നവകേരള മിഷന്‍ പ്രവര്‍ത്തനത്തിനു
ആവേശകരമായ തുടക്കം
അമിതമായ രാസവളത്തിന്റെ ഉപയോഗം കാരണം വിശക്കുന്നവന് ആഹാരത്തിന് മുന്നില്‍ ഭയത്തോടെ മാത്രമേ ഇരിക്കാന്‍ കഴിയൂ എന്ന് ശ്രീ .എം .വിന്‍സെന്റ് എം.എല്‍ .എ .ബാലരാമപുരം ഗ്രാമപഞ്ചായത്ത് നവകേരള മിഷന്‍ പ്രവര്‍ത്തനം നമ്മുടെ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു .അദ്ദേഹം .ജനപ്രതിനിധികളും നാടുകാരും കുട്ടികളും കുടുംബശ്രീ പ്രവര്‍ത്തകരും തുടങ്ങി എല്ലാവരും ഒത്തുചേര്‍ന ഹരിതാഭമായ ചടങ്ങാണ് നടന്നത്.നാടിനെ ഹരിതാഭാമാക്കാനും സ്കൂളിനെ പ്ലാസ്ടിക് വിമുക്തമാക്കാനുമുള്ള പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി .തുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി .








