Pages

About

.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് രക്ഷ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി തിരുവനന്തപുരം ജില്ലാതല സ്കൂള്‍ കലോത്സവം അറബിക് തര്‍ജുമയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരത്തിനു അര്‍ഹത നേടിയ അഫ്സന അലിക്ക് അഭിനന്ദനങ്ങള്‍ .. ഈ വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രക്ഷിതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു .സെപ്റ്റംബര്‍ 10 നകം രക്ഷിതാക്കള്‍ രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കണം. . . .

10 July 2016

ഈ പട്ടണം പൈതൃക പദവിയിലെത്തണമെന്ന് .

ഞങ്ങളും കൊതിക്കുന്നു.. 


തലസ്ഥാനത്തിന്‍റെ ഉപഗ്രഹ നഗരമായ ഞങ്ങളുടെ പട്ടണം പൈതൃകനഗരമാകണമെന്നത് ഞങ്ങളുടെ കൂടി ആഗ്രഹമാണ് .കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി ശ്രീ .തോമസ്‌ ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഇതിനുള്ള നിര്‍ദേശം ഉള്‍പ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു .


പ്രാദേശിക ചരിത്ര രചനയുടെ ഭാഗമായി ഞങ്ങളുടെ കുട്ടികള്‍ തയ്യാറാക്കിയ നാടിന്‍റെ ചരിത്രം ഇനി വായിക്കാം .........

1811 ലാണ് ബാലരാമപുരം നഗരം സ്ഥാപിക്കപ്പെടുന്നത് .അന്തിക്കാട്‌ എന്നായിരുന്നു അതുവരെ വിളിക്കപ്പെട്ടു പോന്നിരുന്നത് .  .പട്ടണത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് ശാലിയാര്‍ സമുദായത്തിന്‍റെ വരവോടെയാണ് .തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് ആവശ്യമായ വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഇവര്‍ വന്നതെന്നാണ് ചരിത്രം .അതല്ല : ബാലരാമവര്‍മ മഹാരാജാവിന്റെ ജീവന്‍ രക്ഷിച്ചതിന് പ്രതുപകാരം ആയി ശാലിയരെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു എന്നും പറയപ്പെടുന്നു .ശത്രുക്കളുടെ ആക്രമണം ഭയന്ന രാജാവ് പദ്മനാഭപുരം കൊട്ടാരത്തില്‍ അഭയം തേടി .ആ സമയത്ത് ചപ്ര പ്രദക്ഷിണം നടന്നതിനാല്‍ രാജാവിനെ ചപ്രത്തില്‍ കയറ്റി രക്ഷിചെന്നാണ് കഥ .പിന്നീട് തന്നെ രക്ഷിച്ചവരെ കുറിച്ച് അന്വേഷിക്കാന്‍ ഉമ്മിണിതമ്പി ദളവയെ രാജാവ് ചുമതലപ്പെടുത്തി .ദളവയാണ് ഇവര്‍ ശാലിയസമുദായക്കാരാനെന്നും നെയ്തില്‍ പ്രാവീണ്യം ഉള്ളവരെന്നും രാജാവിനെ അറിയിച്ചത് .

1808 ല്‍ രാജാവ് കുറെ കുടുംബക്കാരെ ബാലരാമപുരത്ത് എത്തിച്ചു .അവര്‍ക്കായി തെരുവുകള്‍ സ്ഥാപിക്കപ്പെട്ടൂ .കാലാന്തരത്തില്‍ തക്കല ,ഏര്‍വാടി എന്നിവിടങ്ങളില്‍ നിന്ന് മുസ്ലീങ്ങളും തിരുവിതാംകോഡില്‍ നിന്ന് ക്രിസ്ത്യന്‍ മുക്കുവരും പിന്നീട് വാണിയരും ബ്രാഹ്മണരും എത്തി .നാഗൂര്‍ ,കുളച്ചല്‍ ,കായല്‍ പട്ടണം എന്നിവിടങ്ങളില്‍ ഉള്ളപോലെ  ഇവിടെ വ്യാപാര ഗില്‍ടുകള്‍ സ്ഥാപിക്കപ്പെടുന്നത് അങ്ങനെയാണ് .ഈ വ്യാപാര ഗില്ടുകളെ പിന്നീട് അഞ്ചുവന്നതെരുവുകള്‍ എന്ന്  വിളിക്കപ്പെട്ടു .അഞ്ചു സമുദായക്കാരും ഇവിടെ സൌഹാര്‍ദ്ദത്തോടെ താമസിച്ചു വരുന്നു ..ഒറ്റത്തെരുവ് ,ഇരട്ടതെരുവ് ,പുത്തന്‍തെരുവ് ,വിനായകര്‍തെരുവ് എന്നിങ്ങനെ തെരുവുകളും തെരുവിന്‍റെ മധ്യ ഭാഗത്ത്‌ ക്ഷേത്രവും നിര്‍മിച്ചു .

