ഞങ്ങളും കൈകോര്‍ക്കുന്നു..


ലയന്‍സ് ക്ലബ് ഇന്റര്‍നഷണല്‍ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന സുകൃതം പരിപാടിയില്‍ ബാലരാമപുരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും കൈകോര്‍ക്കുന്നു .അധ്യാപകര്‍ക്ക് വേണ്ടിയുള്ള ജില്ലാതല പരിശീലനം ജില്ല പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .വി .കെ .മധു ഉദ്ഘാടനം ചെയ്തു .ഉച്ചക്ക് 2 മണിക്ക് ഫ്ലാഗ് സലൂട്ടോടെ പരിപാടി ആരംഭിച്ചു .നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു .സ്കൂള്‍ കുട്ടികളിലെ കാഴ്ച വൈകല്യം കണ്ടെത്തി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും .സ്കൂള്‍ തല സര്‍വേ ,മെഡിക്കല്‍ ക്യാംപ് ,കണ്ണട വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും .നേത്ര വൈകല്യങ്ങള്‍ കണ്ടെത്താനുള്ള ബോധവല്‍ക്കരണവും നടന്നു.ചൈതന്യ കണ്ണാശുപത്രിയിലെ ഡോക്ടര്‍ രശ്മി ഭാസ്കര്‍ ക്ലാസ് എടുത്തു .സ്കൂളിനെ പ്രതിനിധിയായി അദ്ധ്യാപകന്‍ ശ്രീ .എ .എസ് മന്‍സൂര്‍ ക്ലാസ്സില്‍ പങ്കെടുത്തു .

No comments:
Post a Comment