Pages

About

.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് രക്ഷ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി തിരുവനന്തപുരം ജില്ലാതല സ്കൂള്‍ കലോത്സവം അറബിക് തര്‍ജുമയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരത്തിനു അര്‍ഹത നേടിയ അഫ്സന അലിക്ക് അഭിനന്ദനങ്ങള്‍ .. ഈ വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രക്ഷിതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു .സെപ്റ്റംബര്‍ 10 നകം രക്ഷിതാക്കള്‍ രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കണം. . . .

9 July 2016

ഗവ എച്ച് എസ് എസ് ബാലരാമപുരം

നന്മയുടെ പുളിമരതണല്‍ 


അതെ ,എനിക്കീ വിദ്യാലയം നന്മയുടെ പുളിമരതണലാണ്‌ .
സെന്റ്‌ ജൊസഫ് എല്‍ .പിസ്കൂളില്‍നിന്നും പ്രൈമറിയില്‍ വിദ്യഭാസം പൂര്‍ത്തിയാക്കി 1981 ലാണ് ഞാന്‍ ഞാന്‍ ബാലരാമപുരം സര്‍ക്കാര്‍ ഹൈസ്കൂളില്‍ അഞ്ചാം ക്ലാസിലെ പഠനത്തിന് എത്തുന്നത്‌ .
അന്നുവരെ ആ സ്കൂളില്‍ പഠിച്ചിരുന്ന വരെ വളരെ ആദരവോടും തെല്ല് അസൂയയോടുമാണ് ഞാന്‍ കണ്ടിരുന്നത്‌ .
വീട്ടില്‍ നിന്നും ഒന്നേകാല്‍ കിലോമീറ്റര്‍ നടന്നാണ്
 സ്കൂളില്‍ എത്തിയിരുന്നത് .പഠിക്കുന്ന സ്കൂള്‍ ഏതെന്ന് ആരെങ്കിലും ചോദിച്ചാല്‍ ബാലരാമപുരം സ്കൂളെന്നു അഭിമാനത്തോടെ പറയുമായിരുന്നു .1987 ല്‍ കേരള സ്കൂള്‍ ചരിത്രത്തിലെത്തന്നെ ആദ്യത്തേതും അവസാത്തെതുമായ പാള പോലുള്ള എസ് .എസ് .സി സര്‍ട്ടിഫിക്കറ്റ്  വാങ്ങി പള്ളിക്കൂടം വിടുമ്പോള്‍ തന്നെ അതുവരെ സ്കൂള്‍ രാഷ്ട്രീയത്തില്‍ സജീവമായത്തിന്‍റെ ശാസനകള്‍ ഒരുപാട് കേള്‍ക്കേണ്ടിവന്നു .അതില്‍ വല്ലാത്ത പരിഭവവും ഉണ്ടായിരുന്നു .

പക്ഷേ,നന്മയുടെ ഈ അക്ഷരമുറ്റം വിടുമ്പോള്‍ ഒന്നുറപ്പിച്ചു .ഈ സ്കൂളിലെ അധ്യാപകനായി തിരിചെത്തണം .നീയെല്ലാം ഞങ്ങളുടെ സ്ഥാനത്ത് എത്തുമ്പോഴേ ഈ വേദന അറിയൂ ,എന്ന് അധ്യാപകര്‍ പലതവണ  പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് .
1997 ല്‍ ഒരു അധ്യാപകനായി മടങ്ങി  എത്തിയപ്പോള്‍ ഈ സ്കൂളില്‍ എത്താന്‍ സര്‍വീസ് സീനിയോറിറ്റി അനിവാര്യം ആണെന്ന് അറിയുന്നത് .

തരുന്ന പുസ്തകം വായിച്ചു അഭിപ്രായം പറഞ്ഞാല്‍ മാത്രം പുതിയ പുസ്തകം തന്നിരുന്ന ബാലകൃഷ്ണപണിക്കര്‍ സര്‍ ,വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ എസ് .എസ് .സി ബുക്കിലും അധ്യാപകനായി വന്നപ്പോള്‍ സേവനപുസ്തകത്തിലും ഒപ്പിട്ട എന്‍ .ആര്‍ .വിജയന്‍ സര്‍ ,ഗണിത സമസ്യകള്‍ ലളിതമാക്കി അവതരിപ്പിച്ച കൃഷ്ണകുമാര്‍ സര്‍ ,എന്നെ പ്പോലെ തന്നെ നേരത്തെ സ്കൂളില്‍ എത്തി എന്നെ നന്നായി പഠിക്കാന്‍  ഉപദേശിച്ചിരുന്ന എച്ച് .എം .യശോദരദേവി ടീച്ചര്‍ ,അങ്ങനെ മനസ്സില്‍ മായാതെ എത്ര ഗുരുനാഥന്മാര്‍ ....

2004 ലാണ് അധ്യാപകനായി ഞാന്‍ ഇവിടെ എത്തുന്നത്‌ .എന്നെ പഠിപ്പിച്ച പലരും വിരമിച്ചിരുന്നു .എസ്.എസ്.എ യില്‍ പോകുന്നത് വരെ തൊഴില്‍ നൈതികത പുലര്‍ത്താന്‍ ശ്രമിച്ചു .അധ്യാപനം ഒരു സര്‍ഗാത്മക പ്രവര്‍ത്തനം ആക്കാന്‍ ശ്രമിച്ചു .ഇപ്പോഴും ഇതുവഴി പോകുമ്പോള്‍ ഈ സ്കൂളിലേക്ക് നോക്കാതെ എനിക്ക് പോകാന്‍ ആവില്ല .സ്കൂള്‍ കുട്ടി ആയിരുക്കുമ്പോള്‍ എന്‍റെ  സാമൂഹ്യ ബോധത്തെയും സര്‍ഗാത്കതെയും  സമ്പന്നമാക്കിയത് ഈ അക്ഷരമുറ്റം ആണ് .

നന്മയുടെ ഈ സുകൃതം നുകരാന്‍ എന്‍റെ രണ്ട് മക്കളെയും
 ഈ സ്കൂളില്‍ തന്നെ പഠിപ്പിച്ചു 
.മറക്കാനാവില്ല സ്കൂള്‍ മുറ്റത്തെ നന്മയുടെ ഈ പുളിമരതണലിനെ ....





1 comment: