വിശപ്പ് രഹിത വിദ്യാലയത്തിനു തുടക്കമായി
നമ്മുടെ സ്കൂള്‍ ഇനി വിശപ്പില്ലാത്ത പള്ളിക്കൂടം .വിശപ്പ് രഹിത വിദ്യാലയ പദ്ധതിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ .എസ് .വസന്തകുമാരി തുടക്കം കുറിച്ചു .ഇനി മുതല്‍ കുട്ടികള്‍ക്ക് രാവിലെ ഭക്ഷണവും ലഭിക്കും .സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്കൂള്‍ ഉച്ച ഭക്ഷണ പരിപാടിക്ക് പുറമേ ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നാണ് ഇതിനു തുക കണ്ടെത്തുന്നത് .ഇപ്പോള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും എല്ലാ ദിവസവും വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഉച്ച ഭക്ഷണവും നല്കുന്നുണ്ട് .
ഭക്ഷണ വിതരനോത്ഘാടനത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ഷാമിലബീവി ,വിദ്യാഭ്യാസ സ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേര്‍സന്‍
എല്‍ ശോഭന ,അംഗം എ എം സുധീര്‍ ,എച് എം സി ക്രിസ്തുദാസ് ,
എസ് എം സി ചെയര്‍മാന്‍ എം എസ് ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു .





