Pages

About

.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് രക്ഷ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി തിരുവനന്തപുരം ജില്ലാതല സ്കൂള്‍ കലോത്സവം അറബിക് തര്‍ജുമയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരത്തിനു അര്‍ഹത നേടിയ അഫ്സന അലിക്ക് അഭിനന്ദനങ്ങള്‍ .. ഈ വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രക്ഷിതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു .സെപ്റ്റംബര്‍ 10 നകം രക്ഷിതാക്കള്‍ രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കണം. . . .

30 October 2016

പൂര്‍വ്വ വിദ്യാര്‍ഥി സംഗമം

പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍ 
സ്കൂളിന് ഗുണകരമാകണം

അനേകായിരം പ്രതിഭകളെ നാളിതുവരെ നമ്മുടെ സ്കൂള്‍ വാര്‍ത്തെടുത്തിട്ടുണ്ട് .അവരെല്ലാം ഒരിക്കല്‍ കൂടി കണ്ടു മുട്ടിയാല്‍ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു .ഈ മോഹം വെറുതെയല്ല .ഒരു പൊതു വിദ്യാലയത്തെ നാടിന്‍റെ പൊതു മണ്ഡലത്തില്‍ മികവിന്‍റെ കേന്ദ്രമാക്കി നിലനിര്‍ത്താനുള്ള ഒരു സ്വപ്നം .സ്വപ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വികസനം യാഥാര്‍ത്ഥ്യമാകൂ എന്ന ധാരണ അരക്കിട്ടുറപ്പിക്കാന്‍ .
ഇപ്പോള്‍ ഇത്തരത്തില്‍ കൂടി ചേരലുകള്‍ നടക്കുന്നില്ലെന്ന് ഇതിനു അര്‍ത്ഥമില്ല .ഓരോ വര്‍ഷവും പഠിച്ചിറങ്ങിയവര്‍ കണ്ടു മുട്ടുന്നുണ്ട് .കൂടി ചേരുന്നുണ്ട് .എന്നാല്‍ അതിനൊക്കെ അപ്പുറം ചില ലക്ഷ്യങ്ങലോടെ ഒന്ന് കൂടിയാലോ ?
അങ്ങനെ കൂടുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ വേണം .


  • ഒരു ചെറിയ ആഡിട്ടോറിയം 
  • ഒരു സ്കൂള്‍ ബസ് 
  • പൂര്‍വവിദ്യാര്‍ഥികള്‍ പുനര്‍നിര്‍മിക്കുന്ന സ്മാര്‍ട്ട് ക്ലാസ് മുറികള്‍ 
  • എല്ലാ ക്ലാസ് മുറിയിലും അലമാരകള്‍ -പൂര്‍വ വിദ്യാര്‍ഥികള്‍ വക 
  • മനോഹരമായ സ്റ്റേജ് 
  • കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സ്റ്റീല്‍ പാത്രം ,കപ്പ് 
  • എല്ലാ ക്ലാസ്സിലും ഫാനും ടൂബ് ലൈറ്റും 
  • ക്ലാസ്സുകളില്‍ വാര്‍ത്താ ബോര്‍ഡുകള്‍ .
  • ലൈബ്രറിയില്‍ ആനുകാലികങ്ങള്‍ .
  • മുറ്റത്ത്‌ ഒരു പൂന്തോട്ടം
  • മെച്ചപ്പെട്ട ലാബ് ഒരുക്കല്‍  


അങ്ങനെ എന്തെല്ലാം ആലോചിക്കാം .കൂടിയിരുപ്പുകള്‍ സര്‍ഗാത്മകവും വികസനോന്മുഖവും ആകണം .അതിനു നമുക്ക് ഒന്നിക്കാം

1980 ലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ മെമ്മറീസ് ഓഫ് 80  യില്‍ പങ്കെടുത്തവര്‍ .അന്നത്തെ അധ്യാപകരോടൊപ്പം സ്കൂള്‍ മുറ്റത്ത്‌ ഒത്തുകൂടിയപ്പോള്‍ .പൂര്‍വ വിദ്യാര്‍ഥി ആര്‍ടിസ്റ്റ് ജിനന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു .
----------------------------------------------------------------------------------------------------------------------------------------------------------------

