Pages

About

.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് രക്ഷ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി തിരുവനന്തപുരം ജില്ലാതല സ്കൂള്‍ കലോത്സവം അറബിക് തര്‍ജുമയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരത്തിനു അര്‍ഹത നേടിയ അഫ്സന അലിക്ക് അഭിനന്ദനങ്ങള്‍ .. ഈ വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രക്ഷിതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു .സെപ്റ്റംബര്‍ 10 നകം രക്ഷിതാക്കള്‍ രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കണം. . . .

28 July 2016

അറിയിപ്പ്





കലാം സ്മൃതി

കലാം സ്മൃതിയില്‍ ഒരു പകല്‍ .


      അതെ .ആവേശകരമായിരുന്നു ജൂലായ്‌ 27 ന്‍റെ പകല്‍ .സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച ഡോക്ടര്‍ എ .പി .ജെ യുടെ ഒന്നാം ചരമദിനം .മുന്നൊരുക്കങ്ങള്‍ കൊണ്ട് സമ്പന്നമാക്കി ഞങ്ങള്‍ ദിനാചരണത്തെ സാര്‍ത്ഥകമാക്കി .ശ്രീമതി .സന്ധ്യ ടീച്ചര്‍ കുട്ടികളെ വിവിധ പ്രവര്‍ത്തനങ്ങല്‍ക്കായി തയ്യാറാക്കിയിരുന്നു .ബുധനാഴ്ച സ്പെഷ്യല്‍ അസംബിളി ചേര്‍ന്നു .5 എ യിലെ അഖില ബി എ കലാമിന്‍റെ  ജീവിതത്തെ കുറിച്ച് പ്രഭാഷണം നടത്തി .5 എ യിലെ സഹീദ ഫാത്തിമ കലാം അനുസ്മരണ പ്രഭാഷണം നടത്തി .എ പി ജെയുടെ അജയ്യമായ ആത്മചൈതന്യം എന്ന പുസ്തകത്തില്‍ നിന്നെടുത്ത പ്രതിജ്ഞ  കുട്ടികള്‍ ഏറ്റുചൊല്ലി .സഹീദ ഫാത്തിമയും റിസ്വാനും ചേര്‍ന്ന് കലാം സൂക്തങ്ങള്‍ ചൊല്ലി .7 എ യിലെ മുഹമ്മദ്‌ സിനാന്‍ കലാമിന്‍റെ ജീവചരിത്രം ഹിന്ദിയില്‍ വായിച്ചവതരിപ്പിച്ചു .അഗ്നിച്ചിറകുകള്‍ ,അജയ്യമായ ആത്മചൈതന്യം ,വഴിവെളിച്ചങ്ങള്‍ ,ജ്വലിക്കുന്ന മനസ്സുകള്‍ ,കലാമിനോട് കുട്ടികള്‍ ചോദിക്കുന്നു എന്നീ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി പരിചയപ്പെടുത്തി പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് കുട്ടികള്‍ അസ്സംബിളിയില്‍ എത്തിയത് .കലാമിന്‍റെ സ്മരണക്കായി കുട്ടികള്‍ തയ്യാറാക്കിയ ഗണിത മാസിക അനുകരണീയ മാതൃകയായി .എല്ലാ കുട്ടികള്‍ക്കും വേണ്ടി കലാം ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചു .ചുരുക്കത്തില്‍ ഒരു പകല്‍ മുഴുവന്‍ കലാമിന്‍റെ ഓര്‍മകള്‍ സ്കൂള്‍ അങ്കണത്തില്‍ നിറഞ്ഞു നിന്നു .

26 July 2016

രക്ഷകര്‍തൃയോഗം


നാഷണല്‍ ഡീ വെര്‍മിംഗ് ദിനാചരണം 
അമ്മമാരുടെ സംഗമം നടന്നു 

ഓഗസ്റ്റ്‌ പത്തിന് രാജ്യവ്യാപകമായി ആചരിക്കുന്ന ദേശീയവിരശല്യരോഗ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി ക്ഷകര്‍തൃ സംഗമം നടന്നു .ജൂലായ്‌ 26 നു ഉച്ചയ്ക്ക് രണ്ടിന് ഹെഡ്മാസ്റര്‍ ശ്രീ .സി ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു .ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ശ്രീ,ഷാജിലാല്‍ ദിനാചരണത്തിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുത്തു .ശ്രീമതി .സുധാകുമാരി റൂബല്ലവാക്സിന്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധാരണ നല്‍കി .ഭാവിയില്‍ കുട്ടികള്‍ക്ക് ജനനവൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് വാക്സിന്‍ നല്‍കുന്നത് .കുട്ടികളില്‍ രക്തകുറവ് കൊണ്ടുള്ള വിളര്‍ച്ച രോഗങ്ങള്‍ തടയാനാണ് അയന്‍ ഫോളിക് ആസിഡ് ഗുളിക നല്‍കുന്നത് .എല്ലാ തിങ്കളാഴ്ചകളിലു ഉച്ച യൂണിനു ശേഷം ആറു മുതല്‍ പന്ത്രണ്ടു വരെ ക്ലാസിലെ കുട്ടികള്‍ക്കാണ് ഗുളിക നല്‍കുന്നത് .രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി .ബോധവക്കരണ പരിപാടിയില്‍ ജെ .ആര്‍ .രാഖി സ്വാഗതം പറഞ്ഞു .

സ്കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബിന്റെയും ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി .

ബോധവല്‍ക്കരണം


നാഷണല്‍ ഡീ വെര്‍മിംഗ് ദിനാചരണം 
അമ്മമാരുടെ സംഗമം നടന്നു 

ഓഗസ്റ്റ്‌ പത്തിന് രാജ്യവ്യാപകമായി ആചരിക്കുന്ന ദേശീയവിരശല്യരോഗ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി ക്ഷകര്‍തൃ സംഗമം നടന്നു .ജൂലായ്‌ 26 നു ഉച്ചയ്ക്ക് രണ്ടിന് ഹെഡ്മാസ്റര്‍ ശ്രീ .സി ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു .ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ശ്രീ,ഷാജിലാല്‍ ദിനാചരണത്തിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുത്തു .ശ്രീമതി .സുധാകുമാരി റൂബല്ലവാക്സിന്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധാരണ നല്‍കി .ഭാവിയില്‍ കുട്ടികള്‍ക്ക് ജനനവൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് വാക്സിന്‍ നല്‍കുന്നത് .കുട്ടികളില്‍ രക്തകുറവ് കൊണ്ടുള്ള വിളര്‍ച്ച രോഗങ്ങള്‍ തടയാനാണ് അയന്‍ ഫോളിക് ആസിഡ് ഗുളിക നല്‍കുന്നത് .എല്ലാ തിങ്കളാഴ്ചകളിലു ഉച്ച യൂണിനു ശേഷം ആറു മുതല്‍ പന്ത്രണ്ടു വരെ ക്ലാസിലെ കുട്ടികള്‍ക്കാണ് ഗുളിക നല്‍കുന്നത് .രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി .ബോധവക്കരണ പരിപാടിയില്‍ ജെ .ആര്‍ .രാഖി സ്വാഗതം പറഞ്ഞു .

സ്കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബിന്റെയും ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി .

21 July 2016

പ്രഭാഷണം ,പ്രദര്‍ശനം ,ഓണ്‍ലൈന്‍ ക്വിസ്

ചാന്ദ്രദിനം അവിസ്മരണീയം 



ഇന്ന്‍ അസ്സംബിളിയില്‍ പ്രഭാഷണത്തോടെ ആയിരുന്നു ചാന്ദ്രദിനാചരണത്തിനു തുടക്കം .10 എ യിലെ ആരതിയായിരുന്നു പ്രഭാഷണം നടത്തിയത് .ലോക ബഹിരാകാശ ചരിത്രം അഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ നന്നായി അവതരിപ്പിക്കാന്‍ ആരതിക്കായി .ചാന്ദ്രദിനാചരണത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും പ്രഭാഷണത്തിലൂടെ ബോധ്യമായി .രാവിലെ പത്തരയോടെ സയന്‍സ് ക്ലബ്ബിലെ കൂട്ടുകാര്‍ ഐ ടി ലാബില്‍ എത്തി .തുടര്‍ന്ന് ഓണ്‍ലൈന്‍ പ്രശ്നോത്തരി ആണ് നടന്നത് .പുതിയ അനുഭവം ആയിരുന്നു കുട്ടികള്‍ക്കിത് .ഹൈസ്കൂള്‍ വിഭാഗത്തില്‍ പത്ത് സി യിലെ ഗൌരി  സി ആര്‍ ഒന്നാംസ്ഥാനവും പത്ത് എ യിലെ ആദര്‍ശ് രണ്ടാം സ്ഥാനവും നേടി .യു .പി വിഭാഗത്തില്‍ തമിഴ് മീഡിയത്തിലെ കുട്ടികള്‍ക്കായിരുന്നു ആധിപത്യം .ഏഴ്  ടി യിലെ മോഹന ഒന്നാം സ്ഥാനവും അഞ്ച് ടി യിലെ സുനിത ചന്ദ്രിക രണ്ടാം സ്ഥാനവും നേടി .തുടര്‍ന്ന് കുട്ടികള്‍ക്ക് ചാന്ദ്രയാന്‍ സി ഡി പ്രദര്‍ശനവും നടന്നു .ക്വിസ് മത്സര വിജയികള്‍ക്ക് 29 നു നടക്കുന്ന വിജയോല്‍സവത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും .മത്സരങ്ങള്‍ക്ക് സെലിന്‍ ,ഗീത ,ഷീജ ,ഗീതാ കുമാരി എന്നിവര്‍ നേത്രുത്വം നല്‍കി .എ എസ് മന്‍സൂര്‍ ക്വിസ് മാസ്റര്‍ ആയി .എസ് എം സി ചെയര്‍മാന്‍ ശ്രീ ,സക്കീര്‍ ഹുസൈന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു .

17 July 2016

കളരി പ്രദര്‍ശനം കാണാന്‍ അവര്‍ ശ്വാസമടക്കി നിന്നു


സ്വതന്ത്രഭാരതം ശുചിത്വഭാരതം 


ജൂലായ്‌ 15 നു രാവിലെ 10 മണിക്ക്  പ്രഥമഅധ്യാപകന്‍റെ അറിയിപ്പ് മൈക്കിലൂടെ വന്നു .ശുചിത്വ ഭാരത്‌ മിഷന്‍റെ ഭാഗമായുള്ള കളരി പ്രദര്‍ശനം കാണാന്‍ കുട്ടികളും അധ്യാപകരും ഗ്രൗണ്ടില്‍ എത്തണം .കുട്ടികള്‍ വരിയായി എത്തി തുടങ്ങി .മുടവന്‍ മുകള്‍ കേന്ദ്രമാക്കി  പ്രവര്‍ത്തിക്കുന്ന ഉലകുട പെരുമാള്‍ മര്‍മതിരുമ്മുകളരി സംഘം അവതരിപ്പിക്കുന്ന കളരി പയറ്റിന് കേളികൊട്ടുയര്‍ന്നു .
സ്വച്ചഭാരതമിഷന്റെയും ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പ്രദര്‍ശനം .കുട്ടികളില്‍ ശരിയായ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുകയാണ് ലക്‌ഷ്യം .ഹെഡ് മാസ്റര്‍ ശ്രീ .സി .ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു .ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ശ്രീ.ഷാജിലാല്‍ ,ശ്രീ .അനില്‍കുമാര്‍ ,ശ്രീമതി .സുധാകുമാരി എന്നിവര്‍ പങ്കെടുത്തു .
കളരി അഭ്യാസ മുറകള്‍ തുടങ്ങിയതോടെ കുട്ടികള്‍ ആവേശത്തിലായി .വന്ദനചുമട് ,കൈപ്പോര് ,കഠാരപയറ്റ് ,വാള്‍പയറ്റ് ,ഉറുമി വീശ് ,റെഡ് വീശ് ,ജംബിംഗ് എന്നിവ പരിചയപ്പെടുത്തി .ഇടയ്ക്കിടെ ശുചിത്വ സന്ദേശവും ആവശ്യകതയും പങ്കുവെച്ചു .ജി .വിശ്വനാഥന്‍ ആയിരുന്നു ടീം കാപ്ടന്‍ .ബൈജു ,മജീഷ് ,അജീഷ് ,അനു എന്നിവര്‍ കളരി അഭ്യാസികളായി .മയ്യനാട് പവിത്രന്‍ ആയിരുന്നു അവതാരകന്‍ ..

ആഘോഷ രുചി ലഹരിയുടെ പകല്‍


ക്ലബുകള്‍ ,നാടന്‍പാട്ട് , ചക്കവണ്ടി......


വിദ്യാര്‍ഥികളില്‍  പഠനത്തിന് പുറമേ മറ്റ് കഴിവുകളും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ക്ലബ്ബുകള്‍ ആരംഭിച്ചത് .ഇവയുടെ ഉദ്ഘാടനം പങ്കാളിത്തം കൊണ്ട് മികവു പുലര്‍ത്തി .പരിസ്ഥിതി ,ആരോഗ്യം ,ശുചിത്വം ,ഗാന്ധിദര്‍ശന്‍ ,വിദ്യാരംഗം ഐ ടി എന്നീ ക്ലബുകള്‍ വ്യാഴാഴ്ച പ്രവര്‍ത്തനം തുടങ്ങി .
മിമിക്രി കലാകാരനും പൂര്‍വ്വ വിദ്യാര്‍ഥിയുമായ പുലിയൂര്‍ ജയകുമാര്‍ ആയിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത് .കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആവേശത്തിലാക്കി ആടിപ്പാടിയാണ് ഉദ്ഘാടനം നടന്നത് .നാടന്‍പാട്ട് കുട്ടികള്‍ ഏറ്റുപാടിയപ്പോള്‍ അത് പുതിയ അനുഭവമായി .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ .എസ് .വസന്തകുമാരി ,ബ്ലോക്ക് അംഗം ശ്രീ .ഡി .സുരേഷ് കുമാര്‍ ,എസ് .ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു .
പിന്നെ ചക്കവണ്ടിയുടെ വരവായി .ചക്കഉല്‍പ്പന്നങ്ങളുടെയും വിഭവങ്ങളുടെയും പ്രചരണാര്‍ത്ഥം വന്ന വണ്ടിയെ സ്കൂള്‍ വളപ്പില്‍ അധ്യാപകരും നാടുകാരും പൊതുപ്രവത്തകരും ചേര്‍ന്ന് വരവേറ്റു .വിവിധവിഭവങ്ങളായ ഐസ്ക്രീം,പുട്ടുപൊടി ,ജാം ,വിവിധയിനം വറ്റലുകള്‍ ,അച്ചാര്‍ ,സ്കൊഷ് ,ചക്കകോഫീ ,എന്നിവ രുചിച്ചു നോക്കാനും പരിചയ പ്പെടാനും അവസരം ലഭിച്ചു .വരിക്കപ്ലാവിന്‍ തൈകള്‍ കുറഞ്ഞ വിലക്ക് വില്‍പ്പനയും നടന്നു 

12 July 2016

അറിയിപ്പ്.


സുകൃതം പദ്ധതിയില്‍

ഞങ്ങളും കൈകോര്‍ക്കുന്നു.. 



ലയന്‍സ് ക്ലബ് ഇന്റര്‍നഷണല്‍ ശതാബ്ദി ആഘോഷത്തിന്‍റെ  ഭാഗമായി നടപ്പിലാക്കുന്ന സുകൃതം പരിപാടിയില്‍ ബാലരാമപുരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും കൈകോര്‍ക്കുന്നു .അധ്യാപകര്‍ക്ക് വേണ്ടിയുള്ള ജില്ലാതല പരിശീലനം ജില്ല പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .വി .കെ .മധു ഉദ്ഘാടനം ചെയ്തു .ഉച്ചക്ക് 2 മണിക്ക് ഫ്ലാഗ് സലൂട്ടോടെ പരിപാടി ആരംഭിച്ചു .നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു .സ്കൂള്‍ കുട്ടികളിലെ കാഴ്ച വൈകല്യം കണ്ടെത്തി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും .സ്കൂള്‍ തല സര്‍വേ ,മെഡിക്കല്‍ ക്യാംപ് ,കണ്ണട വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും .നേത്ര വൈകല്യങ്ങള്‍ കണ്ടെത്താനുള്ള  ബോധവല്‍ക്കരണവും നടന്നു.ചൈതന്യ കണ്ണാശുപത്രിയിലെ ഡോക്ടര്‍ രശ്മി ഭാസ്കര്‍ ക്ലാസ് എടുത്തു .സ്കൂളിനെ പ്രതിനിധിയായി അദ്ധ്യാപകന്‍ ശ്രീ .എ .എസ് മന്‍സൂര്‍ ക്ലാസ്സില്‍ പങ്കെടുത്തു .


വായനാ മത്സരം നടന്നു


അഖില കേരള വായനാമത്സരത്തിന്‍റെ ഭാഗമായി സ്കൂള്‍ തല വായനാമത്സരം നടന്നു .ഉച്ചതിരിഞ്ഞു രണ്ട് മണിക്ക് ലൈബ്രറിഹാളിലാണ്  മത്സരം നടന്നത് .38 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു .9 എ യിലെ മുഹമ്മദ്‌ ആസിഫ് ഒന്നാം സ്ഥാനം നേടി .10 ബി യിലെ രഞ്ജിത് രാജ് രണ്ടാം സ്ഥാനവും 9 എ യിലെ ഷാമില്‍ ആമീന്‍ മൂനാം സ്ഥാനവും നേടി .ഓഗസ്റ്റ്‌ 7 നു ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ നടക്കും .തിങ്കളാഴ്ച നടക്കുന്ന അസംബ്ലിയില്‍ സമ്മാനം വിതരണം ചെയ്യും .

മത്സരത്തിനു മിനിജ ,ശ്രീദേവി എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി .
വിജയികളെ ഹെഡ്‌മാസ്റര്‍ ശ്രീ .സി .ക്രിസ്തുദാസ് അഭിനന്ദിച്ചു .

11 July 2016

ജനസംഖ്യ ദിനത്തില്‍

കുട്ടികളുടെ സെമിനാര്‍ 

1989 മുതലാണ്‌ ലോക ജനസംഖ്യ ദിനാചരണം തുടങ്ങിയത് .1987 ല്‍ ജനസംഖ്യ 500 കോടി കവിഞ്ഞു .50 വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാകും .ദാരിദ്ര്യം ,പട്ടിണി എന്നിവ ഇല്ലാതാകാന്‍ ജനസംഖ്യ കുറഞ്ഞേ മതിയാവൂ .ജനസംഖ്യ കൂടുന്നത് വികസനത്തിന്‌ വെല്ലുവിളി ഉയര്‍ത്തുന്നു .ആഗോള തലത്തില്‍ ജനസംഖ്യ കൂടുന്നതിന് എതിരെ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക യാണ് ദിനാചരണത്തിന്റെ ലക്‌ഷ്യം .

ദിനാചരണത്തിന്റെ ഭാഗമായി ബാലരാമപുരം ഗവ .ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജൂലായ്‌ 11 ന്   വിപുലമായ പരിപാടികള്‍ നടന്നു .സ്കൂള്‍ അസ്സംബിളിയില്‍ ദിനാചരണ സന്ദേശം പത്ത് എ യിലെ ആരതി നല്‍കി .അഞ്ച് എ യിലെ സഹീദ ഫാത്തിമയുടെ പ്രസംഗവും നടന്നു .ഉച്ചക്ക് ശേഷം കുട്ടികളുടെ സെമിനാര്‍ നടന്നു .രഞ്ജിത്ത് രാജ് മോഡരട്ടര്‍ ആയി ..ആരതി ,ആതിര ,സുഹാന എന്നിവര്‍ വിഷയം അവതരിപ്പിച്ചു .കുട്ടികള്‍ പങ്കെടുത്ത ചര്‍ച്ച സജീവമായി .സെമിനാറിന് നവ്യ സ്വാഗതം പറഞ്ഞു .അധ്യാപകരായ പ്രമീള ,ഗീത എന്നിവര്‍ ദിനാചരണത്തിനു നേതൃത്വം നല്‍കി .സെമിനാറിന് കുട്ടികള്‍ തന്നെ നോട്ടീസ് തയ്യാറാക്കി .

10 July 2016

ഈ പട്ടണം പൈതൃക പദവിയിലെത്തണമെന്ന് .

ഞങ്ങളും കൊതിക്കുന്നു.. 


തലസ്ഥാനത്തിന്‍റെ ഉപഗ്രഹ നഗരമായ ഞങ്ങളുടെ പട്ടണം പൈതൃകനഗരമാകണമെന്നത് ഞങ്ങളുടെ കൂടി ആഗ്രഹമാണ് .കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി ശ്രീ .തോമസ്‌ ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഇതിനുള്ള നിര്‍ദേശം ഉള്‍പ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു .


പ്രാദേശിക ചരിത്ര രചനയുടെ ഭാഗമായി ഞങ്ങളുടെ കുട്ടികള്‍ തയ്യാറാക്കിയ നാടിന്‍റെ ചരിത്രം ഇനി വായിക്കാം .........

1811 ലാണ് ബാലരാമപുരം നഗരം സ്ഥാപിക്കപ്പെടുന്നത് .അന്തിക്കാട്‌ എന്നായിരുന്നു അതുവരെ വിളിക്കപ്പെട്ടു പോന്നിരുന്നത് .  .പട്ടണത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് ശാലിയാര്‍ സമുദായത്തിന്‍റെ വരവോടെയാണ് .തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് ആവശ്യമായ വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഇവര്‍ വന്നതെന്നാണ് ചരിത്രം .അതല്ല : ബാലരാമവര്‍മ മഹാരാജാവിന്റെ ജീവന്‍ രക്ഷിച്ചതിന് പ്രതുപകാരം ആയി ശാലിയരെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു എന്നും പറയപ്പെടുന്നു .ശത്രുക്കളുടെ ആക്രമണം ഭയന്ന രാജാവ് പദ്മനാഭപുരം കൊട്ടാരത്തില്‍ അഭയം തേടി .ആ സമയത്ത് ചപ്ര പ്രദക്ഷിണം നടന്നതിനാല്‍ രാജാവിനെ ചപ്രത്തില്‍ കയറ്റി രക്ഷിചെന്നാണ് കഥ .പിന്നീട് തന്നെ രക്ഷിച്ചവരെ കുറിച്ച് അന്വേഷിക്കാന്‍ ഉമ്മിണിതമ്പി ദളവയെ രാജാവ് ചുമതലപ്പെടുത്തി .ദളവയാണ് ഇവര്‍ ശാലിയസമുദായക്കാരാനെന്നും നെയ്തില്‍ പ്രാവീണ്യം ഉള്ളവരെന്നും രാജാവിനെ അറിയിച്ചത് .

1808 ല്‍ രാജാവ് കുറെ കുടുംബക്കാരെ ബാലരാമപുരത്ത് എത്തിച്ചു .അവര്‍ക്കായി തെരുവുകള്‍ സ്ഥാപിക്കപ്പെട്ടൂ .കാലാന്തരത്തില്‍ തക്കല ,ഏര്‍വാടി എന്നിവിടങ്ങളില്‍ നിന്ന് മുസ്ലീങ്ങളും തിരുവിതാംകോഡില്‍ നിന്ന് ക്രിസ്ത്യന്‍ മുക്കുവരും പിന്നീട് വാണിയരും ബ്രാഹ്മണരും എത്തി .നാഗൂര്‍ ,കുളച്ചല്‍ ,കായല്‍ പട്ടണം എന്നിവിടങ്ങളില്‍ ഉള്ളപോലെ  ഇവിടെ വ്യാപാര ഗില്‍ടുകള്‍ സ്ഥാപിക്കപ്പെടുന്നത് അങ്ങനെയാണ് .ഈ വ്യാപാര ഗില്ടുകളെ പിന്നീട് അഞ്ചുവന്നതെരുവുകള്‍ എന്ന്  വിളിക്കപ്പെട്ടു .അഞ്ചു സമുദായക്കാരും ഇവിടെ സൌഹാര്‍ദ്ദത്തോടെ താമസിച്ചു വരുന്നു ..ഒറ്റത്തെരുവ് ,ഇരട്ടതെരുവ് ,പുത്തന്‍തെരുവ് ,വിനായകര്‍തെരുവ് എന്നിങ്ങനെ തെരുവുകളും തെരുവിന്‍റെ മധ്യ ഭാഗത്ത്‌ ക്ഷേത്രവും നിര്‍മിച്ചു .

