര്‍വ കലാശാലയുടെ പടികടന്ന് ..
നാടെങ്ങും ജൈവ പച്ചക്കറിയുടെ ആവശ്യകത ചര്‍ച്ച ചെയ്യുമ്പോള്‍ അതെ കുറിച്ച് പഠിക്കാന്‍ ഞങ്ങള്‍ കാര്‍ഷിക സര്‍വ കലാ ശാലയുടെ പടികടന്നു .2016 നവംബര്‍ 7 നാണ് അറുപത് കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന സംഘം വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍ എത്തിയത് .രാവിലെ പത്ത് മണിയോടെ രണ്ട് വാഹനങ്ങളില്‍ എത്തിയ ഞങ്ങളെ കോളേജ് അധികൃതര്‍ വരവേറ്റു .കാര്‍ഷിക കോളേജിന്റെ ചരിത്രം വിവരിക്കുന്ന സി ഡി പ്രദര്‍ശനം ആയിരുന്നു ആദ്യം .തുടര്‍ന്ന് സാധാരണയായി കൃഷി ചെയ്യുന്ന ചീര ,വാഴ ,വെണ്ട ,പയര്‍വര്‍ഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന കീടങ്ങളെ കുറിച്ചുള്ള മൂസിയം കണ്ടു .ക്രോപ് മൂസിയത്തില്‍ എത്തിയ കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഇല്ലാത്തതും മറ്റ് ഇന്ത്യന്‍ സംസ്ഥാനത്തെ വിവിധയിനം കൃഷി ഇനങ്ങള്‍ പരിചയപ്പെട്ടു .അവിടെ നാലാം വര്‍ഷ വിദ്യാര്തികള്‍ ജൈവ കീട നാശിനി ഉത്പാദനം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി .ഉച്ചഭക്ഷണ ത്തിനു ശേഷം പന്നി ഫാം സന്ദര്‍ശിച്ചു .തുടര്‍ന്ന് വിവിധയിനം തെങ്ങിന്‍ തൈകള്‍ ഉല്‍പ്പാദനം പരിചയപ്പെട്ടു .ബട്ടിംഗ് ,ഗ്രാഫ്റിംഗ് ,ലയെരിംഗ് എന്നിവയിലും കുട്ടികള്‍ ധാരണ നേടി .അധ്യാപകരായ സോജ ,ഹാരിട്മിനി ,ഷീജ ,എ .എസ്. മന്‍സൂര്‍ ,ലീന എന്നിവര്‍ കുട്ടികളെ അനുഗമിച്ചു ...................................................................................................................................................................

No comments:
Post a Comment