വായനക്കളരി

അസര്‍ ഹോം അപ്ളയന്‍സസ്- മലയാള മനോരമ 
വായനക്കളരി  തുടങ്ങി 

ബാലരാമപുരത്തെ പ്രമുഖ ഗ്രഹോപകരണസ്ഥാപനമായ അസര്‍ ഹോം അപ്ലയന്‍സസ്  മലയാള മനോരമ ദിനപത്രവുമായി സഹകരിച്ചു നടപ്പിലാക്കുന്ന വായന കളരിക്ക് ഒക്ടോബര്‍ 26 നു തുടക്കമായി .സ്ഥാപന ഉടമ ശ്രീ .സക്കീര്‍ ഹുസൈന്‍ കുട്ടികള്‍ക്ക് പത്രം  നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു .മുന്‍ പി ടി എ പ്രസിഡന്റ് ശ്രീ എസ് .കെ സുരേഷ് ചന്ദ്രന്‍ ,മലയാള മനോരമ പ്രവര്‍ത്തകര്‍ ,റിപ്പോര്‍ട്ടര്‍ ബാലരാമപുരം സുനില്‍ ,പ്രിന്‍സിപ്പല്‍ എസ് അമൃത കുമാരി ,ഹെഡ്മാസ്റര്‍ സി ക്രിസ്തു ദാസ് ,എസ് അനന്ത  പദ്മജ ,എ എസ് മന്‍സൂര്‍ ,അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു .ഇതോടെ കുട്ടികളുടെ വായനാ സംസ്കാരം വളര്‍ത്താന്‍ ഉതകൂന്ന മംഗളം ,മാധ്യമം ,ദേശാഭിമാനി എന്നീ ദിന പത്രങ്ങള്‍ക്കൊപ്പം മലയാള മനോരമയും സ്കൂളില്‍  ഇടം പിടിച്ചു .അസര്‍ ഹോം അപ്ലയന്‍സസ് തന്നെയാണ് നേരത്തെ മാധ്യമം പത്രവും  സ്പോന്‍സര്‍ ചെയ്തത് .

മലയാള മനോരമ ഇനി കുട്ടികള്‍ക്കും സ്വന്തം .
.............................................................................................................................................................................................................................

23 October 2016

പ്രണാമം

എന്‍.എസ് .ലെജുവിനെ അനുസ്മരിച്ചു 

ധീരജവാന്  പിന്മുറക്കാരുടെ  പ്രണാമം  .

