നാഷണല്‍ ഡീ വെര്‍മിംഗ് ദിനാചരണം
അമ്മമാരുടെ സംഗമം നടന്നു
ഓഗസ്റ്റ് പത്തിന് രാജ്യവ്യാപകമായി ആചരിക്കുന്ന ദേശീയവിരശല്യരോഗ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി രക്ഷകര്‍തൃ സംഗമം നടന്നു .ജൂലായ് 26 നു ഉച്ചയ്ക്ക് രണ്ടിന് ഹെഡ്മാസ്റര്‍ ശ്രീ .സി ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു .ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ,ഷാജിലാല്‍ ദിനാചരണത്തിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുത്തു .ശ്രീമതി .സുധാകുമാരി റൂബല്ലവാക്സിന്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധാരണ നല്‍കി .ഭാവിയില്‍ കുട്ടികള്‍ക്ക് ജനനവൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് വാക്സിന്‍ നല്‍കുന്നത് .കുട്ടികളില്‍ രക്തകുറവ് കൊണ്ടുള്ള വിളര്‍ച്ച രോഗങ്ങള്‍ തടയാനാണ് അയന്‍ ഫോളിക് ആസിഡ് ഗുളിക നല്‍കുന്നത് .എല്ലാ തിങ്കളാഴ്ചകളിലു ഉച്ച യൂണിനു ശേഷം ആറു മുതല്‍ പന്ത്രണ്ടു വരെ ക്ലാസിലെ കുട്ടികള്‍ക്കാണ് ഗുളിക നല്‍കുന്നത് .രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി .ബോധവക്കരണ പരിപാടിയില്‍ ജെ .ആര്‍ .രാഖി സ്വാഗതം പറഞ്ഞു .
സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെയും ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി .

No comments:
Post a Comment