ക്ലബുകള്‍ ,നാടന്‍പാട്ട് , ചക്കവണ്ടി......
വിദ്യാര്‍ഥികളില്‍ പഠനത്തിന് പുറമേ മറ്റ് കഴിവുകളും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ക്ലബ്ബുകള്‍ ആരംഭിച്ചത് .ഇവയുടെ ഉദ്ഘാടനം പങ്കാളിത്തം കൊണ്ട് മികവു പുലര്‍ത്തി .പരിസ്ഥിതി ,ആരോഗ്യം ,ശുചിത്വം ,ഗാന്ധിദര്‍ശന്‍ ,വിദ്യാരംഗം ഐ ടി എന്നീ ക്ലബുകള്‍ വ്യാഴാഴ്ച പ്രവര്‍ത്തനം തുടങ്ങി .
മിമിക്രി കലാകാരനും പൂര്‍വ്വ വിദ്യാര്‍ഥിയുമായ പുലിയൂര്‍ ജയകുമാര്‍ ആയിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത് .കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആവേശത്തിലാക്കി ആടിപ്പാടിയാണ് ഉദ്ഘാടനം നടന്നത് .നാടന്‍പാട്ട് കുട്ടികള്‍ ഏറ്റുപാടിയപ്പോള്‍ അത് പുതിയ അനുഭവമായി .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ .എസ് .വസന്തകുമാരി ,ബ്ലോക്ക് അംഗം ശ്രീ .ഡി .സുരേഷ് കുമാര്‍ ,എസ് .ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു .
പിന്നെ ചക്കവണ്ടിയുടെ വരവായി .ചക്കഉല്‍പ്പന്നങ്ങളുടെയും വിഭവങ്ങളുടെയും പ്രചരണാര്‍ത്ഥം വന്ന വണ്ടിയെ സ്കൂള്‍ വളപ്പില്‍ അധ്യാപകരും നാടുകാരും പൊതുപ്രവത്തകരും ചേര്‍ന്ന് വരവേറ്റു .വിവിധവിഭവങ്ങളായ ഐസ്ക്രീം,പുട്ടുപൊടി ,ജാം ,വിവിധയിനം വറ്റലുകള്‍ ,അച്ചാര്‍ ,സ്കൊഷ് ,ചക്കകോഫീ ,എന്നിവ രുചിച്ചു നോക്കാനും പരിചയ പ്പെടാനും അവസരം ലഭിച്ചു .വരിക്കപ്ലാവിന്‍ തൈകള്‍ കുറഞ്ഞ വിലക്ക് വില്‍പ്പനയും നടന്നു

No comments:
Post a Comment