വിവിധ സ്ഥലങ്ങളില്‍ നിന്ന് വന്നവര്‍ക്ക് രാജാവ് ഭൂമി പതിച്ചുനല്‍കിയെന്നും  പറയപ്പെടുന്നു .വസ്ത്ര നിര്‍മാണത്തിന് ആവശ്യമായ പടിപ്പുരകള്‍ നിര്‍മിക്കാന്‍ പാകത്തില്‍ നീളത്തിലാണ് ഭൂമി നല്‍കിയത് .ഈ പ്രദേശത്ത് താമസികുന്നവരുടെ ഐക്യം പോലെയാണ് ഇവിടത്തെ വീടുകളും .ചുവര്‍ ചുവരോട് ചേര്‍ന്നാണ് വീടിന്‍റെ നിര്‍മാണ രീതി .കൈത്തറിയുടെയും തൊഴില്‍ ചെയ്യുന്നവരുടെയും ആവശ്യം പരിഗണിച്ച് 1959 ല്‍ സ്പിന്നിങ്ങ്മില്‍ സ്ഥാപിച്ചു .1883 ലാണ് ബാലരാമപുരം സര്‍ക്കാര്‍ സ്കൂള്‍ തുടങ്ങുന്നത് .തമിഴ് ,മലയാളം മീഡിയം ആദ്യം തുടങ്ങി .പിന്നീട് ആംഗലേയ ഭാഷയില്‍ ക്ലാസുകള്‍ തുടങ്ങി .ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറിയും പ്രീ പ്രൈമറിയും ഉണ്ട് .1976 ജൂണില്‍   ഈ സ്കൂളിനെ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്താന്‍ 42 സെന്റ്‌ ഭൂമി വിട്ടുകൊടുത്തത് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഫക്കീര്‍ ഖാന്‍ ആണെന്ന് ചരിത്രം പറയുന്നു .
എല്ലാ തെരുവിന്‍റെ മധ്യഭാഗത്തും ഒരു ക്ഷേത്രം കാണാം .ചലച്ചിത്രസംവിധായകന്‍ പദ്മരാജന്‍റെ പെരുവഴിയംബലത്തിന്‍റെ ലൊക്കേഷന്‍ ബാലരാമപുരം ആയിരുന്നു .

എല്ലാംകൊണ്ടും പൈതൃകപദവിയിലേക്ക് ഉയരാന്‍ ഈ നാടിന് യോഗ്യതയുണ്ടെന്നു ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു .





2 comments:

  1. എന്റെ പ്രിയ സഹോദരൻ മൻസൂറിന്റെ "ഞങ്ങളും കൊതിക്കുന്നു..
    ഈ പട്ടണം പൈതൃക പദവിയിലെത്തണമെന്ന്" .പോസ്റ് കണ്ടു.
    ഒരുപാട് ശെരികളും കുറെ തെറ്റുകളും കടന്നു കൂടിയിട്ടുണ്ടെന്നു ഞാൻ കരുതുന്നു!!
    1982 ലാണ് SSLC പഠനം കഴിഞ്ഞു BLPM GHS നോട് ഞാൻ വിട പറഞ്ഞത് എന്റെ മുന്ഗാമികളും താങ്കളുടെ സഹോദരങ്ങളും ഇവിടെ പ ടിച്ചിരുന്നല്ലോ? പിന്നെ എങ്ങനെയാണ് 1983-ലാണ് സ്കൂൽ തുടങ്ങിയതും 1987 ലാണ് ഹൈസ്കൂൾ ആക്കിയത് എന്നതും തെറ്റാണ് ഫകീർജി സ്ഥലം വിട്ടുകൊടുത്തത് ശെരിയാണ് വർഷം തെറ്റാണ് എന്നു മനസിലാക്കുന്നു
    "അതെ ,എനിക്കീ വിദ്യാലയം നന്മയുടെ പുളിമരതണലാണ്‌ .
    സെന്റ്‌ ജൊസഫ് എല്‍ .പിസ്കൂളില്‍നിന്നും പ്രൈമറിയില്‍ വിദ്യഭാസം പൂര്‍ത്തിയാക്കി 1981 ലാണ് ഞാന്‍ ഞാന്‍ ബാലരാമപുരം സര്‍ക്കാര്‍ ഹൈസ്കൂളില്‍ അഞ്ചാം ക്ലാസിലെ പഠനത്തിന് എത്തുന്നത്‌" . എന്നു അലിയുടെ വാക്കുകൾ
    തിരുത്ത് അനിവാര്യമാണ് എന്നു തന്നെയാണ് ഞാൻ കരുതുന്നത്
    ബാദുഷ, ബാസിത് മൻസിൽ, വടക്കേ വിള, ബാലരാമപുരം

    ReplyDelete
  2. പ്രിയ ബാദുഷ
    തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി .തെറ്റ് തിരുത്തി എഡിറ്റ്‌ ചെയ്തിട്ടുണ്ട് .തുടര്‍ന്നും നല്ല വാക്കുകള്‍ക്കായി കാത്തിരിക്കുന്നു .
    നന്മകള്‍ക്കായി പ്രാര്‍ഥിക്കുന്നു .

    ReplyDelete