Pages

About

.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് രക്ഷ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി തിരുവനന്തപുരം ജില്ലാതല സ്കൂള്‍ കലോത്സവം അറബിക് തര്‍ജുമയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരത്തിനു അര്‍ഹത നേടിയ അഫ്സന അലിക്ക് അഭിനന്ദനങ്ങള്‍ .. ഈ വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രക്ഷിതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു .സെപ്റ്റംബര്‍ 10 നകം രക്ഷിതാക്കള്‍ രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കണം. . . .

24 September 2016

ഓണാഘോഷം

ഓണാഘോഷത്തിന്റെ ദൃശ്യ  വിരുന്നിലേക്ക് എല്ലാവര്‍ക്കും സ്വാഗതം..
ബാലരാമപുരം സ്കൂളില്‍ നടന്ന ആഘോഷങ്ങള്‍ ഒന്ന് കണ്ടു നോക്കൂ .. അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ ....



10 September 2016

ഓണം പൊന്നോണം

ആടിയും പാടിയും വടംവലിച്ചും കലമുടച്ചും 
കുട്ടികള്‍ ഓണത്തെ വരവേറ്റു .


 ഓണം അവധിക്ക് മുന്‍പുള്ള  അവസാനദിനം ആഹ്ലാദത്തിന്റെ ആയിരുന്നു .രാവിലെ വരവേറ്റത് തന്നെ ഹയര്‍സെക്കന്‍ഡറി കുട്ടികളുടെ ചെണ്ടമേളത്തോടെ ആയിരുന്നു .കുട്ടികള്‍ വന്നതാവട്ടെ കൈ നിറയെ നാട്ടുപൂക്കളുടെ കൂട്ടവുമായി .ഓരോ ക്ലാസ്സിലും നിശ്ചയിച്ചു നല്കിയ അളവില്‍ കുട്ടികള്‍ പൂക്കളം ഒരുക്കി .പിന്നെ വിധി നിര്‍ണയം .യു പി യിലെ അധ്യാപകര്‍ ഹൈസ്കൂളിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും മികച്ച പൂക്കളങ്ങള്‍ കണ്ടെത്തി .ഹൈസ്കൂള്‍ അധ്യാപകരാണ് യു പി യിലെ മികച്ച പൂക്കളം കണ്ടെത്തിയത് .രാവിലെ 11 മണിയോടെ ചെണ്ട മേളം അതിന്‍റെ പാരമ്യതയില്‍ എത്തി .പൂക്കളം ഒരുക്കി തളര്‍ന്നവര്‍ക്ക് അധ്യാപകര്‍ വിഭവസമൃദമായ സദ്യഒരുക്കി .കുട്ടികള്‍ തന്നെ വിളമ്പുകാരായത് കൌതുക കാഴ്ചയായി .അതിഥികളായി നാല് മുന്‍ അധ്യാപകരും എത്തി .മുന്‍ ഹെഡ് മാസ്റര്‍ എന്‍ ശശിധരന്‍ നായര്‍ ,ശാന്ത ടീച്ചര്‍ ,രവീന്ദ്രന്‍സര്‍ ,ഓമന ടീച്ചര്‍ അവരും കുട്ടികളോടൊപ്പം സദ്യ ഉണ്ടു                                                                      
ഉച്ച കഴിഞ്ഞ്‌ ഓണപ്പാട്ടോടെ കലാപരിപാടികള്‍ക്ക് തുടക്കമായി .സംഘമായി അവര്‍ പാടുപാടി .സ്കൂള്‍ മുറ്റത്ത്‌ ചുവടു വെച്ച് തിരുവാതിര കളിച്ചു .ഓണത്തിന്‍റെ വരവറിയിച്ചു സ്കൂള്‍ മുറ്റത്ത്‌ കെട്ടിയ ഊഞ്ഞാലില്‍ ആടാന്‍ കുട്ടികളും അധ്യാപകരും തിരക്ക് കൂട്ടി .മത്സരങ്ങള്‍ തുടങ്ങിയതോടെ അരങ്ങ് ഒന്നുകൂടെ ഉണര്‍ന്നു .ചാക്കില്‍ ഓട്ടം ,വടം വലി ,കലമുടക്കല്‍ എന്നിവ ആവേശകരമായ മത്സരമായിരുന്നു .

