Pages

About

.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് രക്ഷ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി തിരുവനന്തപുരം ജില്ലാതല സ്കൂള്‍ കലോത്സവം അറബിക് തര്‍ജുമയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരത്തിനു അര്‍ഹത നേടിയ അഫ്സന അലിക്ക് അഭിനന്ദനങ്ങള്‍ .. ഈ വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രക്ഷിതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു .സെപ്റ്റംബര്‍ 10 നകം രക്ഷിതാക്കള്‍ രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കണം. . . .

5 January 2017

ഹൈടെക് 3

കോവളം നിയോജകമണ്ഡലത്തിലെ
 മികവിന്‍റെ  കേന്ദ്രമാക്കി ബാലരാമപുരം 
ഗവ .ഹയര്‍സെക്കന്‍ഡറി സ്കൂളിനെ മാറ്റുമെന്ന് 
എം.വിന്‍സെന്റ് എം എല്‍ എ 




.സ്കൂള്‍ ഹൈടെക് ആക്കി മാറ്റുന്നതിന് മുന്നോടിയായി പൂര്‍വ്വ വിദ്യാര്‍ഥികള്‍ ,അധ്യാപകര്‍ ,പൊതുജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച തണല്‍ മര ചോട്ടിലെ വികസന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഡിസംബര്‍ പത്തിനാണ് യോഗം ചേര്‍ന്നത്‌ .ഈ അധ്യയന വര്‍ഷം ഇരുപതു ലക്ഷം രൂപ എം എല്‍ എ യുടെ തനതു ഫണ്ടില്‍ നിന്ന് കണ്ടെത്തി സ്കൂള്‍ ബസ് അനുവദിക്കും .പൊതുജനങ്ങളുടെ സഹായത്തോടെ ജനുവരിയില്‍ മൂന്ന് ക്ലാസ്സ്‌ മുറികള്‍ ഹൈടെക് ആക്കും .ഇതിനുള്ള തുക പൊതുജനങ്ങള്‍,പൂര്‍വ അധ്യാപകര്‍ ,വിധ്യാര്തികള്‍ എന്നിവരില്‍നിന്ന് കണ്ടെത്തും .യോഗത്തില്‍വച്ച്‌ മുന്‍ പി ടി എ പ്രസിഡന്റ്‌ ശ്രീ .എം എ റഹിം ക്ലാസ് റൂം നിര്‍മാണത്തിന് അയ്യായിരം രൂപയുടെ ചെക്ക് ഹെഡ് മാസ്ടര്‍ക്ക് കൈമാറി .മുന്‍ പഞ്ചായത്ത് പ്രസിടെന്റും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ഫക്കീര്‍ജിയുടെ സഹധര്‍മ്മിണി റംലബീവി ഫക്കീര്ഖാന്‍ പന്ത്രണ്ടായിരം രൂപ നല്‍കി .ബാലരാമപുരം പട്ടണത്തിലെ പ്രമുഖ വ്യാപാരിയും സുപ്രിയ സ്ഥാപനങ്ങളുടെ എം ഡിയും പൂര്‍വ വിദ്യാര്‍ഥിയുമായ ശ്രീ.ഡി സുരേന്ദ്രന്‍ ഒരു ക്ലാസ് മുറി സ്മാര്‍ട്ട് ആക്കി നല്‍കുമെന്നും പ്രമുഖ വ്യാപാരിയും കേരള വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ്‌ ആയ ശ്രീ. ഇ എം ബഷീര്‍ ഒരു ക്ലാസ് മുറി സ്മാര്‍ട്ട് ആക്കാനുള്ള ചെലവിന്‍റെ പകുതിയും വാഗ്ദാനം ചെയ്തു .പ്രമുഖ കര്‍ഷകന്‍ ശ്രീ .ആര്‍ .ജി .അരുണ്‍ ദേവ് അന്‍പതിനായിരം രൂപയും ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. എ എം സുധീര്‍ ഒരു മാസത്തെ വേതന ത്തിന്‍റെ പകുതിയും വാഗ്ദാനം ചെയ്തു..പ്രസിഡന്റ്‌ ശ്രീമതി ആര്‍ എസ് വസന്തകുമാരി ,മെമ്മറീസ് ഓഫ് 80 ,പൂര്‍വ വിദ്യാര്‍ഥി നേതാവ് നസീര്‍ തേജസ്‌ .ശ്രീ .നസീര്‍ ,ബാലരാമപുരം ജമ അത്ത് സെക്രട്ടറി ശ്രീ .ഹാജ ,പഴയകട സുബൈര്‍ ,ലിയാകത് അലി,ഇലാഹി സക്കീര്‍  തുടങ്ങി പങ്കെടുത്ത എലാവരും സഹായം വാഗ്ദാനം ചെയ്തു .ആര്‍ ഷാമില ബീവി ,കെ ഹരിഹരന്‍ ,ശോഭന ,ബാലരാമപുരം കൃഷ്ണന്‍കുട്ടി ,കെ .പി ഷീല ,ഡി.സുരേഷ്കുമാര്‍ ,എസ് ജയചന്ദ്രന്‍ ,മാധ്യമ പ്രവര്‍ത്തകര്‍ ,വിവിധ സംഘടന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു .

No comments:

Post a Comment