അവന്‍ എനിക്ക് ജീവനായിരുന്നു .അവനെ ഞാന്‍ രാജ്യത്തിന് വേണ്ടി നല്‍കി --ധീരജവാന്‍ എന്‍ .എസ്.ലെജുവിന്റെ  മാതാവ് സുലോചന വിറയാര്‍ന്ന സ്വരത്തില്‍ ഇത് പറഞ്ഞപ്പോള്‍ കേട്ട് നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു .മാവോയിസ്റ്റുകളുമായുള്ള ഏറ്റു മുട്ടലില്‍ വീരമൃത്യു വരിച്ച എന്‍ .എസ് .ലെജുവിന് പിന്മുറക്കാരുടെ സ്മരണയായി സംഘടിപ്പിച്ച പ്രണാമം 2016 എന്ന പരിപാടിയാണ് വികാര നിര്‍ഭരമായ രംഗത്തിനു സാക്ഷിയായത് .രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ഭരണകൂടങ്ങള്‍ സ്ടാപിക്കാന്‍ ഒരുങ്ങുന്നവരോട് പൊരുതി വീരമൃത്യു വരിച്ചതില്ലൂടെ  എന്‍റെ കൂടി പൂര്‍വ വിദ്യാലയം ചരിത്രത്തില്‍ ഇടം പിടിച്ചെന്നു പ്രണാമം ഉദ്ഘാടനം ചെയ്ത
 എം എല്‍ എ ശ്രീ. എം വിന്‍സെന്റ് പറഞ്ഞു .പി ടി എ പ്രസിഡന്റ്‌
എം ഷാനവാസ് അധ്യക്ഷന്‍ ആയി .എ .എസ് മന്‍സൂര്‍ അനുസ്മരണപ്രമേയം അവതരിപ്പിച്ചു .നെയ്യാറ്റിന്‍കര ഡി വൈ എസ് പി ശ്രീ .എം .കെ സുള്‍ഫിക്കര്‍ മുഖ്യപ്രഭാഷണം നടത്തി .ആര്‍ .എസ് വസന്തകുമാരി ,ശ്രീമതി .എസ് .കെ പ്രീജ ,ശ്രീ .ഡി സുരേഷ്കുമാര്‍ ,എ എം സുധീര്‍ ,പ്രമീള കുമാരി ,
എം എസ് ഹുസൈന്‍ ,എന്നിവര്‍ പ്രസംഗിച്ചു .സ്കൂളിന്‍റെ ഉപഹാരം പ്രിന്‍സിപ്പല്‍ ശ്രീമതി .എസ് അമൃതകുമാരി ,സി .ക്രിസ്തു ദാസ് എന്നിവര്‍ ചേര്‍ന്ന് ലെജുവിന്റെ മാതാവ് സുലോച്ചനക്ക് സമ്മാനിച്ചു .
2016 മാര്‍ ച്ച് 3 നു ഛത്തീസ്ഗഡ്‌ സംസ്ഥാനത്തെ സുക്മ ജില്ലയിലെ കിസ്ഥാരാം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ടബ്ബാമാര്‍ഗ ഗ്രാമത്തില്‍ വെച്ചാണ് 24 കാരനായ ലെജു വീരമൃത്യു വരിച്ചത്‌ ...

സ്കൂളിന്‍റെ ഉപഹാരം എന്‍ എസ് ലെജുവിന്റെ മാതാവ് സുലോചനക്ക് സമ്മാനിക്കുന്നു
....................................................................................................................................................................................................................

9 October 2016

ക്വിസ് ഫെസ്റ്റിവല്‍

ഒഡീസിയ -ദേശാഭിമാനി 
അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ 



2016 അധ്യനവര്‍ഷതെ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ സബ്ജില്ലാ മത്സരം ഈ വര്‍ഷം നമ്മുടെ സ്കൂളില്‍ നടന്നു .മിമിക്രി കലാകാരനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പുലിയൂര്‍ ജയകുമാര്‍ ആയിരുന്നു ഉദ്ഘാടകന്‍ .എത്രമേല്‍ എത്രമേല്‍ എന്‍റെയീ കേരളം സത്യത്തില്‍ എത്രമേല്‍ മാറിയെന്നോ   എന്ന കവി ശ്രീ .പ്രഭാവര്‍മയുടെ കവിത ആലപിച്ചുകൊണ്ടായിരുന്നു ഉദ്ഘടനം നിര്‍വഹിച്ചത് .ഉപജില്ലയിലെ 65 സ്ക്കൂള്‍ തല മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചവരും രക്ഷിതാക്കളും അധ്യാപകരും പൊതു പ്രവര്‍ത്തകരും ഫെസ്റ്റിവലില്‍ എത്തി .രാവിലെ 10 ന് ഉദ്ഘാടന സമ്മേളനം നടന്നു .11 മുതല്‍ മത്സരങ്ങള്‍ ആരംഭിച്ചു .12 . 30 നു സമാപന സമ്മേളനം ശ്രീ ,കെ ആന്‍സലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു .വിജയികള്‍ക്ക് കാഷ് അവാര്‍ഡ് ,ഫലകം ,സാക്ഷ്യ പത്രം എന്നിവ നല്‍കി .സര്‍വശ്രീ .ആര്‍ .എസ്  വസന്തകുമാരി ,ആര്‍ ഷാമിലബീവി ,കല്ലിയൂര്‍ ശ്രീധരന്‍ ,എം .എം ബഷീര്‍ ,പാറക്കുഴി സുരെന്ദ്രന്‍ ,വി .മോഹനന്‍ ,ഡി .സുരേഷ് കുമാര്‍ ,എസ് ജയചന്ദ്രന്‍ ,എ.എം .സുധീര്‍ ,ഹെഡ്മാസ്റര്‍ സി ,ക്രിസ്തുദാസ്‌ ,പി ടി എ പ്രസിഡന്റ്‌ എം .ഷാനവാസ് ,പി കെ ശ്രീകുമാര്‍ ,ആര്‍ .ചന്ദ്രശേഖരന്‍ ,എസ് .ഷിജി ,എ എസ് മന്‍സൂര്‍ ,നന്ദകുമാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കാളികളായി .ക്വിസ് മാസ്റര്‍ മാരായി സബ്ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപകര്‍ എത്തി .