വിവിധ സ്ഥലങ്ങളില്‍ നിന്ന് വന്നവര്‍ക്ക് രാജാവ് ഭൂമി പതിച്ചുനല്‍കിയെന്നും  പറയപ്പെടുന്നു .വസ്ത്ര നിര്‍മാണത്തിന് ആവശ്യമായ പടിപ്പുരകള്‍ നിര്‍മിക്കാന്‍ പാകത്തില്‍ നീളത്തിലാണ് ഭൂമി നല്‍കിയത് .ഈ പ്രദേശത്ത് താമസികുന്നവരുടെ ഐക്യം പോലെയാണ് ഇവിടത്തെ വീടുകളും .ചുവര്‍ ചുവരോട് ചേര്‍ന്നാണ് വീടിന്‍റെ നിര്‍മാണ രീതി .കൈത്തറിയുടെയും തൊഴില്‍ ചെയ്യുന്നവരുടെയും ആവശ്യം പരിഗണിച്ച് 1959 ല്‍ സ്പിന്നിങ്ങ്മില്‍ സ്ഥാപിച്ചു .1883 ലാണ് ബാലരാമപുരം സര്‍ക്കാര്‍ സ്കൂള്‍ തുടങ്ങുന്നത് .തമിഴ് ,മലയാളം മീഡിയം ആദ്യം തുടങ്ങി .പിന്നീട് ആംഗലേയ ഭാഷയില്‍ ക്ലാസുകള്‍ തുടങ്ങി .ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറിയും പ്രീ പ്രൈമറിയും ഉണ്ട് .1976 ജൂണില്‍   ഈ സ്കൂളിനെ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്താന്‍ 42 സെന്റ്‌ ഭൂമി വിട്ടുകൊടുത്തത് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഫക്കീര്‍ ഖാന്‍ ആണെന്ന് ചരിത്രം പറയുന്നു .
എല്ലാ തെരുവിന്‍റെ മധ്യഭാഗത്തും ഒരു ക്ഷേത്രം കാണാം .ചലച്ചിത്രസംവിധായകന്‍ പദ്മരാജന്‍റെ പെരുവഴിയംബലത്തിന്‍റെ ലൊക്കേഷന്‍ ബാലരാമപുരം ആയിരുന്നു .

എല്ലാംകൊണ്ടും പൈതൃകപദവിയിലേക്ക് ഉയരാന്‍ ഈ നാടിന് യോഗ്യതയുണ്ടെന്നു ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു .





9 July 2016

ഗവ എച്ച് എസ് എസ് ബാലരാമപുരം

നന്മയുടെ പുളിമരതണല്‍ 


അതെ ,എനിക്കീ വിദ്യാലയം നന്മയുടെ പുളിമരതണലാണ്‌ .
സെന്റ്‌ ജൊസഫ് എല്‍ .പിസ്കൂളില്‍നിന്നും പ്രൈമറിയില്‍ വിദ്യഭാസം പൂര്‍ത്തിയാക്കി 1981 ലാണ് ഞാന്‍ ഞാന്‍ ബാലരാമപുരം സര്‍ക്കാര്‍ ഹൈസ്കൂളില്‍ അഞ്ചാം ക്ലാസിലെ പഠനത്തിന് എത്തുന്നത്‌ .
അന്നുവരെ ആ സ്കൂളില്‍ പഠിച്ചിരുന്ന വരെ വളരെ ആദരവോടും തെല്ല് അസൂയയോടുമാണ് ഞാന്‍ കണ്ടിരുന്നത്‌ .
വീട്ടില്‍ നിന്നും ഒന്നേകാല്‍ കിലോമീറ്റര്‍ നടന്നാണ്
 സ്കൂളില്‍ എത്തിയിരുന്നത് .പഠിക്കുന്ന സ്കൂള്‍ ഏതെന്ന് ആരെങ്കിലും ചോദിച്ചാല്‍ ബാലരാമപുരം സ്കൂളെന്നു അഭിമാനത്തോടെ പറയുമായിരുന്നു .1987 ല്‍ കേരള സ്കൂള്‍ ചരിത്രത്തിലെത്തന്നെ ആദ്യത്തേതും അവസാത്തെതുമായ പാള പോലുള്ള എസ് .എസ് .സി സര്‍ട്ടിഫിക്കറ്റ്  വാങ്ങി പള്ളിക്കൂടം വിടുമ്പോള്‍ തന്നെ അതുവരെ സ്കൂള്‍ രാഷ്ട്രീയത്തില്‍ സജീവമായത്തിന്‍റെ ശാസനകള്‍ ഒരുപാട് കേള്‍ക്കേണ്ടിവന്നു .അതില്‍ വല്ലാത്ത പരിഭവവും ഉണ്ടായിരുന്നു .

