വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഒരുക്കി
ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു
2016 ഒക്ടോബേര്‍ 2 മുതല്‍ 8 വരെയായിരുന്നു ഈ വര്‍ഷത്തെ ഗാന്ധി ജയന്തി വാരാചരണം .തികച്ചും വേറിട്ടതും ഗാന്ധിയുടെ ജീവിതവും സന്ദേശവും കുട്ടികളില്‍ എത്തിക്കുകയും ചെയ്യുന്നതാവണം പരിപാടികള്‍ എന്ന പൊതുധാരണ യുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത് .ഗാന്ധി കലാ സാഹിത്യ മത്സരങ്ങള്‍ ,ഗാന്ധി ക്വിസ് ,സാന്ത്വന സ്പര്‍ശം ,സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂടിരുപ്പുകാര്‍ക്കും ഭക്ഷണ വിതരണം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍ .
..................................................................................................................................................................

- ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍
- 1.ബാലരാമപുരം സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം കുട്ടികള്‍ കൊണ്ടുവന്നു .അവ 6 ആം തിയതി വിതരണം ചെയ്തു .നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് .വീരേന്ദ്രകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത് സന്തോഷകരമായ അനുഭവമായി .രോഗികളോട് സുഖം അന്വേഷിച്ചും കൂടിരിപ്പുകാരോട് കുശലം പറഞ്ഞും കുട്ടികള്‍ കുറെ സമയം ചെലവഴിച്ചു .ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് ഐ ഷാജിലാല്‍ ,ഹെല്‍ത്ത് നേഴ്സ് സരിത എന്നിവരും ആശുപത്രി ജീവനക്കാരും കുട്ടികളെ സ്വീകരിച്ചു .
- 2 .3 മുതല്‍ 7 വരെ തിയതികളില്‍ കു ട്ടികള്‍ സ്കൂളും പരിസരവും ശുചിയാക്കി .കുട്ടികള്‍ക്ക് എല്ലാ ദിവസവും നാരങ്ങ വെള്ളം നല്‍കി .സമാപനദിവസം പാല്‍ പായസം നല്‍കി .
- 3.ബാലരാമപുരം ആര്‍ .സി തെരുവ് പണ്ടാര തോപ്പ് വീട്ടില്‍ എസ്.ശ്രീദേവി ക്ക് ഗാന്ധി ദര്‍ശന്‍ ക്ല്ബ് അംഗങ്ങള്‍ സ്വരൂപിച്ച തുക വീട്ടിലെത്തി കൈമാറി .2013 മാര്‍ച്ചിലാണ് ശ്രീദേവി പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കി സ്കൂള്‍ വിട്ടത് .ചെറിയ അസുഖവും സാമ്പത്തിക പരാധീനതയും കാരണം ഒരു വര്‍ഷം പഠനം നിലച്ചു .ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ട അവള്‍ക്കു രോഗികളായ അമ്മയും വലിയമ്മയും അമ്മുമ്മയും ആയിരുന്നു .ആര്‍ .സി ചര്‍ച്ച് കേന്ദ്രമാക്കി പ്രവത്തിക്കുന്ന സൈന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അര സെന്റില്‍ നിര്‍മിച്ച് നല്‍കിയ ഒറ്റ മുറി വീട്ടിലായിരുന്നു നാലുപേരും താമസിച്ചിരുന്നത് .അഞ്ച് മാസം മുമ്പ് അമ്മുമ്മയും മരിച്ചു .ശ്രീദേവി ഒരു വര്‍ഷത്തെ ബ്രെയ്ക്ക് കഴിഞ്ഞ് കോട്ടുകാല്‍ സ്ക്കൂളില്‍ വി എച് എസ് സി ക്ക് ചേര്‍ന്നു .ഈ വര്‍ഷം ധനുവച്ചപുരം ഐ ടി ഐ യില്‍ ചേര്‍ന്ന ശ്രീദേവി ഇക്കാര്യങ്ങള്‍ അന്നത്തെ ക്ലാസ് ടീച്ചറായിരുന്ന പ്രമീള ടീച്ചറെ അറിയിക്കുകയായിരുന്നു .കരുണ വറ്റാത്ത ഗാന്ധി ദര്‍ശന്‍ ക്ല്ബ് അംഗങ്ങള്‍ കണ്‍വീനറായ ടീച്ചറുടെ സഹായത്തോടെ അവളെ സഹായിക്കാന്‍ തീരുമാനിച്ചു .സമാഹരിച്ച തുക കുട്ടികള്‍ വീട്ടിലെത്തി കൈമാറി .
..................................................................................................................................................................

No comments:
Post a Comment