8 October 2016

ഗാന്ധിജയന്തിവാരാചരണം

വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഒരുക്കി 
ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു 



2016 ഒക്ടോബേര്‍ 2 മുതല്‍ 8 വരെയായിരുന്നു ഈ വര്‍ഷത്തെ ഗാന്ധി ജയന്തി വാരാചരണം .തികച്ചും വേറിട്ടതും ഗാന്ധിയുടെ ജീവിതവും സന്ദേശവും കുട്ടികളില്‍ എത്തിക്കുകയും ചെയ്യുന്നതാവണം പരിപാടികള്‍ എന്ന പൊതുധാരണ യുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത് .ഗാന്ധി കലാ സാഹിത്യ മത്സരങ്ങള്‍ ,ഗാന്ധി ക്വിസ് ,സാന്ത്വന സ്പര്‍ശം ,സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂടിരുപ്പുകാര്‍ക്കും ഭക്ഷണ വിതരണം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍ .


  • ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ 
  • 1.ബാലരാമപുരം സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം കുട്ടികള്‍ കൊണ്ടുവന്നു .അവ 6 ആം തിയതി വിതരണം ചെയ്തു .നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് .വീരേന്ദ്രകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത് സന്തോഷകരമായ അനുഭവമായി .രോഗികളോട് സുഖം അന്വേഷിച്ചും കൂടിരിപ്പുകാരോട് കുശലം പറഞ്ഞും കുട്ടികള്‍ കുറെ സമയം ചെലവഴിച്ചു .ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ എസ് ഐ ഷാജിലാല്‍ ,ഹെല്‍ത്ത്‌ നേഴ്സ് സരിത എന്നിവരും ആശുപത്രി ജീവനക്കാരും കുട്ടികളെ സ്വീകരിച്ചു .
  • 2 .3 മുതല്‍ 7 വരെ തിയതികളില്‍ കു ട്ടികള്‍ സ്കൂളും പരിസരവും ശുചിയാക്കി .കുട്ടികള്‍ക്ക് എല്ലാ ദിവസവും നാരങ്ങ വെള്ളം നല്‍കി .സമാപനദിവസം പാല്‍ പായസം നല്‍കി .
  • 3.ബാലരാമപുരം ആര്‍ .സി തെരുവ് പണ്ടാര തോപ്പ് വീട്ടില്‍ എസ്.ശ്രീദേവി ക്ക് ഗാന്ധി ദര്‍ശന്‍ ക്ല്ബ് അംഗങ്ങള്‍ സ്വരൂപിച്ച തുക വീട്ടിലെത്തി കൈമാറി .2013 മാര്‍ച്ചിലാണ് ശ്രീദേവി പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കി സ്കൂള്‍ വിട്ടത് .ചെറിയ അസുഖവും സാമ്പത്തിക പരാധീനതയും കാരണം ഒരു വര്‍ഷം പഠനം നിലച്ചു .ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ട അവള്‍ക്കു രോഗികളായ അമ്മയും വലിയമ്മയും അമ്മുമ്മയും ആയിരുന്നു .ആര്‍ .സി ചര്‍ച്ച് കേന്ദ്രമാക്കി പ്രവത്തിക്കുന്ന സൈന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അര സെന്റില്‍ നിര്‍മിച്ച് നല്‍കിയ ഒറ്റ മുറി വീട്ടിലായിരുന്നു നാലുപേരും താമസിച്ചിരുന്നത് .അഞ്ച് മാസം മുമ്പ് അമ്മുമ്മയും മരിച്ചു .ശ്രീദേവി ഒരു വര്‍ഷത്തെ ബ്രെയ്ക്ക് കഴിഞ്ഞ് കോട്ടുകാല്‍ സ്ക്കൂളില്‍ വി എച് എസ് സി ക്ക് ചേര്‍ന്നു .ഈ വര്‍ഷം ധനുവച്ചപുരം ഐ ടി ഐ യില്‍ ചേര്‍ന്ന ശ്രീദേവി ഇക്കാര്യങ്ങള്‍ അന്നത്തെ ക്ലാസ് ടീച്ചറായിരുന്ന പ്രമീള ടീച്ചറെ അറിയിക്കുകയായിരുന്നു .കരുണ വറ്റാത്ത ഗാന്ധി ദര്‍ശന്‍ ക്ല്ബ് അംഗങ്ങള്‍ കണ്‍വീനറായ ടീച്ചറുടെ സഹായത്തോടെ അവളെ സഹായിക്കാന്‍ തീരുമാനിച്ചു .സമാഹരിച്ച തുക കുട്ടികള്‍ വീട്ടിലെത്തി കൈമാറി .

