Pages

About

.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് രക്ഷ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി തിരുവനന്തപുരം ജില്ലാതല സ്കൂള്‍ കലോത്സവം അറബിക് തര്‍ജുമയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരത്തിനു അര്‍ഹത നേടിയ അഫ്സന അലിക്ക് അഭിനന്ദനങ്ങള്‍ .. ഈ വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രക്ഷിതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു .സെപ്റ്റംബര്‍ 10 നകം രക്ഷിതാക്കള്‍ രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കണം. . . .

25 August 2016

പരിശീലനം

പോലീസിനൊപ്പം കൂട്ടുകൂടാം 
ഗതാഗത കുരുക്കഴിക്കാന്‍ 

തലസ്ഥാന ജില്ലയിലെ പ്രധാന വാണിജ്യ നഗരമായ ബാലരാമപുരം നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ പോലിസിനോപ്പം കുട്ടികളും  കൂട്ടുകൂടുന്നു .തിരക്കേറിയ രാവിലെയും വൈകിട്ടുമാണ്  കുട്ടികള്‍ പോലിസീനൊപ്പം ചേര്‍ന്ന് ട്രാഫിക് നിയന്ത്രിക്കുന്നത്‌ .ഇതിനുള്ള ഒന്നാം ഘട്ട പരിശീലനം ആഗസ്ത് 25 നു  നടന്നു .നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. സുരേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു .

നാട്പാക്കിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം നടന്നത് .കുട്ടികള്‍ക്ക് തൊപ്പി ,ജാക്കെറ്റ് ,ദിശാബോര്‍ഡ്‌ എന്നിവയുടെ വിതരണം ഇതോടൊപ്പം നടന്നു .രാവിലെ 10 മണിക്ക് തുടങ്ങിയ പരിശീലനം ഉച്ചവരെ നീണ്ടു .
ഉദ്ഘാടന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി എസ് .അമൃതകുമാരി സ്വാഗതംപറഞ്ഞു .ഹെഡ്മാസ്റര്‍ സി .ക്രിസ്തുദാസ് അധ്യക്ഷന്‍ ആയി .ബാലരാമപുരം എസ് ഐ സതീഷ്കുമാര്‍ ,റിട്ടയര്‍ എസ് പി ശ്രീ .ടി വി സതീഷ്‌ ,അജിത ,ശ്രീനാഥ് ,പി .വിജയന്‍ എന്നിവര്‍ പങ്കെടുത്തു .എ എസ് മന്‍സൂര്‍ നന്ദി പറഞ്ഞു .രണ്ടാം ഘട്ടമായി ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് സെപ്തംബര്‍ രണ്ടാം വാരം പരിശീലനം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു .

22 August 2016

കര്‍ഷകദിനാചരണം

ചിങ്ങപ്പുലരിയില്‍ കര്‍ഷകദിനാചരണം 
ആര്‍ .ജി .അരുണ്‍ ദേവിനെ ആദരിച്ചു




2016 ആഗസ്റ്റ്‌ 17 .ചിങ്ങം ഒന്ന് .ഞങ്ങളുടെ സ്കൂള്‍ തികച്ചും വേറിട്ട ഒരു പ്രവര്‍ത്തനത്തിന് സാക്ഷിയായി .ചിങ്ങമാസത്തിന്‍റെ വരവും കൊയ്തുകാലത്തിന്റെ സമ്പന്നതയും കുട്ടികളെ ഓര്‍മിപ്പിക്കാന്‍ ഒരു എളിയ ശ്രമം .ഒപ്പം കാര്‍ഷികവൃത്തിയുടെ അന്തസ്സ് അറിയിക്കാന്‍ 
കുട്ടി കര്‍ഷകരെ ആദരിക്കാന്‍ എല്ലാം അസ്സംബിളി വേദിയായി .
പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇങ്ങനെ .എസ് ആര്‍ ജിയില്‍ ചെറിയ ആലോചന .കുട്ടികര്‍ഷരെ കണ്ടെത്താനും മികച്ച കര്‍ഷകനെ സ്കൂളിലേക്ക് വിളിക്കാനും തീരുമാനം .28 കുട്ടികളുടെ ലിസ്റ്റ് അധ്യാപകര്‍ കൈമാറി .അധ്യാപകരായ ശ്രീ.ബോവസും മന്‍സൂറും അവരെയും കൂട്ടി വീടുകളിലേക്ക് .അവര്‍ ചെയ്ത കൃഷിപ്പണിയുടെ  ,വിളവെടുപ്പിന്റെ നേര്‍ക്കാഴ്ച അറിയാന്‍ .എല്ലാവരുടെയും വീട്ടില്‍ പോകാനായില്ല .ചില കുട്ടികളുടെ കൃഷിപ്പണിയില്‍ അഭിമാനം തോന്നി .അന്നുതന്നെ കര്‍ഷകനെ തേടിയുള്ള യാത്ര .ഒടുവില്‍ നന്ദിനി ഫാം ഉടമ ശ്രീ,അരുണ്‍ ദേവില്‍ അന്വേഷണം ചെന്നെത്തി .നിരവധി പുരസ്കാരം വാങ്ങിയ ,ഐ എസ് ആര്‍ ഒ യില്‍ നിന്ന് വിരമിച്ച ,എലാവരുടെയും എ പി ജെയെ ഏറെ സ്നേഹിച്ച അദ്ദേഹം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു .കുട്ടി കര്‍ഷകരെ എങ്ങനെ ആദരിക്കും എന്നായി അടുത്ത ചിന്ത .കൃഷി ആഫീസര്‍ ശ്രീ .ശശികുമാര്‍ സാറിനെ ഫോണില്‍ വിളിച്ചു .വന്നാല്‍ കുറെ വിത്ത് പാക്കറ്റ് തരാം .അതും ശ്രീ .മന്‍സൂര്‍ സര്‍ തന്നെ പോയി ശേഖരിച്ചു .ചിങ്ങം  ഒന്നിന് രാവിലെ തന്നെ ശ്രീ ,.അരുണ്‍ദേവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .ആര്‍ എസ് വസന്തകുമാരി യും  സ്കൂളില്‍ എത്തി .ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ കൂടി പങ്കെടുത്ത അസ്സംബിളി .ചി ട്ടവട്ടതിനപ്പുറം കര്‍ഷകദിനാചരണപ്രതിജ്ഞ ,കര്‍ഷകനെ ആദരിക്കല്‍ ,കുട്ടികര്‍ഷര്‍ക്ക് അനുമോദനം ,വിത്ത് നല്‍കി ആദരിക്കല്‍ .ഒപ്പം അരുണ്‍ദേവ് കൊണ്ടുവന്ന ഒരു മുറം ജൈവ പച്ചക്കറിയുടെ സമര്‍പ്പണവും .എല്ലാം കൊണ്ടും ആഘോഷമായിരുന്നു ചിങ്ങം ഒന്നിന്‍റെ പ്രഭാതം .

15 August 2016

യുറീക്ക വിജ്ഞാനോത്സവം

യുറീക്ക വിജ്ഞാനോത്സവം 
അധ്യാപക പരിശീലനം നടന്നു
ഈ വര്‍ഷത്തെ യുറീക്ക വിജ്ഞാനോല്‍സവതിന്റെ ഭാഗമായുള്ള അധ്യാപക പരിശീലം നടന്നു .സൂക്ഷ്മ ജീവികള്‍ എന്നതാണ് ഈ വിജ്ഞാനോല്‍സവത്തിന്റെ പ്രമേയം .രാജ്യത്താകമാനം സൂക്ഷ്മ ജീവികള്‍ പരത്തുന്ന ജീവികളെ കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്താനാണ് ഈ വിഷയം തെരഞ്ഞെടുത്തത് .മൈക്രോസ്കോപ്പിന്റെ ഉപയോഗം ,അവയിലൂടെ സൂക്ഷ്മജീവികളെ നിരീക്ഷിക്കാനുള്ള ധാരണ എന്നിവ നല്‍കാന്‍ പരിശീലനം സഹായിച്ചു .ഉപജില്ലയിലെ വിവിധ സ്കൂലുകളില്‍നിന്നു അധ്യാപകര്‍ പങ്കെടുത്തു .സര്‍വശ്രീ .മധുസൂദനന്‍ ,വിജയകുമാര്‍ ,പ്രദീഷ് ,എ എസ് മന്‍സൂര്‍ .അമ്പു എന്നിവര്‍ നേതൃത്വം നല്‍കി ...