കുട്ടികളും അധ്യാപകരും കേരളീയവേഷം ധരിച്ച് സ്കൂളില്‍ എത്തിയതും നൂതന മാതൃക ആയി
                                             




ഗതാഗതം

ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് 
ബോധവല്‍ക്കരണം നടന്നു .

ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനു കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 75 കുട്ടികള്‍ക്ക് നാട്പാക്കിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു .നാട്പാക് ഡയരക്ടര്‍ ഡോ .ബി ജി .ശ്രീദേവി ഉദ്ഘാടനം ചെയ്തു .നെയ്യാറ്റിന്‍കര ഡി വൈ എസ് പി ശ്രീ .എം കെ സുള്‍ഫിക്കര്‍ ,സി ഐ ജി .സന്തോഷ്‌കുമാര്‍,എസ് ഐ എസ് എം പ്രദീപ്കുമാര്‍  ,എന്നിവര്‍പ്രസംഗിച്ചു .പ്രിന്‍സിപ്പല്‍ അമൃത കുമാരി അധ്യക്ഷയായി .ടി ,വി സതീഷ്‌ സ്വാഗതം പറഞ്ഞു .ക്ലാസുകള്‍ക്ക് ബി സുബിന്‍ ,ടി വി ശശികുമാര്‍ ,ഡോ .ജസ്റ്റിന്‍ ബൈസല്‍ ,എന്നിവര്‍ നേതൃത്വം നല്‍കി .ഹെഡ്മാസ്റര്‍ സി ക്രിസ്തു ദാസ് പങ്കെടുത്തു .2016 സെപ്തംബര്‍ 7 നായിരുന്നു പരിപാടി .


ചിത്രആല്‍ബം

ഒരു അധ്യാപകദിനത്തിന്‍റെ അനര്‍ഘസുന്ദര നിമിഷത്തിന്‍റെസ്മരണക്ക് ..അപൂര്‍വ അധ്യാപക സംഗമത്തിലെ ഒരു സ്നാപ് 


5 September 2016

അധ്യാപകദിനാചരണം

അക്ഷരഭാവിക്കായി അധ്യാപകദിനത്തില്‍ 
അധ്യാപക കൂട്ടായ്മ 



1998 ല്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി ആയി മാറിയപ്പോള്‍ പ്രിന്‍സിപ്പല്‍ ആയി മാറിയ മികച്ച ഇന്‍ഗ്ലീഷ് അധ്യാപിക കുസുമകുമാരി അമ്മ ടീച്ചര്‍ ,ഭര്‍ത്താവും മുന്‍ഹെഡ്മാസ്തരും ആയ ഗോപാലകൃഷ്ണന്‍ സാര്‍ ,,മുന്‍ പ്രഥമ അധ്യാപകന്‍ രാധാകൃഷണന്‍ നായര്‍,വിജയധരന്‍സര്‍ ,കലാകാരനും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന പീതാംബരന്‍സര്‍ ,സുമംഗല ടീച്ചര്‍ ,കഴിഞ്ഞ വര്‍ഷം വിരമിച്ച ഗീത ടീച്ചര്‍ ,രാധാമണി ടീച്ചര്‍ ,കോമളവല്ലി അമ്മ ,രാജാമണിസര്‍  ,വേലപ്പന്‍ ആശാരി ,അബ്ദുല്‍ കലാം ആസാദ് ,ജി .പുഷ്പവതി ,എന്‍ ഡി വസന്ത ,.കൃഷ്ണന്‍ കുട്ടി ,സി ലീല ,അബ്ദുല്‍ അസീസ്‌ ,മുന്‍ പ്രഥമ അദ്ധ്യാപിക പ്രസന്നദാസ് ,കൊച്ചുകുഞ്ഞന്‍ നാടാര്‍ ,ഭാര്യയും അധ്യാപികയുമായ ക്രിസ്ടി ഫ്ലോറി ,കെ ,ഗോപി ,മുന്‍ അധ്യാപികയും ഡി ഇ ഒ യുമായി വിരമിച്ച ശാന്തടീച്ചര്‍ അങ്ങനെ വിദ്യാലയ മുറ്റം വിട്ടിറങ്ങിയവരുടെ ഒത്തു ചേരലായി ,2016 സെപ്തംബര്‍ 5 ലെ അധ്യാപക ദിനാചരണം .ഗത കാല സ്മരണകള്‍ പങ്കുവെച്ചും പരസ്പരം ആശ്ലേഷിച്ചും സൗഹൃദം പങ്കിട്ടും അവര്‍ ഒത്തുകൂടിയപ്പോള്‍ അത് അക്ഷര ഭാവിയുടെ അധ്യാപക കൂട്ടായ്മയായി മാറി .നൂറ്റാണ്ടു പിന്നിട്ട നമ്മുടെ സ്കൂളിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് മുന്നേനടന്നവര്‍ക്ക് ഒത്തു കൂടാന്‍ അവസരം ഒരുക്കിയത് .പ്രായാദിക്യം ബാധിച്ചവര്‍ ശിഷ്യന്മാരുടെ സഹായത്തോടെയാണ് സംഗമത്തിന് എത്തിയത് .