..................................................................................................................................................................

ദന്തരോഗ നിര്‍ണയം

നിംസ് മെഡിസിറ്റി 
ദന്തരോഗനിര്‍ണയപരിപാടി 




 നെയ്യാറ്റിന്‍കര താലൂക്കിലെ ആതുരസേവനസേവന രംഗത്തെ മികച്ച സ്ഥാപനമായ ആറാലുംമൂട് നിംസ് മെഡിസിറ്റി ഒന്ന് മുതല്‍  അഞ്ച് വരെ കുട്ടികള്‍ക്ക് വേണ്ടി ദന്ത രോഗ നിര്‍ണയ ക്യാമ്പ് നടത്തി .120 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു .95 കുട്ടികളെ വിദഗ്ദ പരിശോധനക്കായി നിംസ് ആശുപത്രിയിലെ സൗജന്യ ഡെന്റല്‍ ക്ലിനിക്കില്‍ റെഫര്‍ ചെയ്തു .ഒക്ടോബര്‍ 7 നായിരുന്നു ക്യാമ്പ് .ഡോ .അശ്വതി എം ഡി എസ് ,ഡോ ഗോകുല്‍ നാഥ് ,ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികളായ ലിസ എം തോമസ്‌ ,ശംലി ,വീണ ജെ ലാല്‍ ,സന ഷൌക്കത്ത് അലി ,ശബ്നം ,സുമി ,വിദ്യശ്രീ ,ശരണ്യ ,ഹാഫിസ് ,നന്ദു ,നേഴ്സ്  ശോഭ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി .ദന്ത പരിചരണ ബോധ വല്‍ക്കരണവും നടത്തി .









5 October 2016

ഓസോണ്‍ ദിനാചരണം

ഓസോണ്‍ ദിന സെമിനാര്‍   







ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍ നടന്നു .കേരളശാസ്ത്രസാഹിത്യ പരിഷദ്  നിര്‍വാഹക സമിതി അംഗം ശ്രീ .വിജയകുമാര്‍ വിഷയം അവതരിപ്പിച്ചു .സയന്‍സ് ക്ലബ്ബിലെ കുട്ടികള്‍ പങ്കെടുത്തു .കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി .ഓസോണ്‍ പാളികള്‍ നില നിര്‍ത്തുന്നതിനു നാം സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കി .തുടര്‍ന്ന് ഇന്‍ലാന്‍ഡ്‌ മാസിക തയ്യാറാക്കാന്‍ തീരുമാനിച്ചു ..