സ്വാതന്ത്ര്യദിനാചരണം

ധീര സ്മരണകള്‍ ഉയര്‍ത്തി
സ്വാതന്ത്ര്യദിനാചരണം 

സ്വാതന്ത്ര്യത്തിന്‍റെ അമൃതം നുകരാന്‍ നമ്മെ പ്രാപ്തരാക്കിയ ഒരു തലമുറയുടെ ത്യാഗത്തിനു മുന്നില്‍ നമുക്ക് ശിരസ്  നമിക്കാം -
സ്വാതന്ത്ര്യത്തിന്‍റെ എഴുപതാം പിറന്നാളില്‍ നമ്മുടെ കുട്ടികള്‍ എടുത്ത പ്രതിഞ്ജ ധീരസ്മരണകള്‍ ഉണര്‍തുന്നതായിരുന്നു   .അത്യന്തം ആവേശ കരമായിരുന്നു ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാചരണം .ആഗസ്റ്റ്‌ 10 ,11 തിയതികളില്‍ വിവിധ മത്സരങ്ങള്‍ നടന്നു .ക്വിസ് മത്സരവും പ്രസംഗ മത്സരവും മികച്ച നിലവാരം  പുലര്‍ത്തി .ആഗസ്ത് 15 നു രാവിലെ സ്വാതന്ത്ര്യ ദിന പരിപാടികള്‍ തുടങ്ങി .ആദ്യം പ്രതിഞ്ജ ,തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അമൃതകുമാരി ത്രിവര്‍ണ പതാക ഉയര്‍ത്തി.ഹെഡ്മാസ്റര്‍ സി ക്രിസ്തു ദാസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി .കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു .പ്രസംഗം തമിഴിലും മലയാളത്തിലും കുട്ടികള്‍ നടത്തി .തുടര്‍ന്ന് വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു .സ്വാതന്ത്ര്യ സ്മൃതി യാത്ര നഗരം ചുറ്റി .ദേശഭക്തി ഗാനങ്ങള്‍ പാടിയും പ്ലക്കാര്‍ഡുകള്‍ പിടിച്ചും നടന്ന യാത്ര പുതിയ സന്ദേശം പകര്‍ന്നു നല്‍കി .രാജ്യം നേരിടുന്ന വര്‍ഗീയത ,ഇല്ലാതാക്കാന്‍ ഒറ്റക്കെട്ടായി കുട്ടികള്‍ അണിനിരക്കണമെന്ന് എസ് എം സി ചെയര്‍മാന്‍  എം എസ് ഹുസൈന്‍ പറഞ്ഞു .ഹൈസ്കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ 10 സിയിലെ ഗൌരിയും 10 ബി യിലെ രഞ്ജിത് രാജും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി .യു .പി ക്വിസ് മത്സരത്തില്‍ മുഹമ്മദ്‌ സിനാനും സുഭാഷും ഒന്നും രണ്ടും സ്ഥാനവും പ്രസംഗത്തില്‍ സുനിത ചന്ദ്രികയും സഹീദ ഫാത്തിമയും ഒന്നും രണ്ടും സ്ഥാനങ്ങളും എല്‍ പി പതാക നിര്‍മാണത്തില്‍ ഫര്‍ഹാനയും വിസ്മയയും എല്‍ പി ക്വിസ് മത്സരത്തില്‍ ഐശ്വര്യയും ശാലോം സി ദാസും സമ്മാനങ്ങള്‍ നേടി .ദിനാചരണത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും റിഫ്രഷ്‌മെന്‍റ് നല്കി .കായിക അദ്ധ്യാപകന്‍ ശ്രീ .ബോവസിനായിരുന്നു ദിനാചരണ ചുമതല .

12 August 2016

വിരഗുളിക വിതരണം


പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു ,

ദേശീയ വിര വിമുക്ത ദിനാചരണത്തിന്‍റെ ഭാഗമായി ആഗസ്റ്റ്‌  10 നു കുട്ടികള്‍ക്ക് വിരഗുളിക വിതരണം ചെയ്തു .പഞ്ചായത്ത് തല ഉദ്ഘാടനം ബാലരാമപുരം ഗവ .ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ,എസ് .വസന്തകുമാരി ഉദ്ഘാടനം ചെയ്തു .ബ്ലോക്കംഗം ഡി ,സുരേഷ് കുമാര്‍ അധ്യക്ഷന്‍ ആയി .ബ്ലോക്കംഗം എസ് .ജയചന്ദ്രന്‍ ,പഞ്ചായത്ത് അംഗങ്ങളായ  എ എം സുധീര്‍ ,ഐ കെ സുപ്രിയ ,ചീഫ്  മെഡിക്കല്‍ ആഫീസര്‍ ആര്‍ ,എം ബൈജു ,പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ആര്‍ ഷാമില ബീവി ,പ്രിന്‍സിപ്പല്‍ എസ്ഗി അമൃത കുമാരി എന്നിവര്‍ പ്രസംഗിച്ചു .ഹെഡ് മാസ്റര്‍ സി .ക്രിസ്തുദാസ് സ്വാഗതവും ഷാജിലാല്‍ നന്ദിയും പറഞ്ഞു .സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഒരു ഗുളിക വീതം നല്‍കി .

