Pages

About

.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് രക്ഷ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി തിരുവനന്തപുരം ജില്ലാതല സ്കൂള്‍ കലോത്സവം അറബിക് തര്‍ജുമയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരത്തിനു അര്‍ഹത നേടിയ അഫ്സന അലിക്ക് അഭിനന്ദനങ്ങള്‍ .. ഈ വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രക്ഷിതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു .സെപ്റ്റംബര്‍ 10 നകം രക്ഷിതാക്കള്‍ രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കണം. . . .

28 July 2016

കലാം സ്മൃതി

കലാം സ്മൃതിയില്‍ ഒരു പകല്‍ .


      അതെ .ആവേശകരമായിരുന്നു ജൂലായ്‌ 27 ന്‍റെ പകല്‍ .സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച ഡോക്ടര്‍ എ .പി .ജെ യുടെ ഒന്നാം ചരമദിനം .മുന്നൊരുക്കങ്ങള്‍ കൊണ്ട് സമ്പന്നമാക്കി ഞങ്ങള്‍ ദിനാചരണത്തെ സാര്‍ത്ഥകമാക്കി .ശ്രീമതി .സന്ധ്യ ടീച്ചര്‍ കുട്ടികളെ വിവിധ പ്രവര്‍ത്തനങ്ങല്‍ക്കായി തയ്യാറാക്കിയിരുന്നു .ബുധനാഴ്ച സ്പെഷ്യല്‍ അസംബിളി ചേര്‍ന്നു .5 എ യിലെ അഖില ബി എ കലാമിന്‍റെ  ജീവിതത്തെ കുറിച്ച് പ്രഭാഷണം നടത്തി .5 എ യിലെ സഹീദ ഫാത്തിമ കലാം അനുസ്മരണ പ്രഭാഷണം നടത്തി .എ പി ജെയുടെ അജയ്യമായ ആത്മചൈതന്യം എന്ന പുസ്തകത്തില്‍ നിന്നെടുത്ത പ്രതിജ്ഞ  കുട്ടികള്‍ ഏറ്റുചൊല്ലി .സഹീദ ഫാത്തിമയും റിസ്വാനും ചേര്‍ന്ന് കലാം സൂക്തങ്ങള്‍ ചൊല്ലി .7 എ യിലെ മുഹമ്മദ്‌ സിനാന്‍ കലാമിന്‍റെ ജീവചരിത്രം ഹിന്ദിയില്‍ വായിച്ചവതരിപ്പിച്ചു .അഗ്നിച്ചിറകുകള്‍ ,അജയ്യമായ ആത്മചൈതന്യം ,വഴിവെളിച്ചങ്ങള്‍ ,ജ്വലിക്കുന്ന മനസ്സുകള്‍ ,കലാമിനോട് കുട്ടികള്‍ ചോദിക്കുന്നു എന്നീ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി പരിചയപ്പെടുത്തി പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് കുട്ടികള്‍ അസ്സംബിളിയില്‍ എത്തിയത് .കലാമിന്‍റെ സ്മരണക്കായി കുട്ടികള്‍ തയ്യാറാക്കിയ ഗണിത മാസിക അനുകരണീയ മാതൃകയായി .എല്ലാ കുട്ടികള്‍ക്കും വേണ്ടി കലാം ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചു .ചുരുക്കത്തില്‍ ഒരു പകല്‍ മുഴുവന്‍ കലാമിന്‍റെ ഓര്‍മകള്‍ സ്കൂള്‍ അങ്കണത്തില്‍ നിറഞ്ഞു നിന്നു .

No comments:

Post a Comment