3500 കുട്ടികളും 113 അധ്യാപകരുമുള്ള ഈ വിദ്യാലയത്തെ വെറുമൊരു ആള്‍കൂട്ടതിനപ്പുറം മനുഷ്യനന്മയുടെ വറ്റാത്ത ഉറവയാക്കി മാറ്റാന്‍ അധ്യാപക സമൂഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത്‌ അംഗം എസ്. കെ പ്രീജ പറഞ്ഞു .

പങ്കെടുത്ത എലാ അധ്യാപകരെയും പൊന്നാട ചാര്‍ത്തി ആദരിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ .എസ് വസന്തകുമാരി അധ്യക്ഷയായി .ഗ്രാമ പഞ്ചായത്തംഗം എ എം സുധീറും ഐ കെ സുപ്രിയയും ചേര്‍ന്ന് അധ്യാപകര്‍ക്ക് റോസാ പുഷ്പങ്ങള്‍ നല്‍കി വരവേറ്റു .പി  ടി എ പ്രസിഡന്റ് എം ഷാനവാസ് ,ബ്ലോക്കംഗം ഡി സുരേഷ് കുമാര്‍ ,എസ് ജയചന്ദ്രന്‍ ,എസ് കെ സുരേഷ് ചന്ദ്രന്‍ ,എ എം ഇസ്മയില്‍ ,എ എസ് മന്‍സൂര്‍ ,ഡോ.ബോവസ് എന്നിവര്‍ പ്രസംഗിച്ചു .ഹെഡ് മാസ്റെര്‍ സി ക്രിസ്തുദാസ്‌ സ്വാഗതവും പ്രിന്‍സിപ്പല്‍ അമൃത കുമാരി നന്ദിയും പറഞ്ഞു ,കുമാരി ഹിസാന ഫാത്തിമ ഈ ദിനത്തില്‍ പ്രഥമഅധ്യാപികയായി .കുട്ടികള്‍ ക്ലാസുകള്‍ നയിച്ചു .അസ്സെംബ്ളി നടത്തിയതും അധ്യാപകര്‍ തന്നെ .
എല്ലാ വര്‍ക്കും സ്നേഹ വിരുന്നും  ഒരുക്കിയിരുന്നു 

2 September 2016

അധ്യാപക ദിനം അപൂർവ്വാനുഭവമാക്കണം

അധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.
പ്രശസ്‌തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്‌നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട്‌ പുണ്യം ചെയ്യിച്ച ജ്‌ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന്‌ എത്രയെത്ര വിശേഷണങ്ങള്‍.1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.
ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.
“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.
ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന്‌ പഠിക്കുന്നവരാണല്ലോ. നമ്മുടെ സംസ്‌കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക്‌ കല്‍പിച്ചു നല്‍കിയിട്ടുള്ള സ്‌ഥാനവും ഔന്നത്യവും സാമൂഹ്യനിര്‍മിതിയില്‍ അവര്‍ക്കുള്ള നിര്‍ണായക ഉത്തരവാദിത്വവും നാം മനസിലാക്കണം.മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ്‌ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അധ്യാപകരില്‍നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അധ്യാപകര്‍തന്നെയാണ്‌ മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ്‌ പ്രാഥമിക കളരികളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടത്‌.  
വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമമങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ്‌ അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്‌നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന്‌ ധാരാളം വായിക്കാനും തയാറെടുക്കുവാനും സമയം വേണമെന്നിരിക്കെ ബിസിനസു കാര്യത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന്‌ അനിവാര്യമാണ്‌.
''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.