7 August 2016

ഇനിയൊരു യുദ്ധം വേണ്ട

ഹിരോഷിമ ദിനത്തില്‍ കുരുന്നു കൂട്ടായ്മ 


യുദ്ധവിരുദ്ധ വികാരം ഉണര്‍ത്തി സംഘടിപ്പിച്ച ഹിരോഷിമ -നാഗസാക്കി ദിനാചരണം വേറിട്ട അനുഭവമായി .തമിഴ് ,മലയാളം ,ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ കുട്ടികള്‍ നടത്തിയ വിവിധ പരിപാടികള്‍ യുദ്ധ കൊതിയന്മാര്‍ക്കുള്ള താക്കീതും യുദ്ധക്കെടുതിയുടെ അനുസ്മരണവുമായി മാറി .ആഗസ്റ്റ്‌ 6 ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരുന്നു .ഈ ദിനത്തില്‍ സ്പെഷ്യല്‍ അസ്സംബിളി നടത്തി .പ്രാര്‍ഥനയും പ്രതിജ്ഞയും  കഴിഞ്ഞ് ദിനാചരണത്തിലേക്ക് കടന്നു .മുന്‍കൂട്ടി തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും പിടിച്ചാണ് കുട്ടികള്‍ അസ്സംബിളിക്ക് എത്തിയത് .പത്ത് സിയിലെ ഗൌരി ആര്‍ .ജെ മലയാളത്തിലും പത്ത് എ യിലെ സുഹാന ഹുസൈന്‍ ഇന്‍ക്ലീഷിലും അഞ്ച് ടി യിലെ സുനിത ചന്ദ്രിക തമിഴിലും പ്രഭാഷണം നടത്തി .പത്ത് എ യിലെ ആരതി യുദ്ധ വിരുദ്ധസന്ദേശം നല്‍കി .സോഷ്യല്‍ സയന്‍സ് ക്ലബ്ബുകാര്‍ അവതരിപ്പിച്ച ശാന്തിഗീതം ഏറെ പുതുമയുള്ളതായി .അധ്യാപകരാണ് ശാന്തിഗീതം രചിച്ചത് .ആഗസ്ത് 8 ,9 തിയതികളില്‍ വീഡിയോ പ്രദര്‍ശനം ,ക്വിസ് മത്സരം എന്നിവ നടത്തും .പ്രവര്‍ത്തങ്ങള്‍ക്ക് അധ്യാപകരായ പ്രമീള ,ഗീത ,ഷീജ എന്നിവര്‍ നേതൃത്വം നല്‍കി .ഹെഡ് മാസ്റര്‍  സി .ക്രിസ്തുദാസ് ആമുഖ പ്രസംഗം നടത്തി .

3 August 2016

ജൂലായ് മാസത്തെ

പ്രധാന പരിപാടികൾ

 ഭീമാ  തേജസ്വിനീ ഉദ്‌ഘാടനം മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ മലയിൻകീഴ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഉദ്‌ഘാടനം ചെയ്യുന്നു 
                      വിജയോല്സവത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എസ .കെ പ്രീജ 
                       ക്ലാസ് പി ടി എ യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ .സി .ക്രിസ്തുദാസ്
                 ദേശീയ ഡി വെർമിങ് ദിനാചരണ ബോധവൽക്കരണം ശ്രീ .ഷാജിലാൽ
             സ്‌കൂൾ ബ്ലോഗിന്റെ ഉദ്‌ഘാടനം ബ്ളോക് മെമ്പർ ശ്രീ .ഡി .സുരേഷ് കുമാർ
                                    ചക്ക വണ്ടിക്ക് സ്‌കൂളിൽ നൽകിയ സ്വീകരണം

1 August 2016

ഭീമാ തേജസ്വിനി


പെണ്‍കുട്ടി കുട്ടികളുടെ ശാക്തീകരണം 
ഭീമ തേജസ്വിനീ പദ്ധതിക്ക് തുടക്കമായി 

പെണ്‍കുട്ടികളുടെ ശാക്തീകരണം  ലക്ഷ്യമാക്കി ഭീമാ തേജസ്വിനി പദ്ധതിക്ക് ബാലരാമപുരം ഗവ .ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി .തിരുവനന്തപുരത്തെ പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനമായ ഭീമാ ജുവലറിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് .സംസ്ഥാന തല ഉദ്ഘാടനം മലയിന്‍കീഴ് സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു .ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .ഇതനുസരിച്ച് സ്കൂളിലെ അക്കാദമിക് സൗകര്യം മെച്ചപ്പെടുത്താന്‍ വിവിധ പരിപാടികള്‍ നടപ്പിലാക്ക്കും .ആദ്യ ഘട്ടമായി തെരഞ്ഞെടുത്ത 13 കുട്ടികള്‍ക്ക് പതിനായിരം രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കി .നിര്‍ധനരായ കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുത്തത് .

രണ്ടാം ഘട്ടമായി സ്കൂളില്‍ വാട്ടര്‍ പൂരിഫെയര്‍ സ്ഥാപിക്കും .കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ശുദ്ധീകരിച്ച ചൂട് വെള്ളം എല്ലായിപ്പോഴും നല്‍കാനാണ് പദ്ധതി .തുടര്‍ന്ന് ആവശ്യകത കണ്ടറിഞ്ഞു പദ്ധതികള്‍ നടപ്പിലാകും .ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്ത സമ്മേളനത്തില്‍ വെച്ചു അധ്യാപകന്‍ എ എസ്  മന്‍സൂറും എസ് എം സി ചെയര്‍മാന്‍ എ എസ് ഹുസൈനും ചേര്‍ന്ന് ലോഗോ ഏറ്റു വാങ്ങി .ഭീമാ ജ്വല്ലറി സ്ഥാപക ദിനാചരണ ത്തിന്‍റെ ഭാഗമായാണു പദ്ധതി നടപ്പിലാക്കുന്നത് .ജൂലായ്‌ 27 നാണ് പരിപാടി നടന്നത് .

വിജയോല്‍സവം


വിജയോത്സവം ആഘോഷമായി 

ഹൈസ്കൂള്‍ ക്ലാസ് തുടങ്ങി നാല് പതിറ്റാണ്ട് പിന്നിട്ട നമ്മുടെ സ്കൂളില്‍ നടാടെ സംഘടിപ്പിച്ച വിജയോല്‍സവം സമാനതകള്‍ ഇല്ലാത്ത മാതൃക ആയി .2016 മാര്‍ച്ചിലെ പൊതു പരീക്ഷയില്‍  മികച്ച വിജയം നേടിയ എച്ച് എച്ച് എസ് വിഭാഗത്തിലെ
ഏഴു കുട്ടികള്‍ക്കും ഹൈസ്കൂള്‍ വിഭാഗത്തിലെ 3 കുട്ടികള്‍ക്കും എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ആദരിച്ച ചടങ്ങായിരുന്നു വിജയോല്‍സവം .

2015 മാര്‍ച്ചിലെ പ്ലസ് ടു പരീക്ഷയില്‍ 23 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയിരുന്നു .എന്നാല്‍ മഹത്തായ ആ വിജയം ആഘോഷിക്കാണോ പ്രതിഭകളെ ആദരിക്കാനോ കഴിഞ്ഞില്ല .അക്കാദമിക് മുന്നേറ്റം ലക്ഷ്യമാക്കി വൈവിധ്യം നിറഞ്ഞ പരിപാടികള്‍ പ്ലാന്‍ ചെയ്ത സ്കൂള്‍ സ്റാഫ് കൌണ്‍സില്‍ തന്നെയാണ് ഈ പരിപാടിയും പ്ലാന്‍ ചെയ്തത് .വിജയോല്‍സവത്തില്‍ പങ്കെടുത്ത അതിഥി കളില്‍ രണ്ടുപേര്‍ ഒഴികെ എല്ലാവരും പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആയിരുന്നു .

പൂര്‍വവിദ്യാര്‍ഥിയും എം എല്‍ എ യുമായ ശ്രീ .എം വിന്‍സെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു .ജില്ലപഞ്ചായത്ത് അംഗം ശ്രീമതി എസ് കെ പ്രീജ കുട്ടികള്‍ക്ക് സ്കൂളിന്‍റെ ഉപഹാരം നല്‍കി .സര്‍വശ്രീ .എസ് വീരേന്ദ്രകുമാര്‍ ,ആര്‍ .ഷാമിലബീവി ,ഡി .സുരേഷ് കുമാര്‍ ,എസ് ജയചന്ദ്രന്‍ ,എ എം സുധീര്‍ ,ശോഭന ,ആര്‍ കെ ബിന്ദു ,എം ഷാനവാസ് ,എസ് എം ഹുസൈന്‍ എന്നിവര്‍ അതിഥികളായി .പ്രിന്‍സിപ്പല്‍ ശ്രീമതി അമൃത കുമാരി സ്വാഗതവും ഹെഡ്മാസ്റര്‍ സി .ക്രിസ്തുദാസ് നന്ദയും പറഞ്ഞു .സ്കൂള്‍ മുറ്റത്ത്‌ ജൂലായ്‌ 29 നു പകല്‍ 2 30 നു ആയിരുന്നു വിജയോല്‍സവം .