വിജയോത്സവം ആഘോഷമായി
ഹൈസ്കൂള്‍ ക്ലാസ് തുടങ്ങി നാല് പതിറ്റാണ്ട് പിന്നിട്ട നമ്മുടെ സ്കൂളില്‍ നടാടെ സംഘടിപ്പിച്ച വിജയോല്‍സവം സമാനതകള്‍ ഇല്ലാത്ത മാതൃക ആയി .2016 മാര്‍ച്ചിലെ പൊതു പരീക്ഷയില്‍ മികച്ച വിജയം നേടിയ എച്ച് എച്ച് എസ് വിഭാഗത്തിലെഏഴു കുട്ടികള്‍ക്കും ഹൈസ്കൂള്‍ വിഭാഗത്തിലെ 3 കുട്ടികള്‍ക്കും എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ആദരിച്ച ചടങ്ങായിരുന്നു വിജയോല്‍സവം .
2015 മാര്‍ച്ചിലെ പ്ലസ് ടു പരീക്ഷയില്‍ 23 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയിരുന്നു .എന്നാല്‍ മഹത്തായ ആ വിജയം ആഘോഷിക്കാണോ പ്രതിഭകളെ ആദരിക്കാനോ കഴിഞ്ഞില്ല .അക്കാദമിക് മുന്നേറ്റം ലക്ഷ്യമാക്കി വൈവിധ്യം നിറഞ്ഞ പരിപാടികള്‍ പ്ലാന്‍ ചെയ്ത സ്കൂള്‍ സ്റാഫ് കൌണ്‍സില്‍ തന്നെയാണ് ഈ പരിപാടിയും പ്ലാന്‍ ചെയ്തത് .വിജയോല്‍സവത്തില്‍ പങ്കെടുത്ത അതിഥി കളില്‍ രണ്ടുപേര്‍ ഒഴികെ എല്ലാവരും പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആയിരുന്നു .
പൂര്‍വവിദ്യാര്‍ഥിയും എം എല്‍ എ യുമായ ശ്രീ .എം വിന്‍സെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു .ജില്ലപഞ്ചായത്ത് അംഗം ശ്രീമതി എസ് കെ പ്രീജ കുട്ടികള്‍ക്ക് സ്കൂളിന്‍റെ ഉപഹാരം നല്‍കി .സര്‍വശ്രീ .എസ് വീരേന്ദ്രകുമാര്‍ ,ആര്‍ .ഷാമിലബീവി ,ഡി .സുരേഷ് കുമാര്‍ ,എസ് ജയചന്ദ്രന്‍ ,എ എം സുധീര്‍ ,ശോഭന ,ആര്‍ കെ ബിന്ദു ,എം ഷാനവാസ് ,എസ് എം ഹുസൈന്‍ എന്നിവര്‍ അതിഥികളായി .പ്രിന്‍സിപ്പല്‍ ശ്രീമതി അമൃത കുമാരി സ്വാഗതവും ഹെഡ്മാസ്റര്‍ സി .ക്രിസ്തുദാസ് നന്ദയും പറഞ്ഞു .സ്കൂള്‍ മുറ്റത്ത് ജൂലായ് 29 നു പകല്‍ 2 30 നു ആയിരുന്നു വിജയോല്‍സവം .

No comments:
Post a Comment