പക്ഷേ,നന്മയുടെ ഈ അക്ഷരമുറ്റം വിടുമ്പോള്‍ ഒന്നുറപ്പിച്ചു .ഈ സ്കൂളിലെ അധ്യാപകനായി തിരിചെത്തണം .നീയെല്ലാം ഞങ്ങളുടെ സ്ഥാനത്ത് എത്തുമ്പോഴേ ഈ വേദന അറിയൂ ,എന്ന് അധ്യാപകര്‍ പലതവണ  പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് .
1997 ല്‍ ഒരു അധ്യാപകനായി മടങ്ങി  എത്തിയപ്പോള്‍ ഈ സ്കൂളില്‍ എത്താന്‍ സര്‍വീസ് സീനിയോറിറ്റി അനിവാര്യം ആണെന്ന് അറിയുന്നത് .

തരുന്ന പുസ്തകം വായിച്ചു അഭിപ്രായം പറഞ്ഞാല്‍ മാത്രം പുതിയ പുസ്തകം തന്നിരുന്ന ബാലകൃഷ്ണപണിക്കര്‍ സര്‍ ,വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ എസ് .എസ് .സി ബുക്കിലും അധ്യാപകനായി വന്നപ്പോള്‍ സേവനപുസ്തകത്തിലും ഒപ്പിട്ട എന്‍ .ആര്‍ .വിജയന്‍ സര്‍ ,ഗണിത സമസ്യകള്‍ ലളിതമാക്കി അവതരിപ്പിച്ച കൃഷ്ണകുമാര്‍ സര്‍ ,എന്നെ പ്പോലെ തന്നെ നേരത്തെ സ്കൂളില്‍ എത്തി എന്നെ നന്നായി പഠിക്കാന്‍  ഉപദേശിച്ചിരുന്ന എച്ച് .എം .യശോദരദേവി ടീച്ചര്‍ ,അങ്ങനെ മനസ്സില്‍ മായാതെ എത്ര ഗുരുനാഥന്മാര്‍ ....

2004 ലാണ് അധ്യാപകനായി ഞാന്‍ ഇവിടെ എത്തുന്നത്‌ .എന്നെ പഠിപ്പിച്ച പലരും വിരമിച്ചിരുന്നു .എസ്.എസ്.എ യില്‍ പോകുന്നത് വരെ തൊഴില്‍ നൈതികത പുലര്‍ത്താന്‍ ശ്രമിച്ചു .അധ്യാപനം ഒരു സര്‍ഗാത്മക പ്രവര്‍ത്തനം ആക്കാന്‍ ശ്രമിച്ചു .ഇപ്പോഴും ഇതുവഴി പോകുമ്പോള്‍ ഈ സ്കൂളിലേക്ക് നോക്കാതെ എനിക്ക് പോകാന്‍ ആവില്ല .സ്കൂള്‍ കുട്ടി ആയിരുക്കുമ്പോള്‍ എന്‍റെ  സാമൂഹ്യ ബോധത്തെയും സര്‍ഗാത്കതെയും  സമ്പന്നമാക്കിയത് ഈ അക്ഷരമുറ്റം ആണ് .

നന്മയുടെ ഈ സുകൃതം നുകരാന്‍ എന്‍റെ രണ്ട് മക്കളെയും
 ഈ സ്കൂളില്‍ തന്നെ പഠിപ്പിച്ചു 
.മറക്കാനാവില്ല സ്കൂള്‍ മുറ്റത്തെ നന്മയുടെ ഈ പുളിമരതണലിനെ ....





8 July 2016